TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഏറെ നാളായുള്ള ഷവോമി ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്. ആരാധകരും മറ്റു സ്മാർട്ഫോൺ പ്രേമികളും എല്ലാം ഒരേപോലെ കാത്തിരുന്ന റെഡ്മി നോട്ട് 6 പ്രൊ ഇന്ന് കമ്പനി പുറത്തിറക്കി. തായ്‌ലൻഡിൽ ആയിരുന്നു പുറത്തിറക്കൽ. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഏറെ വിപ്ലവം സൃഷ്ടിച്ച് വിജയം കൊയ്ത റെഡ്മി നോട്ട് 5 പ്രോയുടേ അടുത്ത വേർഷൻ ആണ് റെഡ്മി നോട്ട് 6 പ്രൊ.
വില
സവിശേഷതകളുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഷവോമി നിലനിർത്തിപ്പോരുന്ന മാനദണ്ഡങ്ങൾ ഇവിടെയും കമ്പനി പാലിച്ചതായി നമുക്ക് കാണാം. കയ്യിലൊതുങ്ങാവുന്ന വിലയിൽ വലിയ സവിശേഷതകൾ തന്നെയാണ് ഈ മോഡലിനെയും ശ്രദ്ധയാകർഷിക്കുന്ന ഘടകങ്ങൾ. തായ്‌ലൻഡിൽ 6990 THB (ഏകദേശം 15,700 രൂപ) ആണ് ഫോണിന് വിലയിട്ടിരിക്കുന്നത്.
ഇന്ത്യയിൽ എന്ന്?
ഏകദേശം സമാനമായ വില തന്നെ ഇന്ത്യയിലും പ്രതീക്ഷിക്കാം. കമ്പനി ഫോൺ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് വെബ്സൈറ്റിലോ മറ്റു ആഗോള വെബ്സൈറ്റുകളിലോ ഒന്നും തന്നെ ഒരു വിവരവും കൊടുത്തിട്ടില്ല. പകരം തായ്‌ലൻഡ് മി ഫോറത്തിൽ മാത്രമാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. വൈകാതെ തന്നെ ഫോൺ ഇന്ത്യയിലും എത്തുമെന്ന് ഉറപ്പിക്കാം.
ഡിസ്പ്ളേ
19:9 അനുപാതത്തിലുള്ള ഫുൾ എച്ച്ഡിയിലുള്ള 6.26 ഇഞ്ചിന്റെ ഐപിഎസ് എൽസിഡി ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. 86 ശതമാനമാണ് സ്ക്രീൻ ടു ബോഡി അനുപാതം. ഒപ്പം ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. കറുപ്പ്, നീല, റോസ് ഗോൾഡ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.
ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ
ഹാർഡ്‌വെയറിന്റെയും സോഫ്ട്‍വെയറിന്റെയും കാര്യത്തിലേക്ക് വരുമ്പോൾ പ്രോസസറിന്റെ കാര്യത്തിൽ മാറ്റമൊന്നുമില്ല. റെഡ്മി നോട്ട് 5 പ്രൊയിൽ കണ്ട അതേ Snapdragon 636 പ്രൊസസർ തന്നെയാണ് ഇവിടെയും ഉള്ളത്. റാമിന്റെ കാര്യത്തിൽ 4 ജിബി 6 ജിബി എന്നിവയും മെമ്മറിയുടെ കാര്യത്തിൽ 64 ജിബി മുതൽ മുകളിലോട്ടുമാണ് ഉള്ളത്. ഓപ്പറേറ്റിങ് സിസ്റ്റം MIUI 10 അധിഷ്ഠിത ആൻഡ്രോയിഡ് 8.1 ഓറിയോ ആയിരിക്കും ഫോണിൽ ഉണ്ടാവുക. ബാറ്ററി മുമ്പുള്ളത് പോലെ തന്നെ 4000 mAh ആണ് ഈ മോഡലിലും.
എടുത്തുപറയേണ്ട ക്യാമറ
റെഡ്മി നോട്ട് 5 പ്രോയിൽ നിന്ന് 6 പ്രോയിൽ എത്തുമ്പോൾ നമുക്ക് കാണാവുന്ന ഏറ്റവും പ്രകടമായ മാറ്റം പിറകിലും മുമ്പിലും ഒരേപോലെ ഇരട്ട ക്യാമറ സെറ്റപ്പ് ഉണ്ട് എന്നതാണ്. പിറകിൽ 12 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗാപിക്സലിന്റെ സെക്കണ്ടറി സെൻസറും ആണ് എങ്കിൽ മുൻവശത്ത് 20 മെഗാപിക്സലിന്റെ ഒരു സെൻസറും 2 മെഗാപിക്സലിന്റെ ഒരു സെൻസറും ആണ് ഷവോമി ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്ന ഏതൊരാളും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!