Home
Mobile

കൂട്ടത്തിലെ കൊമ്പൻ ഇവനാണ്; സ്നാപ്ഡ്രാഗൺ 7s ജെൻ 4 കരുത്തുമായി ​റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5G എത്തി

റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുകയാണ്, നോട്ട് 15 പ്രോ, നോട്ട് 15 പ്രോ പ്ലസ് (REDMI Note 15 Pro Plus) എന്നിങ്ങനെ രണ്ട് മോഡലുകൾ ആണ് ഈ സീരീസിൽ കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയത്, ഇതിൽ കൂടുതൽ കേമൻ പ്രോ പ്ലസ് മോഡൽ തന്നെയാണ്, പെർഫോമൻസ്, ഫ്രണ്ട് ക്യാമറ, ഫാസ്റ്റ് ചാർജിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രോ മോഡലിനെക്കാൾ മികവ് പ്രോ പ്ലസ് മോഡലിനാണ്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 4 പ്രോസസറാണ് ഈ പ്ലസ് മോഡലിന്റെ കരുത്ത്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഡിസ്പ്ലേ പ്രൊട്ടക്ഷനോടെയാണ് നോട്ട് 15 പ്രോ പ്ലസ് എത്തിയിരിക്കുന്നത്. വീഴ്ചകളിൽ ഇംപാക്ട് ആഗിരണം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഫൈബർഗ്ലാസ് ബാക്ക് പാനലും ഈ മോഡലിനുണ്ട്. കൈ നനഞ്ഞിരിക്കുമ്പോഴും ടച്ച് റെസ്പോൺസ് നിലനിർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന "വെറ്റ് ടച്ച് 2.0 ഫീച്ചറും ഇതിലുണ്ട്.

സ്നാപ്ഡ്രാഗൺ 7s ജെൻ 4 കരുത്തുമായി ​റെഡ്മി നോട്ട് 15 പ്രോ+ 5G എത്തി

വീഴ്ചകൾ, ചതവ്, ബെൻഡിങ് എന്നിവയ്ക്കുള്ള പ്രതിരോധത്തിനായി SGS പ്രീമിയം പെർഫോമൻസ് സർട്ടിഫിക്കേഷൻ, IP66, IP68, IP69, IP69K റേറ്റിങ് എന്നിവ ഇതിലുണ്ട്. 2 മീറ്റർ ആഴത്തിൽ 24 മണിക്കൂർ വരെ മുങ്ങൽ നേരിടാൻ ഈ പ്രോ പ്ലസ് മോഡലിന് ശേഷിയുണ്ട്. 32MP ഫ്രണ്ട് ക്യാമറയാണ് പ്രോ മോഡലിൽ നിന്ന് ഈ പ്രോ പ്ലസ് മോഡലിനെ വേറിട്ടുനിർത്തുന്ന ഒരു ഘടകം.

200MP മെയിൻ ക്യാമറ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണിതിലുള്ളത്. 2×, 4× ഒപ്റ്റിക്കൽ-ലെവൽ സൂം നൽകുന്നതിനായി ക്യാമറ സിസ്റ്റം ഇൻ-സെൻസർ സൂം സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, 23mm മുതൽ 92mm വരെയുള്ള അഞ്ച് വ്യത്യസ്ത ഫോക്കൽ ലെങ്ത് പിന്തുണയുമുണ്ട്. മെച്ചപ്പെട്ട ഡൈനാമിക് ശ്രേണിക്കായി ട്രിപ്പിൾ-ഫോക്കൽ-ലെങ്ത് DAG HDR, പോസ്റ്റ്-പ്രോസസ്സിംഗിനായി AI ക്രിയേറ്റിവിറ്റി അസിസ്റ്റന്റ്, മോഷൻ ഇഫക്റ്റുകൾക്കും ഒബ്ജക്റ്റ് നീക്കം ചെയ്യലിനുമായി ഡൈനാമിക് ഷോട്ട്സ് 2.0 എന്നിവ ഇതിലുണ്ട്.

സ്നാപ്ഡ്രാഗൺ 7s ജെൻ 4 കരുത്തുമായി ​റെഡ്മി നോട്ട് 15 പ്രോ+ 5G എത്തി

റെഡ്മി നോട്ട് 15​ പ്രോ പ്ലസ് 5ജി ഫീച്ചറുകൾ

6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 4 4nm പ്രോസസർ ആണ് ഈ പ്രോ പ്ലസ് മോഡലിന്റെ കരുത്ത്. അഡ്രിനോ 810 GPU, 8GB / 12GB LPDDR4X റാം 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 15 പ്രോ പ്ലസിലുള്ളത്. അ‌തിൽ 1/1.4″ Samsung HPE സെൻസറുള്ള 200MP മെയിൻ ക്യാമറ (f/17 അപ്പർച്ചർ), Sony IMX355 സെൻസറുള്ള 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.2 അപ്പർച്ചർ), 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പർച്ചർ ഉള്ള 32MP സെൽഫി ക്യാമറയും 1080p വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ട്.

സ്നാപ്ഡ്രാഗൺ 7s ജെൻ 4 കരുത്തുമായി ​റെഡ്മി നോട്ട് 15 പ്രോ+ 5G എത്തി

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള Xiaomi Hyper OS 2-ൽ ആണ് ഈ പ്രോ മോഡൽ പ്രവർത്തിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.

100W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി മോഡലിൽ ഉള്ളത്. കാർബൺ ബ്ലാക്ക്, കോഫി മോച്ച, മിറേജ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 163.34×78.31×8.19mm (കറുപ്പ്, നീല) / 8.47mm (തവിട്ട്) വലിപ്പവും 207.1g (കറുപ്പ്, നീല) / 208g (തവിട്ട്) ഭാരവുമാണ് ഈ പ്രോ പ്ലസിനുള്ളത്.

വിലയും ലഭ്യതയും

റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജിയുടെ 8GB + 256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, 12GB + 512GB വേരിയന്റിന് 43,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ 34999 രൂപ, 36999 രൂപ, 40999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.

ഫെബ്രുവരി 3 മുതൽ ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വിൽപ്പന ആരംഭിക്കും. നിലവിൽ ഇത് പ്രീ-ഓർഡർ ചെയ്യാൻ അ‌വസരമുണ്ട്. റെഡ്മി നോട്ട് 15 പ്രോ മോഡൽ ലോഞ്ച് ഓഫർ സഹിതം 26999 രൂപ പ്രാരംഭ വിലയിൽ ആണ് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Redmi Note 15 Pro Plus 5G has been launched in India. It is priced at Rs 37,999 for the 8GB + 256GB variant, Rs 39,999 for the 12GB + 256GB variant, and Rs 43,999 for the 12GB + 512GB variant. As part of the launch offer, it is available at prices of Rs 34,999, Rs 36,999, and Rs 40,999, respectively. It will go on sale from February 3.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X