Home
Mobile

പുതുവർഷത്തിലെ ഷവോമിയുടെ കന്നി സ്മാർട്ട്ഫോൺ! 108MP ക്യാമറയുമായി റെഡ്മി നോട്ട് 15 5G

ഷവോമി ജനുവരി 6ന് ഇന്ത്യയിൽ തങ്ങളുടെ റെഡ്മി നോട്ട് സീരീസിലെ പുതിയ മോഡലിന് തുടക്കം കുറിക്കുകയാണ്. നിലവിലുള്ള റെഡ്മി നോട്ട് 14 5ജിയുടെ പിൻഗാമിയായി റെഡ്മി നോട്ട് 15 5ജി (Redmi Note 15) ആണ് ജനുവരി 6ന് ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ലോഞ്ച് ഇവന്റ് ഷവോമി തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീം ചെയ്യും. പിന്നീട് ആമസോണിലും, ഷവോമിയുടെ വെബ്‌സൈറ്റിലും, ഓഫ്‌ലൈൻ റീട്ടെയിൽ ശൃംഖലകളിലും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും.

"108 മാസ്റ്റർപിക്സൽ എഡിഷൻ" എന്നാണ് റെഡ്മി നോട്ട് 15 മോഡലിനെ ഷവോമി വിളിക്കുന്നത്. 108MP ക്യാമറ ഇതിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെൻസറിന്റെ പേരോ വലുപ്പമോ സംബന്ധിച്ച് ഷവോമി വ്യക്തത നൽകിയിട്ടില്ലെങ്കിലും, OIS സഹിതം 4K വീഡിയോ റെക്കോർഡിംഗിനെ ഈ ക്യാമറ പിന്തുണയ്ക്കും.

പുതുവർഷത്തിലെ ഷവോമിയുടെ കന്നി സ്മാർട്ട്ഫോൺ! റെഡ്മി നോട്ട് 15 5G

പോർട്രെയിറ്റ് മോഡിനുള്ളിൽ മൾട്ടിപ്പിൾ ഫോക്കൽ ലെങ്ത് ഓപ്ഷനുകൾക്കൊപ്പം ​ലൈവ് ഫോട്ടോസിന്റെ തങ്ങളുടെ സ്വന്തം വേർഷനും നൽകിയിട്ടുണ്ട്, ഇതിനെ ​ഡൈനാമിക് ഷോട്ട് എന്നാണ് വിളിക്കുന്നത്. 108MP മെയിൻ ക്യാമറയോടൊപ്പം ഒരു സെക്കൻഡറി ക്യാമറയും റിയർ പാനലിൽ ഉണ്ട്, അത് അൾട്രാവൈഡ് ലെൻസായിരിക്കാം എന്ന് കരുതപ്പെടുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ കരുത്തിലാകും റെഡ്മി നോട്ട് 15 5ജി എത്തുക. ഇത് 2.4GHz വരെ ക്ലോക്ക് സ്പീഡും അഡ്രിനോ 710 GPU-യും ഉൾക്കൊള്ളുന്ന 4nm-അധിഷ്ഠിത സിലിക്കണാണ്. നേരത്തെ സാംസങ് ഗാലക്‌സി A36-ൽ ഈ ചിപ്‌സെറ്റ് അ‌വതരിപ്പിക്കപ്പെട്ടിരുന്നു.

പുതുവർഷത്തിലെ ഷവോമിയുടെ കന്നി സ്മാർട്ട്ഫോൺ! റെഡ്മി നോട്ട് 15 5G

ബാറ്ററിയുടെ കാര്യമെടുത്താൽ, 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,520mAh ബാറ്ററി വരാൻ പോകുന്ന റെഡ്മി നോട്ട് 15 5ജിയിലുണ്ട്. ഇത് മുൻ മോഡലായ റെഡ്മി നോട്ട് 14 5ജിയുടെ ബാറ്ററി ശേഷിയെക്കാൾ മികച്ചതാണ്. ഈ ബാറ്ററി 1.6 ദിവസം നീണ്ടുനിൽക്കുമെന്ന് ഔദ്യോഗിക ടീസറുകൾ അവകാശപ്പെടുന്നു.

കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 15 5ജിയിലുള്ളത്. ഇത് 6.77-ഇഞ്ച് വലിപ്പമുള്ളതാണ്. 120Hz റിഫ്രഷ് റേറ്റ്, 3,200 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും ഇതിനുണ്ട്. കൂടാതെ നനഞ്ഞ വിരൽ സ്പർശങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഹൈഡ്രോ ടച്ച് 2.0 ഫീച്ചർ പിന്തുണയും ഉണ്ട്.

പൊടി, ജലം എന്നിവയിൽ നിന്നുള്ള പ്രൊട്ടക്ഷനായി IP66 റേറ്റിംഗ് റെഡ്മി നോട്ട് 15 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു. 7.35mm കനം ഈ ഫോണിന് ഉണ്ട് എന്ന് റെഡ്മി ഔദ്യോഗികമായി വെളിപ്പെടുത്തി. പർപ്പിൾ, ബ്ലാക്ക്, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ​റെഡ്മി നോട്ട് 15 5ജി വാങ്ങാനാകും.

പുതുവർഷത്തിലെ ഷവോമിയുടെ കന്നി സ്മാർട്ട്ഫോൺ! റെഡ്മി നോട്ട് 15 5G

റെഡ്മി നോട്ട് 15 5ജിയുടെ വില കമ്പനി ലോഞ്ച് ഇവന്റിലേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ, എന്നാൽ ലോഞ്ചിന് മുൻപ് ടിപ്‌സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) റെഡ്മി നോട്ട് 15 ന്റെ വില ട്വിറ്ററിലൂടെ ലീക്ക് റിപ്പോർട്ടായി പുറത്തുവിട്ടിട്ടുണ്ട്. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഈ ഫോൺ എത്തുമെന്ന് ടിപ്സ്റ്റർ പറയുന്നു.

റെഡ്മി നോട്ട് 15 5ജി 8GB+ 128GB വേരിയന്റിന്റെ വില 22,999 രൂപയിൽ ആരംഭിക്കാം, അതേപോലെ 8GB + 256GB ഓപ്ഷൻ 24,999 രൂപയ്ക്ക് എത്തിയേക്കാം എന്നാണ് ടിപ്സ്റ്റർ പറയുന്നത്. മുൻഗാമിയായ റെഡ്മി നോട്ട് 14 5G കഴിഞ്ഞ വർഷം ഇന്ത്യയിൽ 17,999 രൂപ പ്രാരംഭ വിലയിലാണ് എത്തിയത്. എന്നാലിപ്പോൾ ചിപ് ക്ഷാമത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സ്മാർട്ട്ഫോണുകൾ പൊതുവെ സാധാരണയിലും ഉയർന്ന വിലയിലാണ് എത്തുന്നത്.

More from GizBot

Best Mobiles in India

English summary
The Redmi Note 15 5G will be launched in India on January 6. The smartphone will then go on sale on Amazon, Xiaomi's website, and offline retail chains. Xiaomi is calling the Redmi Note 15 model the "108 Masterpixel Edition". It has been confirmed to have a 108MP camera. There is also a secondary camera on the rear panel, which is believed to be an ultrawide lens.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X