നമുക്ക് പ്രോ തന്നെ ധാരാളം! 200MP ക്യാമറ, ഡൈമെൻസിറ്റി 7400 ചിപ്; റെഡ്മി നോട്ട് 15 പ്രോ ഇന്ത്യയിൽ എത്തി
ഷവോമി റെഡ്മി നോട്ട് 15 പ്രോ മോഡലുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്തിരിക്കുന്നു. റെഡ്മി നോട്ട് 15 പ്രോ സീരീസ് മോഡലുകൾ എന്ന നിലയിൽ റെഡ്മി നോട്ട് 15 പ്രോ (REDMI Note 15 Pro), റെഡ്മി നോട്ട് 15 പ്രോ പ്ലസ് (REDMI Note 15 Pro Plus) എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. റെഡ്മി നോട്ട് 15 സീരീസിന്റെ ഭാഗമായ റെഡ്മി നോട്ട് 15 നേരത്തെ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു, ഇപ്പോൾ എത്തിയ പ്രോ മോഡലുകളും നോട്ട് 15 സീരീസിന്റെ ഭാഗം തന്നെയാണ്.
റെഡ്മി നോട്ട് 15 സീരീസിലെ രണ്ട് മോഡലുകളും ആകർഷകമായ ഫീച്ചറുകൾ സഹിതമാണ് എത്തിയിരിക്കുന്നത്. ഈ രണ്ട് പ്രോ മോഡലുകളും തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത് ചിപ്സെറ്റ്, ഫ്രണ്ട് ക്യാമറ, ബാറ്ററി ശേഷി, ഫാസ്റ്റ് ചാർജിങ് എന്നിവയുടെ കാര്യത്തിലാണ്. ഒരു ശരാശരി സ്മാർട്ട്ഫോൺ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം പ്രോ മോഡൽ തന്നെ ധാരാളം, അൽപ്പം കൂടുതൽ പെർഫോമൻസ് മികവ് വേണമെങ്കിൽ പ്രോ പ്ലസ് മോഡൽ പരിഗണിക്കാം.

ഡിസ്പ്ലേ പ്രൊട്ടക്ഷനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഇതിലുണ്ട്. വീഴ്ചകൾ, ചതവ്, ബെൻഡിങ് പ്രതിരോധത്തിനായി SGS പ്രീമിയം പെർഫോമൻസ് സർട്ടിഫിക്കേഷൻ നോട്ട് 15 പ്രോ മോഡലുകൾക്ക് ഉണ്ട്. IP66, IP68, IP69, IP69K റേറ്റിങ് സഹിതമാണ് ഇവ എത്തിയിരിക്കുന്നത്. 2 മീറ്റർ ആഴത്തിൽ 24 മണിക്കൂർ വരെ മുങ്ങിക്കിടന്നാലും ജലത്തെ പ്രതിരോധിക്കാൻ ഈ ഫോണുകൾക്ക് കഴിയും.
സിഗ്നൽ സ്ഥിരതയ്‌ക്കായി Xiaomi Surge T1S ട്യൂണറും (Pro+-ൽ) സെല്ലുലാർ കവറേജ് ഇല്ലാതെ ഷോർട്ട്-റേഞ്ച് വോയ്‌സ് ട്രാൻസ്മിഷൻ പ്രാപ്തമാക്കുന്ന ഓഫ്‌ലൈൻ കമ്മ്യൂണിക്കേഷൻ മോഡും ഈ ഫോണുകളുടെ കണക്റ്റിവിറ്റി ഫീച്ചറുകളിൽ ഉൾപ്പെടുന്നു. പുതിയ റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ, വില, ലഭ്യത, ലോഞ്ച് ഓഫറുകൾ എന്നിവ ഇവിടെ പരിചയപ്പെടാം.

റെഡ്മി നോട്ട് 15 പ്രോ 5G ഫീച്ചറുകൾ
120Hz 6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്+ DC ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത്, ഡോൾബി വിഷൻ, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ ആണ് റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ കരുത്ത്. മാലി-G615 MC2 ജിപിയു, 8GB / 12GB LPDDR4X റാം 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Xiaomi Hyper OS 2-ൽ ആണ് ഈ പ്രോ മോഡൽ എത്തിയിരിക്കുന്നത്.
200MP മെയിൻ ക്യാമറ (1/1.4″ Samsung HPE സെൻസർ, f/17 അപ്പർച്ചർ), 8MP അൾട്രാ-വൈഡ്-ആംഗിൾ (Sony IMX355, f/2.2 അപ്പർച്ചർ), 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പർച്ചർ ഉള്ള 20MP ഫ്രണ്ട് ക്യാമറയും 1080p വീഡിയോ റെക്കോർഡിംഗ് സഹിതം നോട്ട് 15 പ്രോയിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
45W ഫാസ്റ്റ് ചാർജിംഗുള്ള 6580mAh ബാറ്ററിയാണ് റെഡ്മി നോട്ട് 15 പ്രോയിലുള്ളത്. 163.61×78.09×7.96mm വലിപ്പവും 210 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. കാർബൺ ബ്ലാക്ക്, സിൽവർ ആഷ്, മിറേജ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ മോഡൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്.
വിലയും ലഭ്യതയും
റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ 8GB+128GB വേരിയന്റിന് 29,999 രൂപയും 8GB+256GB വേരിയന്റിന് 31,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 26999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. ഫെബ്രുവരി 3 മുതൽ ആമസോൺ, റിയൽമി വെബ്സൈറ്റ്, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പനയാരംഭിക്കും, പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








