ലോഞ്ച് ചെയ്തിട്ട് ഒരുമാസമായി, ഇപ്പോഴും 3000 രൂപ ഡിസ്കൗണ്ട് ഉണ്ട്! ഇത് 200MP ക്യാമറയുള്ള റെഡ്മി ഫോൺ
റെഡ്മി തങ്ങളുടെ നോട്ട് സീരീസിൽ ഏറ്റവും പുതിയതായി അവതരിപ്പിച്ച സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 15 പ്രോ (Redmi Note 15 Pro 5G), നോട്ട് 15 പ്രോ പ്ലസ് എന്നിവ. കഴിഞ്ഞ മാസം (ഫെബ്രുവരി) ആണ് ഇവ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്. ലോഞ്ച് ഓഫർ എന്ന നിലയിൽ ചില ബാങ്ക് ഡിസ്കൗണ്ടുകളും ഈ മോഡലിന് ലഭ്യമായിരുന്നു. സാധാരണയായി ലോഞ്ച് ചെയ്ത് ഒരാഴ്ചത്തേക്ക് ആണ് ഓഫറുകൾ ലഭ്യമാകുക, അത് കഴിയുമ്പോൾ ഡിസ്കൗണ്ടുകളിൽ മാറ്റം വരാറുണ്ട്. എന്നാലിവിടെ റെഡ്മി നോട്ട് 15 പ്രോ മോഡലിന് വിൽപ്പന ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ഡിസ്കൗണ്ട് തുടരുന്നു.
റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ 8GB+128GB വേരിയന്റിന് 29,999 രൂപയും 8GB+256GB വേരിയന്റിന് 31,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ഇതിന് ലഭ്യമായിരുന്നത്. അതിനാൽ 26999 രൂപ പ്രാരംഭ വിലയിൽ ഈ നോട്ട് പ്രോ മോഡൽ സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.

ആമസോൺ, ഷവോമി വെബ്സൈറ്റ്, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയത്. നിലവിൽ ഷവോമി വെബ്സൈറ്റിലും ആമസോണിലും ഇതിന് 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 26999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും. ഇതിനോടൊപ്പം പുറത്തിറങ്ങിയ ചില സ്മാർട്ട്ഫോണുകളും ഇതിനെക്കാൾ മുൻപ് ലോഞ്ച് ചെയ്ത ചില മോഡലുകളും അടുത്തിടെ വില വർധിപ്പിച്ചിരുന്നു.
എന്നാൽ റെഡ്മി നോട്ട് 15 പ്രോ 5ജി ഇപ്പോഴും ലോഞ്ച് വിലയിൽ തന്നെയാണ് ഈ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വില കൂടിയില്ല എന്നുമാത്രമല്ല, ബാങ്ക് ഡിസ്കൗണ്ട് അതേപടി തുടരുന്നു എന്നതും വലിയകാര്യമാണ്. 200MP ക്യാമറ അടക്കമുള്ള ഫീച്ചറുകൾ 25000 രൂപയോട് അടുത്ത വിലയിൽ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

പ്രധാന ഫീച്ചറുകൾ
ഡിസ്കൗണ്ട് സഹിതം 26999 രൂപ മുടക്കുമ്പോൾ 200MP ക്യാമറ ഉൾപ്പെടെ ലഭ്യമാകുന്നു എന്നതാണ് റെഡ്മി നോട്ട് 15 പ്രോയുടെ മുഖ്യ ആകർഷണം. ഇതിൽ 200MP മെയിൻ ക്യാമറ (1/1.4″ Samsung HPE സെൻസർ, f/17 അപ്പർച്ചർ), 8MP അൾട്രാ-വൈഡ്-ആംഗിൾ (Sony IMX355, f/2.2 അപ്പർച്ചർ), 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.
ഫ്രണ്ടിൽ 20MP സെൽഫി ക്യാമറയും (f/2.2 അപ്പർച്ചർ, 1080p വീഡിയോ റെക്കോർഡിംഗ്) ഉണ്ട്. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ ആണ് റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ കരുത്ത്. 45W ഫാസ്റ്റ് ചാർജിംഗുള്ള 6580mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്+ DC ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത്, ഡോൾബി വിഷൻ, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Xiaomi Hyper OS 2-ൽ ആണ് ഈ പ്രോ മോഡൽ എത്തിയിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLT എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. കാർബൺ ബ്ലാക്ക്, സിൽവർ ആഷ്, മിറേജ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.


Click it and Unblock the Notifications