തുടങ്ങി... തുടങ്ങി... വിൽപ്പന തുടങ്ങീ! റെഡ്മി നോട്ട് 15 5ജി ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു; ഡിസ്കൗണ്ടും ഉണ്ട്
ഷവോമി ജനുവരി 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 15 5ജിയുടെ (Redmi Note 15 5G) വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു. ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇപ്പോൾ ഈ 5ജി ഫോൺ വാങ്ങാൻ ലഭ്യമാണ്. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. റെഡ്മി നോട്ട് 15 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 8GB+256GB വേരിയന്റിന് 24,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴിയുള്ള പർച്ചേസിന് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് റെഡ്മി നോട്ട് 15 5ജിക്ക് ലഭ്യമാകുക. ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 19999 രൂപ വിലയിൽ വാങ്ങാനാകും. പരിമിത കാലത്തേക്ക് മാത്രമേ ഈ ലോഞ്ച് ഓഫർ ഡിസ്കൗണ്ട് ലഭ്യമാകൂ എന്നകാര്യം ശ്രദ്ധിക്കുക.

ലോഞ്ച് ഓഫറിന്റെ ഭാഗമായി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ഫോണിന് കിട്ടും. ഗ്ലേസിയർ ബ്ലൂ, ബ്ലാക്ക്, മിസ്റ്റ് പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 15 5ജി വാങ്ങാൻ ലഭ്യമായിട്ടുള്ളത്. ഇതിന് 164×75.42×7.35mm (കറുപ്പ്, ഗ്ലേസിയർ ബ്ലൂ) / 7.4mm (മിസ്റ്റ് പർപ്പിൾ) വലിപ്പവും 178g ഭാരവും ഉണ്ട്.
പ്രധാന ഫീച്ചറുകൾ
ഒക്ട-കോർ (4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.77- ഇഞ്ച് (2392×1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz PWM ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത് എന്നിവ ഇതിലുണ്ട്.

108MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ) നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 15 5ജിയിലുള്ളത്. ഒപ്പം 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 30fps-ൽ 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്. സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ), 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.
അഡ്രിനോ 710 GPU, 8GB LPDDR4X റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ റെഡ്മി നോട്ട് 15 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Xiaomi ഹൈപ്പർ OS 2-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് ലഭിക്കും.
മികച്ച ഈടും ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യുന്നു. IP65 + IP66 പൊടി, സ്പ്ലാഷ് റെസിസ്റ്റൻസ് റേറ്റിങ്സ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നിവ ഇതിലുണ്ട്. കൂടാതെ ഇൻ- ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് എന്നീ ഫീച്ചറുകളും റെഡ്മി നോട്ട് 15 5ജിയിൽ ഉണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 5520mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G (n1|n3|n5|n8|n28|n40|n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11 ac (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.1, GPS: L1, USB ടൈപ്പ്-സി എന്നിവയാണ് റെഡ്മി നോട്ട് 15 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








