Home
Mobile

സെൽഫി ക്യാമറയും പെർഫോമൻസും പരിഗണിക്കുമ്പോൾ ഇതാണ് ബെസ്റ്റ്! റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5G

ഷവോമി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിച്ച റെഡ്മി നോട്ട് 15 പ്രോ സീരീസിലെ രണ്ട് മോഡലുകളും ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയാണ്, രണ്ടും പ്രോ മോഡലുകൾ ആണെങ്കിലും സെൽഫി ക്യാമറ, ചിപ്സെറ്റ്, ഫാസ്റ്റ് ചാർജിങ് എന്നിവയുടെ കാര്യത്തിലൊക്കെ റെഡ്മി നോട്ട് 15 പ്രോ പ്ലസ് (Redmi Note 15 Pro Plus 5G) മോഡലിന് മുൻതൂക്കം കൂടുതലുണ്ട്. ഈ പ്രോ പ്ലസ് മോഡൽ ഇന്ന് മുതൽ (ഫെബ്രുവരി 4) ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ, ആമസോൺ എന്നിവ വഴി ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.

റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജിയുടെ 8GB + 256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, 12GB + 512GB വേരിയന്റിന് 43,999 രൂപയുമാണ് വില. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് പരിമിത കാലത്തേക്ക് ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.

സെൽഫി ക്യാമറയും പെർഫോമൻസും പരിഗണിക്കുമ്പോൾ ഇതാണ് ബെസ്റ്റ്!

ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് റെഡ്മി നോട്ട് 15 പ്രോ പ്ലസ് മോഡലിന് ലഭിക്കുക. ഇത് പ്രയോജനപ്പെടുത്തിയാൽ 34999 രൂപ, 36999 രൂപ, 40999 രൂപ വിലകളിൽ ഈ ഫോണിന്റെ അ‌ടിസ്ഥാന വേരിയന്റ് മുതൽ ടോപ് വേരിയന്റ് വരെയുള്ളവ വാങ്ങാനാകും.

കാർബൺ ബ്ലാക്ക്, കോഫി മോച്ച, മിറേജ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. വീഴ്ചകളിൽ ഇംപാക്ട് ആഗിരണം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഫൈബർഗ്ലാസ് ബാക്ക് പാനൽ ഈ മോഡലിനുണ്ട്. കൈ നനഞ്ഞിരിക്കുമ്പോഴും ടച്ച് റെസ്പോൺസ് നിലനിർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന "വെറ്റ് ടച്ച് 2.0 ഫീച്ചറും ഇതിലുണ്ട്.

സെൽഫി ക്യാമറയും പെർഫോമൻസും പരിഗണിക്കുമ്പോൾ ഇതാണ് ബെസ്റ്റ്!

പ്രധാന ഫീച്ചറുകൾ

2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 4 4nm പ്രോസസർ ആണ് ഈ പ്രോ പ്ലസ് മോഡലിന്റെ കരുത്ത്. 1/1.4″ Samsung HPE സെൻസറുള്ള 200MP മെയിൻ ക്യാമറ (f/17 അപ്പർച്ചർ), Sony IMX355 സെൻസറുള്ള 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.2 അപ്പർച്ചർ), 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഈ പ്രോ പ്ലസ് മോഡലിനുണ്ട്.

സെൽഫിക്കും മറ്റുമായി f/2.2 അപ്പർച്ചർ ഉള്ള 32MP സെൽഫി ക്യാമറയും 1080p വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്, പ്രോ മോഡലിൽ സെൽഫി ക്യാമറ ഇതിലും അ‌ൽപ്പം കുറഞ്ഞതാണ്. അഡ്രിനോ 810 GPU, 8GB / 12GB LPDDR4X റാം 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED സ്ക്രീൻ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

സെൽഫി ക്യാമറയും പെർഫോമൻസും പരിഗണിക്കുമ്പോൾ ഇതാണ് ബെസ്റ്റ്!

100W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള Xiaomi Hyper OS 2-ൽ ആണ് ഈ പ്രോ പ്ലസ് മോഡൽ പ്രവർത്തിക്കുന്നത്.

Best Mobiles in India

English summary
The Redmi Note 15 Pro Plus 5G will go on sale in India starting today. It is priced at Rs 37,999 for the 8GB + 256GB variant, Rs 39,999 for the 12GB + 256GB variant, and Rs 43,999 for the 12GB + 512GB variant. If you take advantage of the launch offer, you can buy its variants at prices of Rs 34,999, Rs 36,999, and Rs 40,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X