Home
Mobile

റെഡ്മി നോട്ട് 7 ശ്രേണിയിലെ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരിക്കുക; പുത്തന്‍ മോഡല്‍ ഉടന്‍!

റെഡ്മി നോട്ട് 7 ശ്രേണിയില്‍ വെളുപ്പ് നിറത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി ഷാവോമി. പുതിയ മോഡലിന്റെ ഫോട്ടോ കമ്പനി മൈക്രോബ്ലോഗിംങ് സൈറ്റായ വെയ്‌ബോയില്‍ പങ്കുവച്ചു. ഫോണിന്റെ പേര് കമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഉപഭോക്താക്കളോട് മികച്ച പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഷാവോമി. വിജയിക്ക് സമ്മാനമായി ഷവോമി സ്യൂട്ട്‌കെയ്‌സ് ലഭിക്കും.

റെഡ്മി നോട്ട് 7 ശ്രേണിയിലെ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരിക

വെയ്‌മോയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലും ഫോണിന്റെ പേരില്ല. പിന്‍ഭാഗത്തെ ഗ്ലോസി വൈറ്റ് രൂപകല്‍പ്പനയില്‍ റെഡ്മി നോട്ട് 7 ശ്രേണി ഫോണ്‍ എന്ന് മാത്രമാണ് കാണുന്നത്. ഫോണിന്റെ താഴ്ഭാഗത്തേക്ക് എത്തുമ്പോള്‍ ലംബമായ വരകളും ദൃശ്യമാകുന്നുണ്ട്.

റെഡ്മി നോട്ട് 7 ശ്രേണി

റെഡ്മി നോട്ട് 7 ശ്രേണി

റെഡ്മി നോട്ട് 7 ശ്രേണിയില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയിലുള്ളത്. റെഡ്മി നോട്ട് 7-ഉം റെഡ്മി നോട്ട് 7 പ്രോയും. റെഡ്മി നോട്ട് 7 ഒണിക്‌സ് ബ്ലാക്ക്, സഫയര്‍ ബ്ലൂ, റൂബീ റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. റെഡ്മി നോട്ട് 7 പ്രോയും കമ്പനി മൂന്ന് നിറങ്ങളില്‍ പുറത്തിറക്കിയിട്ടുണ്ട്. നെപ്ട്യൂണ്‍ ബ്ലൂ, നെബുല റെഡ്, സ്‌പെയ്‌സ് ബ്ലാക്ക് എന്നിവയാണവ.

പുതിയ മോഡല്‍

പുതിയ മോഡല്‍

പുതിയ മോഡല്‍ മറ്റ് വിപണികളില്‍ ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഷവോമിയുടെ ഏറ്റവും പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

 ഷവോമി റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ: പ്രധാന സവിശേഷതകള്‍

ഷവോമി റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ: പ്രധാന സവിശേഷതകള്‍

റെഡ്മി നോട്ട് 7 പ്രോയില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. റെസല്യൂഷന്‍ 1080X1920-ഉം ആസ്‌പെക്ട് റേഷ്യോ 19:9-ഉം ആണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ഒക്ടാകോര്‍ പ്രോസസ്സറാണ് ഫോണിന്റെ ശക്തി. ന്‍ഡ്രോയ്ഡ് 9.0 പൈ അടിസ്ഥാന MIUI 10 ഓപ്പറേറ്റിംഗ് സിസ്റ്റം, സോണി IMX586 സെസറോട് കൂടിയ 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660

6.3 ഇഞ്ച് FHD+ ഡിസ്‌പ്ലേയോട് കൂടിയ റെഡ്മി നോട്ട് 7-ല്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ഒക്ടാകോര്‍ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാന MIUI 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 mAh ബാറ്ററി, പിന്നില്‍ 12MP+2MP ക്യാമറകള്‍, മുന്നില്‍ 13MP ക്യാമറ എന്നിവയുണ്ട്.

Best Mobiles in India

English summary
The Redmi Note 7 series of smartphone consists of Redmi Note 7 and Redmi Note 7 Pro. Colour options of Redmi Note 7 include Onyx Black, Sapphire Blue, and Ruby Red. The Redmi Note 7 Pro, on the other hand gives following colour options- Neptune Blue, Nebula Red, and Space Black.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X