Home
Mobile

ഏത് വാങ്ങും മല്ലയ്യ! റിയൽമി നോട്ട് സീരീസ് 5G ഫോൺ പുതിയ മോഡലിന് 22,999 രൂപ, മുൻ മോഡലിന് 14,830 രൂപ

പുതിയ റെഡ്മി നോട്ട് സീരീസിന് തുടക്കം കുറിച്ചുകൊണ്ട് റെഡ്മി നോട്ട് 15 കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. റെഡ്മിയുടെ നോട്ട് 14 5ജിയുടെ പിൻഗാമിയായിട്ടാണ് പുതിയ ഫോൺ എത്തിയിരിക്കുന്നത്. പുതിയ മോഡൽ വന്നതോടെ പഴയ മോഡലിന്റെ വിലയിൽ കുറവുണ്ടായോ എന്ന് അ‌റിയാൻ ആരാധകർ ആഗ്രഹിക്കുന്നു. ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിലാണ് റെഡ്മി നോട്ട് 14 5ജി ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും പുതിയ മോഡൽ വന്നതിന്റേതായ പ്രത്യേക വിലക്കുറവൊന്നും മുൻ മോഡലിന് ലഭിച്ചിട്ടില്ല. ഔദ്യോഗിക വെബ്​സൈറ്റിൽ കഴിഞ്ഞ രണ്ട് മാസമായി 16499 രൂപ വിലയിലാണ് അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പുതിയ റെഡ്മി നോട്ട് 15 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 22,999 രൂപയും 8GB+256GB വേരിയന്റിന് 24,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴിയുള്ള പർച്ചേസിന് 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകും. അ‌തേസമയം മുൻ മോഡലായ റെഡ്മി നോട്ട് 14 5ജി ഇപ്പോൾ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വില 14,830 രൂപയാണ്.

ഏത് വാങ്ങും മല്ലയ്യ! പുതിയ മോഡലിന് 22999 രൂപ, മുൻ മോഡലിന് 14830 രൂപ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ റെഡ്മി നോട്ട് 14 5ജിയുടെ 6ജിബി + 128 ജിബി മോഡലിന് 18,999 രൂപയും 8ജിബി + 128ജിബി മോഡലിന് 19,999 രൂപയും രൂപയും 8ജിബി + 256ജിബി മോഡലിന് 21,999 രൂപയുമായിരുന്നു വില. നിലവിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ ഔദ്യോഗിക വെബ്​സൈറ്റിൽ 16499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 750 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 15,749 രൂപ വിലയിൽ സ്വന്തമാക്കാം.

ആമസോണിലും 16499 രൂപ പ്രാരംഭ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 15499 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ 15580 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 750 രൂപ ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 14,830 രൂപ വിലയിൽ ഇത് വാങ്ങാനാകും.

ഏത് വാങ്ങും മല്ലയ്യ! പുതിയ മോഡലിന് 22999 രൂപ, മുൻ മോഡലിന് 14830 രൂപ

ഇവിടെ പുതിയ മോഡൽ വാങ്ങണോ, മുൻ മോഡൽ വാങ്ങണോ എന്നത് ഉപയോക്താവിന്റെ തീരുമാനമാണ്. മികച്ച ഫീച്ചറുകൾ സഹിതം ഒരുപാട് അ‌പ്ഗ്രേഡുകൾ വാഗ്ദാനം ചെയ്യുന്ന പുതിയ മോഡൽ സ്വന്തമാക്കണമെങ്കിൽ 20000 രൂപയ്ക്കടുത്ത് (ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ) ചെലവാകും. അ‌തേസമയം വിലക്കുറവിനാണ് പ്രാധാന്യം നൽകുന്നത് എങ്കിൽ മുൻ മോഡൽ പരിഗണിക്കാം.

120Hz 6.67-ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ, സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ, 20MP ഫ്രണ്ട് ക്യാമറ, IP64 റേറ്റിങ്, 5G, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി എന്നിവയൊക്കെയാണ് റെഡ്മി നോട്ട് 14 5ജിയിലെ പ്രധാന ഫീച്ചറുകൾ.

ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm പ്രോസസർ, 120Hz 6.77- ഇഞ്ച് FHD+ OLED ഡിസ്പ്ലേ, 108MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 20MP ഫ്രണ്ട് ക്യാമറ, IP65 + IP66 റേറ്റിങ്, 5G, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, 45W ഫാസ്റ്റ് ചാർജിംഗുള്ള 5520mAh ബാറ്ററി എന്നിവയൊക്കെയാണ് പുതിയ റെഡ്മി നോട്ട് 15 5ജിയുടെ പ്രധാന ഫീച്ചറുകൾ.

ഏത് വാങ്ങും മല്ലയ്യ! പുതിയ മോഡലിന് 22999 രൂപ, മുൻ മോഡലിന് 14830 രൂപ

ടൈറ്റൻ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ്, ഫാൻ്റം പർപ്പിൾ നിറങ്ങളിൽ എന്നീ നിറങ്ങളിൽ റെഡ്മി നോട്ട് 14 5ജി ലഭ്യമാകും. പുതിയ റെഡ്മി നോട്ട് 15 5ജി ബ്ലാക്ക്, ഗ്ലേസിയർ ബ്ലൂ, മിസ്റ്റ് പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക. ജനുവരി 9 മുതൽ ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി പുതിയ നോട്ട് 15 5ജിയുടെ വിൽപ്പന ആരംഭിക്കും.

More from GizBot

Best Mobiles in India

English summary
The new Redmi Note 15 5G is priced at Rs 22,999 for the 8GB+128GB base variant and Rs 24,999 for the 8GB+256GB variant. Meanwhile, its predecessor, the Redmi Note 14 5G, is currently listed at Rs 16,499 on the official website. It is listed at Rs 15,580 on Flipkart. If you take advantage of the offer, you can buy it for Rs 14,830.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X