ഷവോമി റെഡ്‌മിയുടെ മൂന്ന് പുതിയ സ്മാർട്ഫോണുകൾ ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കും

|

റെഡ്മി നോട്ട് 7 ഇന്ത്യയിൽ രണ്ട് വ്യത്യസ്ത മോഡലുകളിൽ തുടങ്ങുമെന്ന് അടുത്തിടെയായി ഇറങ്ങിയ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജ്, 4 ജി.ബി റാം + 64 ജി.ബി സ്റ്റോറേജ് മോഡലും ഇന്ത്യയിൽ പുറത്തിറക്കും. പിന്നീട് 6 ജി.ബി റാം + 64 ജി.ബി സ്റ്റോറേജ് മോഡലും രാജ്യത്ത് അധികം വൈകാതെ ആരംഭിക്കുന്നതാണ്.

ഷവോമി റെഡ്‌മിയുടെ മൂന്ന് പുതിയ സ്മാർട്ഫോണുകൾ ഈ മാസം ഇന്ത്യയിൽ

 

ചുവപ്പ്, കറുപ്പ്, നീല എന്നി കളർ ഓപ്ഷനുകളിൽ റെഡ്മി നോട്ട് 7 ലഭ്യമാകും. റെഡ്മി ഇന്ത്യ ട്വിറ്റർ ഹാൻഡിൽ 48 മെഗാപിക്സൽ സെൻസർ ഫോണുമായി റെഡ്മി നോട്ട് 7 എത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ നഷ്ട്ടമായത് 60,000 രൂപ

റെഡ്മി നോട്ട് 7: സവിശേഷതകൾ

റെഡ്മി നോട്ട് 7: സവിശേഷതകൾ

റെഡ്മി നോട്ട് 7 വളരെ പ്രത്യകതകളുള്ള ഒരു ഫോൺ ആയിരിക്കുമെന്ന് സി.ഇ.ഒ ലിയു വെയ്ബിംഗ് പറഞ്ഞു, ഇത് തെളിയിക്കുന്ന നിരവധി പരീക്ഷണങ്ങളിൽ മുഴുകിയിരിക്കുകയാണ് അദ്ദേഹം. റെഡ്മി നോട്ട് 7 ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ വീഡിയോകൾ പോസ്റ്റുചെയ്‌തിരുന്നു. റെഡ്മി നോട്ട് 7 ൽ 2.5 ഡി ഗ്ലാസ് പ്രൊട്ടക്ഷൻ മുൻവശത്തും പിൻവശത്തുമായി കാണുവാൻ കഴിയും.

 റെഡ്മി നോട്ട് 7: പ്രത്യകതകൾ

റെഡ്മി നോട്ട് 7: പ്രത്യകതകൾ

ഷവോമി റെഡ്‌മി നോട്ട് 7 'വാട്ടർഡ്രോപ്-ഷെപേഡ് നോച്ച്, ഡിസ്പ്ലേയുടെ താഴെയുള്ള അൽപം ചിൻ, പിൻവശത്ത് ഒരു ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, ഒരു ഫിംഗർപ്രിന്റ് സ്കാനർ, ഒരു ഗ്രേഡിയന്റ് ബാക്ക് പാനൽ ഫിനിങ്ങ് എന്നിവയാണ് പ്രത്യകതകൾ. മി മിക്സ് 3-യിൽ അടുത്തിടെ സൂപ്പർ നൈറ്റ് വിഷൻ ക്യാമറ മോഡ് സവിശേഷത ലഭിച്ചിരുന്നു. കൂടാതെ ക്വാൽകോം സ്നാപ്ഡ്രാഗൺ 660-ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. 4,000 mAh-ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ഏകദേശം ബേസിക്ക് മോഡലുകളുടെ വില ആരംഭിക്കുന്നത് 10,330 രൂപ മുതലാണ്. ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകളും എത്തുന്നുണ്ട്.

റെഡ്മി നോട്ട് 7: ക്യാമറ
 

റെഡ്മി നോട്ട് 7: ക്യാമറ

ഓപ്റ്റിക്കലിനായി, f / 1.8 അപ്പേർച്ചറും മറ്റൊരു 5 മെഗാപിക്സൽ സെൻസറുമുള്ള 48 മെഗാപിക്സൽ സാംസങ് GM1 സെൻസറോടു കൂടിയ റെഡ്മി നോട്ട് 7 സ്പോർട്ട്സ് ഡ്യുവൽ ക്യാമറ പതിപ്പാണ്. മോണോക്രോം ഡ്യുവൽ-എൽ.ഇ.ഡി ഫ്ലാഷ് പിന്തുണയ്ക്ക് ലഭിക്കുന്നു. മുൻവശത്ത് ഒരു 13 മെഗാപിക്സൽ സെൽഫ് സെൻസറും ഉണ്ട്.

 റെഡ്മി നോട്ട് 7: ബാറ്ററിയും മറ്റ് പ്രത്യകതകളും

റെഡ്മി നോട്ട് 7: ബാറ്ററിയും മറ്റ് പ്രത്യകതകളും

സ്മാർട് ചാർജ് 4 പിന്തുണയോടെ 4000mAh ബാറ്ററിയാണ് റെഡ്മി നോട്ട് 7-ൽ ഉള്ളത്. യു.എസ്.ബി ടൈപ്പ്- സി പോർട്ട്, 3.5 എം.എം ഓഡിയോ ജാക്ക്, 4 ജി വോൾട്ട്, ജി.പി.എസ്, എ.പി.പി.എസ്, ഗ്ലോനാസ്, ബ്ലൂടൂത്ത് വി 5, വൈ-ഫൈ 802.11 എ / ബി / ജി / എൻ / എസി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. റെഡ്മി നോട്ട് 7, 159.21x75.21x8.1 മില്ലീമീറ്റർ, 186 ഗ്രാം തൂക്കം.

Most Read Articles
Best Mobiles in India

English summary
The Redmi Note 7 is touted to be a highly durable phone, and the CEO Liu Weibing has been indulging in various quirky tests to prove it. He has posted videos of him using the Redmi Note 7 as a chopping board, asked employees to jump on the phone to show off its tough exterior, and has even thrown it down a flight of stairs. The Redmi Note 7 features 2.5D glass protection up front and at the back

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X