Home
Mobile

108MP ക്യാമറ, സ്നാപ്ഡ്രാഗൺ ചിപ്സെറ്റ്; റെഡ്മി നോട്ട് 15 ജനുവരി 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും; വില പുറത്തായി

റെഡ്മി തങ്ങളുടെ നോട്ട് സീരീസിലേക്ക് പുതിയ മോഡൽ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 14 5ജിയുടെ പിൻഗാമിയായി പുതിയ റെഡ്മി നോട്ട് 15 5ജി (Redmi Note 15 5G) 2026 ജനുവരി 6ന് ലോഞ്ച് ചെയ്യും (അ‌ന്നുതന്നെയാണ് റിയൽമി 16 പ്രോ സീരീസും ഇന്ത്യയിൽ അ‌വതരിപ്പിക്കുക). ആഗോള തലത്തിൽ റെഡ്മി നോട്ട് 15 5ജി ഇതിനകം തന്നെ ലോഞ്ച് ചെയ്തിരുന്നു. അ‌തിനാൽ ഇതിലെ ഫീച്ചറുകളെക്കുറിച്ച് ഏകദേശ ധാരണ ലഭ്യമാണ്. മാത്രമല്ല, ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന റെഡ്മി നോട്ട് 15യുടെ ചില ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുമുണ്ട്.

റെഡ്മി നോട്ട് 15 5ജി ഈ മാസം ലോഞ്ച് ചെയ്യുമെന്ന പ്രതീക്ഷകൾ ചിലർ പങ്കുവച്ചിരുന്നു, കാരണം മുൻഗാമിയായ റെഡ്മി നോട്ട് 14 കഴിഞ്ഞ വർഷം ഡിസംബറിലാണ് എത്തിയത്. അ‌ത് പിന്തുടർന്ന് പുതിയ മോഡലും ഡിസംബറിൽ എത്തുമെന്ന് ചിലർ പ്രവചിച്ചു. എന്നാൽ സംശയങ്ങളെല്ലാം അ‌വസാനിപ്പിച്ചുകൊണ്ട് ഇന്ന് കമ്പനി ലോഞ്ച് തിയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു.

108MP ക്യാമറ, സ്നാപ്ഡ്രാഗൺ ചിപ്; റെഡ്മി നോട്ട് 15 ജനുവരി 6ന് എത്തും

റെഡ്മി നോട്ട് 15 5ജിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന കാര്യം, ലോഞ്ചിന് മുൻപ് തന്നെ ഇതിന്റെ വില ചോർന്നിരിക്കുന്നു എന്നതാണ്. ടിപ്സ്റ്റർ അഭിഷേക് യാദവ് ആണ് റെഡ്മി നോട്ട് 15 5ജിയുടെ വില പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അ‌ടിസ്ഥാന വേരിയന്റ് 22,999 രൂപ വിലയിലാകും ഇന്ത്യയിലെത്തുക എന്ന് അദ്ദേഹം പറയുന്നു.

അ‌തേപോലെ റെഡ്മി നോട്ട് 15 5ജിയുടെ 8ജിബി+ 256ജിബി ടോപ് വേരിയന്റിന് 24,999 രൂപ വിലവരുമെന്നും ടിപ്സ്റ്റർ വെളിപ്പെടുത്തുന്നു. എന്നാൽ ഈ ഫോണിന്റെ വില സംബന്ധിച്ച് റിയൽമി നിലവിൽ ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. അ‌തിനാൽ യഥാർഥ വില ജനുവരി 6ന് ലോഞ്ചിന് ശേഷമേ വ്യക്തമാകൂ.

108MP ക്യാമറ, സ്നാപ്ഡ്രാഗൺ ചിപ്; റെഡ്മി നോട്ട് 15 ജനുവരി 6ന് എത്തും

അ‌തേസമയം ലോഞ്ചിന് മുൻപ് തന്നെ റെഡ്മി നോട്ട് 15 5ജിയുടെ ചില പ്രധാന ഫീച്ചറുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. മികച്ച സിപിയു, ജിപിയു ഔട്ട്‌പുട്ടും നാല് വർഷം വരെ സുഗമമായ ഉപയോഗവും ഉള്ള ചിപ്പ് ഉള്ളതിനാൽ പെർഫോമൻസിൽ ശ്രദ്ധേയമായ കുതിപ്പ് കാണാമെന്ന് ഷവോമി അവകാശപ്പെടുന്നു.

റെഡ്മി നോട്ട് 15 5ജിയുടെ ഗ്ലോബൽ വേരിയന്റും ഇതേ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ കരുത്തിൽ തന്നെയാണ് എത്തിയത്. ക്യാമറകളുടെ കാര്യമെടുത്താൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുമുള്ള, 108M​P പ്രൈമറി റിയർ ക്യാമറ ഇതിൽ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5,520mAh ബാറ്ററിയാണ് റെഡ്മി നോട്ട് 15 5ജിയിൽ നൽകിയിരിക്കുന്നത്. ഇത്, ഒറ്റ ചാർജിൽ 1.6 ദിവസം വരെ ഉപയോഗിക്കാൻ കഴിയുമെന്ന് ഷവോമി പറയുന്നു. പൊടി, ജല പ്രതിരോധത്തിനായി IP66 റേറ്റിംഗും ഈ ഫോണിലുണ്ട് എന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്.

108MP ക്യാമറ, സ്നാപ്ഡ്രാഗൺ ചിപ്; റെഡ്മി നോട്ട് 15 ജനുവരി 6ന് എത്തും

120Hz റിഫ്രഷ് റേറ്റും 3,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും വാഗ്ദാനം ചെയ്യുന്ന 6.77 ഇഞ്ച് കർവ്ഡ് AMOLED ഡിസ്പ്ലേയും റെഡ്മി നോട്ട് 15 5ജി ഇന്ത്യൻ വേരിയന്റിൽ ഉണ്ട് എന്ന് ആമസോണിലെ ​മൈക്രോ​സൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ചിന് ശേഷം ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ആമസോൺ വഴിയും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.

More from GizBot

Best Mobiles in India

English summary
Redmi Note 15 will be launched in India on January 6. Tipster Abhishek Yadav has revealed that its 8GB RAM and 128GB storage variant will be priced at Rs 22,999. The smartphone is powered by Qualcomm's Snapdragon 6 Gen 3 processor. The Redmi Note 15 5G is powered by a 5,520mAh battery with 45W fast charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X