Home
Mobile

ഏറ്റവും പുതിയ റെഡ്മി നോട്ട് 6 പ്രൊ വാങ്ങാതിരിക്കാൻ ഈ 5 കാരണങ്ങൾ മാത്രം മതി!

ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ഏറെ ചലനം സൃഷിടിച്ച് വൻ വിജയമായ മോഡലാണ് ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ. ഇന്നും നിറയെ ആവശ്യക്കാരുള്ള ഈ മോഡൽ ഇപ്പോഴും ചൂടപ്പം പോലെയാണ് ഫ്ലിപ്പ്കാർട്ടിൽ വിറ്റൊഴിയുന്നത്. ഇപ്പോഴിതാ ഷവോമി തങ്ങളുടെ ഈ റെഡ്മി നോട്ട് 5 പ്രൊയുടെ അടുത്ത തലമുറയായ റെഡ്മി നോട്ട് 6 പ്രൊ ഇറക്കിയിരിക്കുകയാണ്.

റെഡ്മി നോട്ട് 6 പ്രൊ വാങ്ങണോ?

റെഡ്മി നോട്ട് 6 പ്രൊ വാങ്ങണോ?

ഇപ്പോൾ തായ്‌ലൻഡിൽ മാത്രമാണ് ഇറങ്ങിയിട്ടുള്ളത് എങ്കിലും വൈകാതെ തന്നെ ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിലും ഫോൺ എത്തും. എന്നാൽ ഇവിടെ ഏറെ പ്രസ്കതമായ ഒരു ചോദ്യം ഉടൻ എത്താൻ പോകുന്ന റെഡ്മി നോട്ട് 6 പ്രൊ, പഴയ മോഡലായ നോട്ട് 5 പ്രൊയെ വെച്ച് നോക്കുമ്പോൾ എന്തെങ്കിലും വിത്യാസം കാര്യമായി ഉണ്ടോ. നോട്ട് 5 പ്രൊ ഉപയോഗിക്കുന്നവർ അത് മാറ്റി നോട്ട് 6 പ്രൊ എടുക്കേണ്ടതുണ്ടോ? അതാണ് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്.

ഡിസ്പ്ളേയിൽ ചെറിയ മാറ്റം

ഡിസ്പ്ളേയിൽ ചെറിയ മാറ്റം

റെഡ്മി നോട്ട് 5 പ്രോക്ക് 5.99 ഇഞ്ചിന്റെ ഡിസ്പ്ളേ ആയിരുന്നു ഉണ്ടായിരുന്നത് എങ്കിൽ ഇവിടെ 6.26 ആയി മാറി എന്ന വിത്യാസം മാത്രമുണ്ട്. 19:9 അനുപാതത്തിലുള്ള ഫുൾ എച്ച്ഡിയിലുള്ള 6.26 ഇഞ്ചിന്റെ ഐപിഎസ് എൽസിഡി ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. 86 ശതമാനമാണ് സ്ക്രീൻ ടു ബോഡി അനുപാതം. ഒപ്പം ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. കറുപ്പ്, നീല, റോസ് ഗോൾഡ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

മാറ്റമില്ലാത്ത ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ

മാറ്റമില്ലാത്ത ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ

ഇവിടെ റെഡ്മി നോട്ട് 6 പ്രോയിൽ ഹാർഡ്‌വെയറിന്റെയും സോഫ്ട്‍വെയറിന്റെയും കാര്യത്തിലേക്ക് വരുമ്പോൾ പ്രോസസറിന്റെ കാര്യത്തിൽ അടക്കം യാതൊന്നും മാറ്റമൊന്നുമില്ല. റെഡ്മി നോട്ട് 5 പ്രൊയിൽ കണ്ട അതേ Snapdragon 636 പ്രൊസസർ തന്നെയാണ് ഇവിടെയും ഉള്ളത്. റാമിന്റെ കാര്യത്തിൽ 4 ജിബി, മെമ്മറിയുടെ കാര്യത്തിൽ 64 ജിബി മുതൽ മുകളിലോട്ടുമാണ് ഉള്ളത്. ഓപ്പറേറ്റിങ് സിസ്റ്റം MIUI 10 അധിഷ്ഠിത ആൻഡ്രോയിഡ് 8.1 ഓറിയോ ആയിരിക്കും ഫോണിൽ ഉണ്ടാവുക. ബാറ്ററി മുമ്പുള്ളത് പോലെ തന്നെ 4000 mAh ആണ് ഈ മോഡലിലും. അതിനാൽ ഇവിടെയും വലിയ മാറ്റങ്ങൾ ഇല്ല.

എടുത്തുപറയേണ്ട ക്യാമറ

എടുത്തുപറയേണ്ട ക്യാമറ

റെഡ്മി നോട്ട് 5 പ്രോയിൽ നിന്ന് 6 പ്രോയിൽ എത്തുമ്പോൾ നമുക്ക് കാണാവുന്ന ഏറ്റവും പ്രകടമായ മാറ്റം പിറകിലും മുമ്പിലും ഒരേപോലെ ഇരട്ട ക്യാമറ സെറ്റപ്പ് ഉണ്ട് എന്നതാണ്. പിറകിൽ 12 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗാപിക്സലിന്റെ സെക്കണ്ടറി സെൻസറും ആണ് എങ്കിൽ മുൻവശത്ത് 20 മെഗാപിക്സലിന്റെ ഒരു സെൻസറും 2 മെഗാപിക്സലിന്റെ ഒരു സെൻസറും ആണ് ഷവോമി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അവസാനവാക്ക്

അവസാനവാക്ക്

മൊത്തത്തിൽ നോക്കുമ്പോൾ ഒരു നോച്ച്, മുൻവശത്ത് 2 മെഗാപിക്സലിന്റെ അധിക ക്യാമറ സെൻസർ, സ്ക്രീൻ സൈസിൽ ഉള്ള ചെറിയ വിത്യാസം എന്നിങ്ങനെ വളരെ കുറച്ചു മാറ്റങ്ങൾ മാത്രമേ റെഡ്മി നോട്ട് 5 പ്രൊയിൽ നിന്നും റെഡ്മി നോട്ട് 6 പ്രോയിൽ എത്തുമ്പോൾ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ നിലവിൽ റെഡ്മി നോട്ട് 5 പ്രൊ ഉപയോഗിക്കുന്നവർ മാറണം എന്നില്ല. ആവശ്യക്കാർക്ക് വേണമെങ്കിൽ മാത്രം മാറാം. എന്നാൽ പഴയ റെഡ്മി നോട്ട് 4 പ്രൊ ഒക്കെ ഉപയോഗിക്കുന്നവരാണെങ്കിൽ മാത്രം മാറ്റാം.

More from GizBot

Best Mobiles in India

English summary
Redmi Note 5 Pro vs Redmi Note 6 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X