ഇപ്പോൾ 2000 രൂപയാണ് ബാങ്ക് ഡിസ്കൗണ്ട്! 108MP ക്യാമറയുള്ള റെഡ്മി 5G ഫോൺ വാങ്ങുന്നോ
റെഡ്മി തങ്ങളുടെ നോട്ട് സീരീസിൽ ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് റെഡ്മി നോട്ട് 15 5ജി (REDMI Note 15 5G). റെഡ്മി നോട്ട് 15 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 8GB+256GB വേരിയന്റിന് 24,999 രൂപയുമാണ് വില. വിൽപ്പന ആരംഭിച്ച സമയത്ത് ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമായിരുന്നുവെങ്കിലും അത് പരിമിത കാലത്തേക്കേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പുതിയ ഡിസ്കൗണ്ട് സഹിതമാണ് ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
വിൽപ്പന ആരംഭിക്കുന്ന സമയത്ത് 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഈ റെഡ്മി സ്മാർട്ട്ഫോണിന് ഉണ്ടായിരുന്നു. എന്നാലിപ്പോൾ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ആമസോണിലും ഷവോമി സ്റ്റോറിലും ലഭ്യമായിട്ടുള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ 20999 രൂപ പ്രാരംഭ വിലയിൽ റെഡ്മി നോട്ട് 15 5ജി സ്വന്തമാക്കാനാകും.

ലോഞ്ച് ഓഫറിനെ അപേക്ഷിച്ച് ഇപ്പോഴത്തെ ഡിസ്കൗണ്ട് അൽപ്പം കുറവാണ് എന്ന് തോന്നുമെങ്കിലും ഫോണിന് വില കൂടയില്ല എന്നതും, ഇത്രയെങ്കിലും ഡിസ്കൗണ്ട് ഇപ്പോഴും കിട്ടുന്നുണ്ട് എന്നതുമാണ് കാണേണ്ടത്. പുതിയ പല സ്മാർട്ട്ഫോണുകൾക്കും ഇപ്പോൾ ലോഞ്ചിന് ശേഷം രണ്ട് തവണ വരെയൊക്കെ വില വർധന ഉണ്ടായ സംഭവങ്ങളുണ്ട് എന്നതും ഇതോടൊപ്പം അറിഞ്ഞുവയ്ക്കുക. അതൊക്കെ വച്ച് നോക്കുമ്പോൾ ഈ ഡീൽ ലാഭകരമാണ്.
ഗ്ലേസിയർ ബ്ലൂ, ബ്ലാക്ക്, മിസ്റ്റ് പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 15 5ജി വാങ്ങാൻ ലഭ്യമായിട്ടുള്ളത്. ഇതിന് 164×75.42×7.35mm (കറുപ്പ്, ഗ്ലേസിയർ ബ്ലൂ) / 7.4mm (മിസ്റ്റ് പർപ്പിൾ) വലിപ്പവും 178g ഭാരവും ഉണ്ട്. 20000 രൂപയോട് അടുത്ത വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ
108MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ) നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം സഹിതമാണ് റെഡ്മി നോട്ട് 15 5ജി എത്തിയിട്ടുള്ളത്. 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 30fps-ൽ 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയും ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്.
സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ), 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം റെഡ്മി നോട്ട് 15 5ജിയിലുണ്ട്. ഒക്ട-കോർ (4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
120Hz 6.77- ഇഞ്ച് (2392×1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz PWM ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത്, അഡ്രിനോ 710 GPU, 8GB LPDDR4X റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

IP65+IP66 റേറ്റിങ്സ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 45W ഫാസ്റ്റ് ചാർജിംഗുള്ള 5520mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Xiaomi ഹൈപ്പർ OS 2-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.


Click it and Unblock the Notifications








