Home
Mobile

ഇനി ​വൈകേണ്ട! 200MP ക്യാമറയുള്ള റെഡ്മി നോട്ട് 15 പ്രോ 3000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പന തുടങ്ങുന്നു

ഷവോമി കഴിഞ്ഞ ആഴ്ച തങ്ങളുടെ റെഡ്മി നോട്ട് 15 പ്രോ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു, നിലവിൽ പ്രീ ബുക്കിങ് ലഭ്യമായിട്ടുള്ള ഈ ഫോണുകൾ ഇന്ത്യയിൽ നാളെ മുതൽ വിൽപ്പന ആരംഭിക്കുന്നു. റെഡ്മി നോട്ട് 15 പ്രോ (REDMI Note 15 Pro), റെഡ്മി നോട്ട് 15 പ്രോ പ്ലസ് (REDMI Note 15 Pro Plus) എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയത്. ഇതിൽ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ സഹിതം എത്തിയിരിക്കുന്ന മോഡലാണ് നോട്ട് 15 പ്രോ 5ജി.

നാളെ (ഫെബ്രുവരി 4) മുതൽ ആമസോൺ, റിയൽമി വെബ്​സൈറ്റ്, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി റെഡ്മി നോട്ട് 15 പ്രോ 5ജി വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ 8GB + 128GB വേരിയന്റിന് 29,999 രൂപയും 8GB + 256GB വേരിയന്റിന് 31,999 രൂപയുമാണ് വില.

റെഡ്മി നോട്ട് 15 പ്രോ 3000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പന തുടങ്ങുന്നു

ലോഞ്ച് ഓഫർ എന്ന നിലയിൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് റെഡ്മി നോട്ട് 15 പ്രോ 5ജിക്ക് ലഭ്യമാണ്. അ‌തിനാൽ, അ‌ടിസ്ഥാന വേരിയന്റ് 26999 രൂപ വിലയിലും ടോപ് വേരിയന്റ് 28999 രൂപ വിലയിലും വാങ്ങാനാകും. പരിമിത കാലത്തേക്ക് മാത്രമാകും ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്നതിനാൽ, ഫോൺ ഇഷ്ടപ്പെട്ടാൽ തുടക്കത്തിൽ തന്നെ വാങ്ങുന്നതാകും നല്ലത്.

ചിപ്സെറ്റ്, ഫ്രണ്ട് ക്യാമറ, ബാറ്ററി ശേഷി, ഫാസ്റ്റ് ചാർജിങ് എന്നിവയുടെ കാര്യത്തിൽ റെഡ്മി നോട്ട് 15 പ്രോ അ‌തിന്റെ പ്രോ പ്ലസ് മോഡലിൽ നിന്ന് വേറിട്ട് നിൽക്കുന്നു, മറ്റ് ഫീച്ചറുകൾ ഏതാണ്ട് സമാനമാണ്. വില ഒരു മുഖ്യ ഘടകമായി പരിഗണിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രോ മോഡൽ തന്നെ ധാരാളമാണ്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ തന്നെ ഈ പ്രോ മോഡലിലുണ്ട്.

റെഡ്മി നോട്ട് 15 പ്രോ 3000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പന തുടങ്ങുന്നു

പ്രധാന ഫീച്ചറുകൾ

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ ആണ് റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 200MP മെയിൻ ക്യാമറ (1/1.4″ Samsung HPE സെൻസർ, f/17 അപ്പർച്ചർ), 8MP അൾട്രാ-വൈഡ്-ആംഗിൾ (Sony IMX355, f/2.2 അപ്പർച്ചർ), 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌തിലടങ്ങുന്നു.

സെൽഫിക്കും വീഡി​യോ കോളുകൾക്കുമായി f/2.2 അപ്പർച്ചറുള്ള 20MP ഫ്രണ്ട് ക്യാമറയും 1080p വീഡിയോ റെക്കോർഡിംഗ് സഹിതം നോട്ട് 15 പ്രോയിലുണ്ട്. 120Hz 6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 12-ബിറ്റ് കളർ ഡെപ്ത്, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

മാലി-G615 MC2 ജിപിയു, 8GB / 12GB LPDDR4X റാം 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP66+IP68+IP69+IP69K റേറ്റിങ് എന്നിവയും ഇതിലുണ്ട്.

റെഡ്മി നോട്ട് 15 പ്രോ 3000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പന തുടങ്ങുന്നു

45W ഫാസ്റ്റ് ചാർജിംഗുള്ള 6580mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള Xiaomi Hyper OS 2-ൽ ആണ് ഈ പ്രോ മോഡൽ എത്തിയിരിക്കുന്നത്. കാർബൺ ബ്ലാക്ക്, സിൽവർ ആഷ്, മിറേജ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

Best Mobiles in India

English summary
Redmi Note 15 Pro will go on sale in India from tomorrow. It will be available for purchase via Amazon, Realme website, and authorized retail stores. Its 8GB + 128GB variant is priced at Rs 29,999 and the 8GB + 256GB variant is priced at Rs 31,999. There is a bank discount of Rs 3000 as a launch offer. So, the base variant can be purchased for Rs 26,999 and the top variant for Rs 28,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X