യുദ്ധഭൂമിയിലെ പുതിയ പോരാളി! 108MP മെയിൻ ക്യാമറ സഹിതം റെഡ്മി നോട്ട് 15 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഈ ആഴ്ച അതി ശക്തമായ ശക്തിപ്രകടനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടേതായി ഏതാണ്ട് ഏഴോളം സ്മാർട്ട്ഫോണുകൾ ഈ ആഴ്ച ലോഞ്ച് ചെയ്യുന്നുണ്ട്. അതിൽ ആദ്യത്തെ പോരാളി ഇപ്പോൾ എത്തിയിരിക്കുന്നു. റെഡ്മി നോട്ട് 14 5ജിയുടെ പിൻഗാമിയായി റെഡ്മി നോട്ട് 15 5ജി (REDMI Note 15 5G) ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ ആണ് ഷവോമി ഈ റെഡ്മി സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു കാര്യം ചൈനീസ് വേരിയന്റിനെക്കാൾ മികച്ച ക്യാമറ സജ്ജീകരണവും ഈ ഇന്ത്യൻ വേരിയന്റിന് ഉണ്ട് എന്നതാണ്.
ചൈനയിൽ റെഡ്മി നോട്ട് 15 5ജിക്ക് 50MP മെയിൻ ക്യാമറയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യയിൽ 108MP മെയിൻ ക്യാമറയുമായാണ് റെഡ്മി നോട്ട് 15 5ജി എത്തിയിരിക്കുന്നത്. മികച്ച ഈടും ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യുന്നു. IP65 + IP66 പൊടി, സ്പ്ലാഷ് റെസിസ്റ്റൻസ് റേറ്റിങ്സ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി എന്നിവ ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.77- ഇഞ്ച് (2392×1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz PWM ഹൈ- ഫ്രീക്വൻസി PWM ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത് എന്നിവ ഇതിലുണ്ട്.
ഒക്ട-കോർ (4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 710 GPU, 8GB LPDDR4X റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 108MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 30fps-ൽ 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്. സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ), 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം റെഡ്മി നോട്ട് 15 5ജിയിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Xiaomi ഹൈപ്പർ OS 2-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് ലഭിക്കും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റന്റ് (IP65 + IP66), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G (n1|n3|n5|n8|n28|n40|n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11 ac (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.1, GPS: L1, USB ടൈപ്പ്-സി, 45W ഫാസ്റ്റ് ചാർജിംഗുള്ള 5520mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164×75.42×7.35mm (കറുപ്പ്, ഗ്ലേസിയർ ബ്ലൂ) / 7.4mm (മിസ്റ്റ് പർപ്പിൾ) വലിപ്പവും 178g ഭാരവും ഈ ഫോണിനുണ്ട്.

വില, ലഭ്യത, ലോഞ്ച് ഓഫർ
റെഡ്മി നോട്ട് 15 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 8GB+256GB വേരിയന്റിന് 24,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴിയുള്ള പർച്ചേസിന് 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകും. കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. ജനുവരി 9 മുതൽ ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും.


Click it and Unblock the Notifications








