Home
Mobile

200MP സാംസങ് സെൻസറുള്ള ഫോണുകൾ; ജനുവരി 29ന് എത്തുന്ന റെഡ്മി നോട്ട് 15 പ്രോ സീരീസിന്റെ വില ലീക്കായി

ഷവോമി തങ്ങളുടെ റെ​ഡ്മി നോട്ട് 15 പ്രോ സീരീസ് ജനുവരി 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 15 പ്രോ 5ജി (REDMI Note 15 Pro 5G), റെഡ്മി നോട്ട് 15 പ്രോ പ്ലസ് (REDMI Note 15 Pro Plus 5G) എന്നിങ്ങനെ രണ്ട് മോഡുലകളാണ് ഈ സീരീസിൽ എത്താൻ പോകുന്നത്. ഇതിൽ ഏറ്റവും ടോപ് മോഡലായ റെഡ്മി നോട്ട് 15 പ്രോ പ്ലസിന്റെ ഇന്ത്യയിലെ വിലയും പ്രീ-ബുക്കിംഗ് ഓഫറുകളും ഇപ്പോൾ ലോഞ്ചിന് മുൻപ് തന്നെ ലീക്കായിരിക്കുന്നു.

പ്രമുഖ ടിപ്സ്റ്റർ അ‌ഭിഷേക് യാദവ് ഇപ്പോൾ തന്റെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ റെഡ്മി നോട്ട് 15 പ്രോ പ്ലസിന്റെ വിലയും ലോഞ്ച് ഓഫറുകളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽപ്പറയുന്നത്, റെഡ്മി നോട്ട് 15 പ്രോ പ്ലസിന്റെ 8GB+ 256GB അ‌ടിസ്ഥാന വേരിയന്റ് 38,999 രൂപ വിലയിൽ എത്തുമെന്നാണ്.

200MP സെൻസറുള്ള ഫോണുകൾ; റെഡ്മി നോട്ട് 15 പ്രോ സീരീസ് വില ലീക്കായി

അ‌ടിസ്ഥാന മോഡലിന് പുറമേ 12GB+ 256GB, 12GB+ 512GB വേരിയന്റുകളിലും റെഡ്മി നോട്ട് 15 പ്രോ പ്ലസ് എത്തുമെന്നും ടോപ് മോഡലിന് 40,000 രൂപയിൽ കൂടുതൽ വിലയുണ്ടാകുമെന്നും ടിപ്സ്റ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഫോണിന്റെ പ്രീ-ബുക്കിങ് ഓഫറിൽ ഒരു വർഷത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും ഒരു റെഡ്മി വാച്ച് മൂവും കമ്പനി ഉൾപ്പെടുത്തുമെന്ന് ടിപ്സ്റ്റർ പറയുന്നു.

ആഗോളതലത്തിൽ ഇതിനോടകം റെഡ്മി നോട്ട് 15 പ്രോ പ്ലസ് മോഡൽ ലോഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്, അ‌തിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന മോഡലിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. റെഡ്മി നോട്ട് 15 പ്രോ പ്ലസ് മോഡലിന് ഒപ്പം എത്തുന്ന റെഡ്മി നോട്ട് 15 പ്രോയുടെ വിലയും ഇതിനകം ലീക്കായിട്ടുണ്ട്.

200MP സെൻസറുള്ള ഫോണുകൾ; റെഡ്മി നോട്ട് 15 പ്രോ സീരീസ് വില ലീക്കായി

ടിപ്‌സ്റ്റർ സഞ്ജു ചൗധരി പങ്കുവച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം റെഡ്മി നോട്ട് 15 പ്രോയുടെ 8GB റാമും 128GB സ്റ്റോറേജുമുള്ള അ‌ടിസ്ഥാന വേരിയന്റിന് 30,999 രൂപയായിരിക്കും വില. ഇതിന്റെ 8GB + 256GB സ്റ്റോറേജ് വേരിയന്റിന് 32,999 രൂപ വരെയാകുമെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു.

റെഡ്മി നോട്ട് 15 പ്രോ മോഡൽ 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ കരുത്തിലും റെഡ്മി നോട്ട് 15 പ്രോ പ്ലസ് മോഡൽ സ്നാപ്ഡ്രാഗൺ® 7s ജെൻ 4 പ്രോസസർ കരുത്തിലുമാണ് ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഇതേ ചിപ്സെറ്റ് തന്നെയാകും ഇന്ത്യൻ വേരിയന്റുകളിലും ഉണ്ടാകുക.

200MP മെയിൻ ക്യാമറ (1/1.4″ Samsung HPE സെൻസർ, f/17 അപ്പർച്ചർ), 8MP അൾട്രാ-വൈഡ്-ആംഗിൾ (Sony IMX355 സെൻസർ, f/2.2 അപ്പർച്ചർ), 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം സഹിതമാണ് റെഡ്മി നോട്ട് 15 പ്രോ മോഡലുകൾ ആഗോളതലത്തിൽ അ‌വതരിപ്പിക്കപ്പെട്ടത്. എന്നാൽ ഇവയുടെ ഫ്രണ്ട് ക്യാമറകൾ വ്യത്യസ്തമായിരുന്നു.

200MP സെൻസറുള്ള ഫോണുകൾ; റെഡ്മി നോട്ട് 15 പ്രോ സീരീസ് വില ലീക്കായി

റെഡ്മി നോട്ട് 15 പ്രോ മോഡലിൽ 20MP ഫ്രണ്ട് ക്യാമറയും റെഡ്മി നോട്ട് 15 പ്രോ പ്ലസ് മോഡലിൽ 32MP ഫ്രണ്ട് ക്യാമറയുമാണ് ഉണ്ടായിരുന്നത്. ബാറ്ററികളുടെ കാര്യമെടുത്താൽ, 100W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് പ്രോ പ്ലസ് മോഡലിൽ ഉണ്ടാകുക. അ‌തേസമയം പ്രോ മോഡൽ 45W ടർബോ ഫാസ്റ്റ് ചാർജിംഗുള്ള 6580mAh ബാറ്ററിയുമായി എത്തിയേക്കും.

IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ ഫീച്ചറുകളും ​ഈ റെഡ്മി നോട്ട് 15 പ്രോ സീരീസ് ഫോണുകളിൽ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസ് 2-ൽ ആണ് ഇരുമോഡലുകളും എത്തുക. ആമസോൺ, ഷവോമിയുടെ ഔ​ദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ ഇവ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The price of the Redmi Note 15 Pro series has been leaked ahead of its launch on January 29. Prominent tipster Abhishek Yadav has revealed that the base variant of the Redmi Note 15 Pro Plus with 8GB+256GB will be priced at Rs 38,999. According to information shared by tipster Sanju Chaudhary, the base variant of the Redmi Note 15 Pro with 8GB RAM and 128GB storage will be priced at Rs 30,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X