200MP മെയിൻ ക്യാമറ ഉണ്ടെങ്കിലും സെൽഫിയും പെർഫോമൻസും ആണ് പ്ലസ്; റെഡ്മി നോട്ട് 15 പ്ലസ് ലോഞ്ച് ചെയ്തു
ഷവോമി കഴിഞ്ഞ ദിവസം റെഡ്മി നോട്ട് 15 പ്രോ സീരീസ് ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. റെഡ്മി നോട്ട് 15 പ്രോ 5ജി (REDMI Note 15 Pro 5G), റെഡ്മി നോട്ട് 15 പ്രോ പ്ലസ് (REDMI Note 15 Pro Plus 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയത്. ഇതിൽ 200MP മെയിൻ ക്യാമറ, ഡിസ്പ്ലേ അടക്കം പല ഫീച്ചറുകളും ഇരു മോഡലുകളിലും ഒരുപോലെയാണ്. എങ്കിലും കൂടുതൽ കരുത്തൻ പെർഫോമൻസും മികച്ച സെൽഫി ക്യാമറയുമാണ് പ്ലസ് മോഡലിനെ വേറിട്ട് നിർത്തുന്നത്.
സ്നാപ്ഡ്രാഗൺ® 7s ജെൻ 4 പ്രോസസർ കരുത്തിലാണ് റെഡ്മി നോട്ട് 15 പ്രോ പ്ലസ് എത്തിയിട്ടുള്ളത്. ഇതിൽ ഷവോമി IceLoop കൂളിംഗ് സിസ്റ്റം ഉണ്ട്. ഇത് സ്റ്റാൻഡേർഡ് സൊല്യൂഷനുകളുടെ താപ കൈമാറ്റ കാര്യക്ഷമത മൂന്നിരട്ടിയായി മെച്ചപ്പെടുത്തുന്നു. സിഗ്നൽ സ്ഥിരതയ്ക്കായി ഷവോമി Surge T1S ട്യൂണറും (Pro+-ൽ) സെല്ലുലാർ കവറേജ് ഇല്ലാതെ ഷോർട്ട്-റേഞ്ച് വോയ്‌സ് ട്രാൻസ്മിഷൻ നടത്താൻ കഴിവുള്ള ഓഫ്‌ലൈൻ കമ്മ്യൂണിക്കേഷൻ മോഡും ഇതിലുണ്ട്.

100W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh സിലിക്കൺ-കാർബൺ (SiC) ബാറ്ററിയാണ് ഈ പ്ലസ് മോഡലിൽ ഉള്ളത്. ഇതിലെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം 1,600 ചാർജ് സൈക്കിളുകൾക്ക് ശേഷം സെല്ലുകളെ 80% ശേഷി നിലനിർത്താൻ അനുവദിക്കുന്നു, ഇത് കമ്പനി ഏകദേശം ആറ് വർഷത്തെ സാധാരണ ഉപയോഗത്തിന് തുല്യമാണ്. പ്രോ മോഡലിൽ 20MP ഫ്രണ്ട് ക്യാമറ മാത്രമുള്ളപ്പോൾ ഈ പ്ലസ് മോഡലിൽ 32MP ഫ്രണ്ട് ക്യാമറയുണ്ട്.
റെഡ്മി നോട്ട് 15 പ്രോ പ്ലസിന്റെ ഫീച്ചറുകൾ
2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 4 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 12-ബിറ്റ് കളർ ഡെപ്ത്, ഡോൾബി വിഷൻ, HDR10+ എന്നിവയും ഇതിലുണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തിയിരിക്കുന്നത്. അഡ്രിനോ 810 GPU, 8GB / 12GB LPDDR4X റാം 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.
പ്രോ മോഡലിലുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ പ്ലസ് മോഡലിലും ഉള്ളത്. 200MP മെയിൻ ക്യാമറ (1/1.4″ Samsung HPE സെൻസർ, f/17 അപ്പർച്ചർ), 8MP അൾട്രാ-വൈഡ്-ആംഗിൾ (Sony IMX355 സെൻസർ, f/2.2 അപ്പർച്ചർ), 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അതിൽ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറ ഈ പ്ലസ് മോഡലിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, 100W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും
റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി 8GB+256GB മോഡൽ 449 ഡോളർ (ഏകദേശം 40,545 രൂപ) പ്രാരംഭ വിലയിൽ എത്തിയിരിക്കുന്നു. മോച്ച ബ്രൗൺ, ഗ്ലേസിയർ ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. അധികം വൈകാതെ ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും.


Click it and Unblock the Notifications








