200MP ക്യാമറ, ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്; റെഡ്മി നോട്ട് 15 5G ലോഞ്ച് ചെയ്തു
റെഡ്മി നോട്ട് 15 പ്രോ സീരീസ് മോഡലുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഇതിനകം തന്നെ ഈ മോഡലുകൾ ചൈനയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ചൈനീസ് വേരിയന്റിൽ നിന്ന് ക്യാമറ, ബാറ്ററി ഫീച്ചറുകളിൽ ചെറിയ മാറ്റങ്ങളോടെയാണ് റെഡ്മി നോട്ട് 15 പ്രോ സീരീസ് ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സംഭവിക്കുന്നത് എല്ലാം നല്ലതിന് എന്ന് പറയാറുണ്ട്. ഇപ്പോൾ ഈ ലോഞ്ച് സംഭവിച്ചത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം നല്ലതിനാണ്. കാരണം ആഗോള ലോഞ്ചിന് പിന്നാലെ തന്നെ ഈ റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യയിലും ലോഞ്ച് ചെയ്യും.
റെഡ്മി നോട്ട് 15 പ്രോ 5ജി (REDMI Note 15 Pro 5G), റെഡ്മി നോട്ട് 15 പ്രോ പ്ലസ് (REDMI Note 15 Pro Plus 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് റെഡ്മി നോട്ട് 15 പ്രോ സീരീസിൽ ഷവോമി ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രോസസർ, ഫ്രണ്ട് ക്യാമറ, ബാറ്ററി ശേഷി എന്നിവയുടെ കാര്യത്തിലാണ് ഈ രണ്ട് മോഡലുകളും തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്.

റെഡ്മി നോട്ട് 15 പ്രോ മോഡുലകളിൽ നോട്ട് 15 പ്രോ മോഡലിന്റെ ഫീച്ചറുകളും വിലയും ഇവിടെ പരിചയപ്പെടാം. ഇത് മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റ് കരുത്തിൽ ആണ് എത്തിയിരിക്കുന്നത്. 200MP HPE ഇമേജ് സെൻസർ ഉൾപ്പെടെയുള്ള റിയർ ക്യാമറ സജ്ജീകരണം ഈ പ്രോ മോഡലിൽ ഉണ്ട്.
റെഡ്മി നോട്ട് 15 പ്രോ ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 480Hz ടച്ച് സാമ്പിൾ റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 12-ബിറ്റ് കളർ ഡെപ്ത്, ഡോൾബി വിഷൻ, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ ആണ് റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ കരുത്ത്. മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 15 പ്രോ 5ജിയിൽ ഉള്ളത്. അതിൽ 200MP മെയിൻ ക്യാമറ (1/1.4″ Samsung HPE സെൻസർ, f/17 അപ്പർച്ചർ), 8MP അൾട്രാ-വൈഡ്-ആംഗിൾ (Sony IMX355 സെൻസർ, f/2.2 അപ്പർച്ചർ), 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയാണ് ( f/2.2 അപ്പർച്ചർ) ഇതിൽ ഉള്ളത്. ഇത് 1080p വീഡിയോ റെക്കോർഡിംഗ് വാഗ്ദാനം ചെയ്യുന്നു.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

45W ടർബോ ഫാസ്റ്റ് ചാർജിംഗുള്ള 6580mAh ബാറ്ററിയാണ് റെഡ്മി നോട്ട് 15 പ്രോ 5ജിയിൽ ഉള്ളത്. 163.61×78.09×7.96mm വലിപ്പവും 210 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ടൈറ്റാനിയം കളർ, ഗ്ലേസിയർ ബ്ലൂ, മിസ്റ്റ് പർപ്പിൾ, ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
റെഡ്മി നോട്ട് 15 പ്രോ 5ജി വില
റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ 8GB + 256GB മോഡൽ 399 ഡോളർ (ഏകദേശം 36,030 രൂപ) പ്രാരംഭ വിലയിൽ എത്തുന്നു. ആഗോളതലത്തിൽ നിരവധി രാജ്യങ്ങളിൽ ഈ ഫോൺ ലോഞ്ച് ചെയ്തു, ഇന്ത്യയിലും ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








