റെഡ്മി നോട്ട് 6പ്രോ, ഹോണര്‍ 8 എക്‌സ്, റിയല്‍മി 2 പ്രോ... മികച്ചതേത് ?

|

സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചുകളുടെ രണ്ടു മാസങ്ങളാണ് കഴിഞ്ഞു പോയത്. പ്രമുഖ ബ്രാന്‍ഡുകളെല്ലാം അവരുടെ ബഡ്ജറ്റ് ഫോണുകള്‍ പുറത്തിറക്കി. ടെക്ക് ഫീച്ചറുകളിലും പെര്‍ഫോമന്‍സിലുമെല്ലാം മികവു പുലര്‍ത്തുന്നതായിരുന്നു ഓരോ മോഡലുകളും. ബഡ്ജറ്റ് ഫോണുകളായിരുന്നു പുറത്തിറങ്ങിയവയില്‍ ഏറെയുമെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച മോഡല്‍ തിരഞ്ഞെടുക്കുകയും പ്രയാസമാണ്.

 
റെഡ്മി നോട്ട് 6പ്രോ, ഹോണര്‍ 8 എക്‌സ്, റിയല്‍മി 2 പ്രോ... മികച്ചതേത്

15,000 രൂപ ശ്രേണിയില്‍ പുറത്തിറങ്ങിയ മോഡലുകളായിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ, ഹുവായുടെ ഹോണര്‍ 8 എക്‌സ്, റിയല്‍മി 2 പ്രോ എന്നിവ. സവിശേഷതകളില്‍ മികവു പുലര്‍ത്തിയ ഈ മൂന്നു മോഡലുകളെയും അവയുടെ ടെക്ക്‌നിക്കല്‍ കരുത്തനുസരിച്ച് നമുക്കൊന്ന് വിലയിരുത്താം.

ഡിസൈന്‍

ഡിസൈന്‍

റിയല്‍മി 2 പ്രോയിലും ഹോണര്‍ 8 എക്‌സിലും പിന്‍ഭാഗത്ത് ഗ്ലോസി പാനലാണുള്ളത്. എന്നാല്‍ റെഡ്മി നോട്ട് 6 പ്രോയില്‍ പിന്‍ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത് ആലുമിനിയം ഫിനിഷിംഗാണ്. റിയല്‍മി 2 പ്രോയില്‍ പിന്‍ഭാഗത്തെ ഗ്ലോസി പാനല്‍ നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗിച്ചും ഹോണര്‍ 8 എക്‌സിലാണെങ്കില്‍ ഗ്ലാസ് പാനലും ഉപയോഗിച്ചാണ്.

അതുകൊണ്ടുതന്നെ ലുക്കിന്റെ കാര്യത്തില്‍ ഹോണര്‍ 8 എക്‌സ് മുന്നിട്ടുനില്‍ക്കുന്നു. എന്നാല്‍ ഡ്യൂറബ്ലിറ്റി റിയല്‍മി2 പ്രോയ്ക്കാണ് കൂടുതല്‍. ഡയമെന്‍ഷന്റെ കാര്യത്തില്‍ മൂന്നു ഫോണുകള്‍ക്കും വ്യത്യാസമില്ല. എന്നാല്‍ റെഡ്മി നോട്ട് 6 പ്രോയ്ക്ക് അല്‍പ്പം ഭാരം കൂടുതലാണ്. 182 ഗ്രാമാണ് ഭാരം.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

മൂന്നു മോഡലുകളിലും എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഡയഗണല്‍ ലെംഗ്തില്‍ വ്യത്യാസമുണ്ട്. ഹോണല്‍ 8 എക്‌സില്‍ 6.5 ഇഞ്ചും റിയല്‍മി 2 പ്രോയ്ക്ക് 6.3 ഇഞ്ചും നോട്ട് 6 പ്രോയ്ക്് 6.26 ഇഞ്ചുമാണ് ഡിസ്‌പ്ലേയുള്ളത്. റിയല്‍മി 2 പ്രോയ്ക്കാണ് മികച്ച പിക്‌സല്‍ ഡെന്‍സിറ്റിയുള്ളത്. 409 പിപിഐ റിയല്‍മി 2 പ്രോയിലും 406 പി.പി.ഐ നോട്ട് 6 പ്രോയിലുമുണ്ട്. മൂന്നു ഫോണുകളിലും ഡിസ്‌പ്ലേ കരുത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുണ്ട്.

ഹാര്‍ഡ്-വേയര്‍
 

ഹാര്‍ഡ്-വേയര്‍

മുന്നു ഫോണുകളിലും വ്യത്യസ്തമായ ചിപ്പ്‌സെറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നോട്ട് 6 പ്രോയില്‍ സ്‌നാപ്ഡ്രാഗണ്‍ 636 ചിപ്പ്‌സെറ്റ് ഉപേയാഗിച്ചിരിക്കുന്നു. 1.8 ജിഗാഹെര്‍ട്‌സാണ് പ്രോസസ്സിംഗ് ശേഷി. കൂടാതെ കരുത്തിനായി 6 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തുമുണ്ട്. ഇത് 256 ജി.ബി വരെ ഉയര്‍ത്താനാകും.

റിയല്‍മി 2 പ്രോയിലാകട്ടെ ഉപയോഗിച്ചിരിക്കുന്നത് സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റാണ്. 1.8 ജിഗാഹെര്‍ട്‌സാണ് പ്രോസസ്സിംഗ് ശേഷി. 8 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിന് കരുത്തു പകരുന്നുണ്ട്. 256 ജി.ബി വരെ എക്‌സ്റ്റേണല്‍ മെമ്മറി ഉയര്‍ത്താനാകും.

ഹോണര്‍ 8 എക്‌സില്‍ ഉപയോഗിച്ചിരിക്കുന്നത് ഹുവായുടെതന്നെ ഹൈസിലിക്കണ്‍ കിരിന്‍ 710 പ്രോസസ്സറാണ്. 1.7 ജിഗാഹെര്‍ട്‌സാണ് പ്രോസസ്സിംഗ് ശേഷി. 6 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിനെ കരുത്തുറ്റതാക്കുന്നു. 400 ജി.ബി വരെ മെമ്മറി ശേഷി ഉയര്‍ത്താമെന്ന പ്രത്യേകതയും ഈ മോഡലിന്റെ സവിശേഷതയാണ്.

നോട്ട് 6 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത് 4,000 മില്ലി ആംപയറിന്റെ ബാറ്ററിയാണ്. റിയല്‍മി 2 പ്രോയില്‍ 3,500 മില്ലി ആംപയറിന്റെ ബാറ്ററിയും ഹോണര്‍ 8 എക്‌സില്‍ 3,750 മില്ലി ആംപയറിന്റെ ബാറ്ററിയും ഉപയോഗിച്ചിരിക്കുന്നു.

സോഫ്റ്റ്-വെയര്‍

സോഫ്റ്റ്-വെയര്‍

മൂന്നു ഫോണുകളും ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് 9.0 പൈ അപ്‌ഡേഷന്‍ ഈ മൂന്നു മോഡലുകളിലും എപ്പോള്‍ ലഭ്യമാകുമെന്ന വിവരമില്ല.

ക്യാമറ

ക്യാമറ

റെഡ്മി നോട്ട് 6 പ്രോയില്‍ പിന്‍ ഭാഗത്ത് ഇരട്ട ക്യാമറയാണുള്ളത്. 12,5 മെഗാപിക്‌സലുകളുടെ സെന്‍സറുകള്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. മുന്‍ ഭാഗത്തും ഇരട്ട ക്യാമറയുണ്ട്. 20,2 മെഗാപിക്‌സലിന്റെ സെന്‍സറുകളാണ് അത്യുഗ്രന്‍ സെല്‍ഫി പകര്‍ത്താനായി ഉപയോഗിച്ചിരിക്കുന്നത്.

ഹോണര്‍ 8 എക്‌സില്‍ 20,2 മെഗാപിക്‌സലുകളുടെ ഇരട്ട ക്യാമറ പിന്നിലുണ്ട്. മുന്നില്‍ 16 മെഗാപിക്‌സലിന്റെ വൈഡ് ആംഗില്‍ ലെന്‍സും ഉപയോഗിച്ചിരിക്കുന്നു.

റിയല്‍മി 2 പ്രോയിലാകട്ടെ 16,2 മെഗാപിക്‌സലുകളുടെ ക്യാമറയാണ് പിന്നിലുള്ളത്. മുന്‍ ഭാഗത്ത് 16 മെഗാപിക്‌സലിന്റെ ക്യാമറ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

വില

വില

റെഡ്മി നോട്ട് 6 പ്രോ - 13,999 രൂപ (4ജി.ബി /64 ജി.ബി), 15,999 രൂപ (6ജി.ബി/64 ജി.ബി)

ഹോണര്‍ 8 എക്‌സ് - 14,999രൂപ (4ജി.ബി /64 ജി.ബി), 16,999 രൂപ (4ജി.ബി /64 ജി.ബി)

റിയല്‍മി 2 പ്രോ - 13,990 രൂപ (4ജി.ബി /64 ജി.ബി), 17,990 രൂപ (8ജി.ബി /128 ജി.ബി)

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുകക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുക

 

Best Mobiles in India

Read more about:
English summary
Redmi Note 6 Pro vs Honor 8X vs Realme 2 Pro

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X