ഷവോമി റെഡ്മി നോട്ട് 5 പ്രോ ഓപ്പണ്‍ സെയില്‍ ഇന്ത്യയില്‍ ആരംഭിച്ചു..!

By GizBot Bureau
|

2018ലെ ഷവോമിയുടെ വിസ്മയങ്ങളില്‍ ഒന്നാണ് ഷവോമി റെഡ്മി നോട്ട് 5 പ്രോ. സാധാരണക്കാരന്റെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ വിസ്മയങ്ങള്‍ കാഴ്ച വച്ച ചരിത്രമാണ് ഷവോമിക്കുളളത്.

 
ഷവോമി റെഡ്മി നോട്ട് 5 പ്രോ ഓപ്പണ്‍ സെയില്‍ ഇന്ത്യയില്‍ ആരംഭിച്ചു..!

അവസാനം ഏവരും കാത്തിരുന്ന ഷവോമി നോട്ട് 5 പ്രോന്റെ ഓപ്പണ്‍ സെയില്‍ ഇന്ത്യയില്‍ ആരംഭിച്ചു. ആറു മാസത്തിനു ശേഷം റെഡ്മി നോട്ട് 5 പ്രോയുടെ ഫ്‌ളാഷ് സെയിലിനു ശേഷമാണ് ഇത് നടക്കുന്നത്.

 

റെഡ്മി നോട്ട് 5 പ്രോ ഫ്‌ളിപ്കാര്‍ട്ടിലൂടേയും Mi.com/in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടേയുമാണ് ലഭ്യമാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ വച്ചു നടന്ന ചടങ്ങിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്.

ഫോണ്‍ വിലയും ലോഞ്ച് ഓഫറുകളും

4ജിബി റാം വേരിയന്റിന് 14,999 രൂപയും 6ജിബി റാം വേരിയന്റിന് 16,999 രൂപയുമാണ്. റെഡ്മി നോട്ട് 5 പ്രോയ്ക്ക് ലോഞ്ച് ഓഫറുകളും ഉണ്ട്. ഈ ഫോണിന് 2000 രൂപ ക്യാഷ്ബാക്ക് ഓഫറും അതു പോലെ 4.5TB അധിക ഡേറ്റയും ജിയോ നല്‍കുന്നു. കൂടാതെ മൂന്നു മാസത്തെ ഹങ്കാമ മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ഉണ്ട്. ഫ്‌ളിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഫോണ്‍ വാങ്ങുകയാണെങ്കില്‍ 5 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും.

റെഡ്മി നോട്ട് 5 പ്രോ സവിശേഷതകള്‍

5.99 ഇഞ്ച് വലുപ്പമുളള ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്ക്. 18:9 അനുപാതത്തില്‍ 1080x2160 പിക്‌സല്‍ ഉളളതിനാല്‍ നിങ്ങളുടെ ഇഷ്ടത്തിന് ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും. സ്‌ക്രീന്‍ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒക്ടാകോറായ ഈ പ്രോസസറിന്റെ ശേഷി 1.8Ghz ആണ്. ക്വല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ പ്രോസസറിലെ 600 ശ്രേണിയിലുളള ഏറ്റവും പുതിയ പ്രോസസറാണിത്.

ഗാലക്‌സി നോട്ട് 9, ഓപ്പോ ഫൈൻഡ് X, വവേയ് പി 20 പ്രോ; ഏതാണ് ഏറ്റവും മികച്ച ഫോൺ??ഗാലക്‌സി നോട്ട് 9, ഓപ്പോ ഫൈൻഡ് X, വവേയ് പി 20 പ്രോ; ഏതാണ് ഏറ്റവും മികച്ച ഫോൺ??

Best Mobiles in India

Read more about:
English summary
Redmi Note 5 Pro Open Sale Started In India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X