Home
Mobile

വാട്ടർ ഡ്രോപ്പ് ഡിസ്പ്ലേ ഡിസൈനുമായി റെഡ്മി നോട്ട് 8 2021 സ്മാർട്ഫോൺ ഉടനെത്തും

റെഡ്മി നോട്ട് 8 2021 സ്മാർട്ഫോൺ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. റെഡ്മി നോട്ട് 2021 എന്ന് അറിയപ്പെടുന്ന റെഡ്മി നോട്ട് 8 ൻറെ പുതിയ എഡിഷനെ കുറിച്ച് ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനി ഏതാനും സൂചനകൾ നൽകുന്നു. പ്രസിദ്ധപ്പെടുത്തിയ ടീസർ അനുസരിച്ച്, വരാനിരിക്കുന്ന റെഡ്മി സ്മാർട്ഫോൺ പുതിയ ഡിസൈൻ അവതരിപ്പിക്കുകയും, ഏകദേശം രണ്ട് വർഷം മുമ്പ് അവതരിപ്പിച്ചതും ഇപ്പോൾ നിലവിലുള്ളതുമായ റെഡ്മി നോട്ട് 8 സീരീസിനേക്കാൾ പ്രീമിയം ഫീച്ചറുകൾ നൽകുകയും ചെയ്യും. യഥാർത്ഥ റെഡ്മി നോട്ട് 8 സ്മാർട്ട്‌ഫോണുമായി താരതമ്യപ്പെടുത്തുമ്പോൾ റെഡ്മി നോട്ട് 8 2021 വാട്ടർ ഡ്രോപ്പ് നോച്ചും നേർത്ത ബെസലുമായി വരും. റെൻഡർ ഈ സ്മാർട്ട്‌ഫോണിനെ ഒരു നീല നിറത്തിൽ കാണിക്കുന്നു. പക്ഷേ, കൂടുതൽ കളർ ഓപ്ഷനുകൾ ലഭ്യമാകുമെന്നും പറയുന്നു.

റെഡ്മി നോട്ട് 10 (2021) സ്മാർട്ഫോണിൻറെ സവിശേഷതകളും വിലയും

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് പുതിയ സ്മാർട്ഫോൺ ഡിസൈൻ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, സവിശേഷതകളെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇൻറർ‌നെറ്റിൽ‌ പ്രചരിക്കുന്ന അഭ്യൂഹങ്ങളും ചോർച്ചകളും സൂചിപ്പിക്കുന്നത് റെഡ്മി നോട്ട് 8 2021 എഡിഷൻ യഥാർത്ഥ റെഡ്മി നോട്ട് 8 മായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെട്ട സവിശേഷതകൾ നൽകുന്നുവെന്നാണ് പറയുന്നത്. റെഡ്മി നോട്ട് 8 2021 ബോക്സിൽ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4000 എംഎഎച്ച് ബാറ്ററിയുണ്ട്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക്കിന്റെ ഹിലിയോ ജി 85 പ്രോസസറാണ് സ്മാർട്ഫോണിന് കരുത്ത് പകരുന്നത്. ഉപയോക്താക്കൾക്ക് കൂടുതൽ റാമും സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമായിരിക്കും.

48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള നാല് പിൻ ക്യാമറകൾ

48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള നാല് പിൻ ക്യാമറകളുമായാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്. മുൻവശത്ത്, സെൽഫികൾ പകർത്തുന്നതിന് ഒരൊറ്റ ഇമേജ് സെൻസർ ഉണ്ടായിരിക്കും, പക്ഷേ ഇതിൻറെ സവിശേഷത ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് പുതിയ റെഡ്മി സ്മാർട്ട്ഫോണുകളെപ്പോലെ, റെഡ്മി നോട്ട് 8 2021 എംഐയുഐഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുമെന്ന് പറയുന്നു. സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള നിർദ്ദിഷ്ട വിശദാംശങ്ങൾ ഇതുവരെ കൃത്യമായി ലഭിച്ചിട്ടില്ല. പക്ഷേ, റെഡ്മി നോട്ട് 8 2021 വളരെ മെച്ചപ്പെട്ട ഒരു എഡിഷൻ സ്മാർട്ഫോൺ ആയിരിക്കും എന്ന കാര്യം തീർച്ചയാണ്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസർ

6.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസർ, 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമാണ് യഥാർത്ഥ റെഡ്മി നോട്ട് 8ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 8 ൽ 18W ചാർജിംഗ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുന്നു. 48 മെഗാപിക്സൽ പ്രൈമറി സെൻസർ (സാംസങ് ജിഎം 1), 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുൾപ്പെടെ നാല് പിൻ ക്യാമറകൾ റെഡ്മി സ്മാർട്ട്‌ഫോണിലുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയും ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നു.

റെഡ്മി നോട്ട് 8 2021

വരാനിരിക്കുന്ന റെഡ്മി നോട്ട് 8 2021 ൻറെ വില ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി നോട്ട് 8 2021 ന് ഏകദേശം 10,000 രൂപ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് ലോഞ്ച് തീയതിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി നോട്ട് 8 2021 എന്ന് അവതരിപ്പിക്കുമെന്ന് വരും ദിവസങ്ങളിൽ കമ്പനി പ്രഖ്യാപിക്കും.

Best Mobiles in India

English summary
The forthcoming Redmi smartphone, according to the official teaser, will have a completely new design and will appear considerably more luxurious than the previous Redmi Note 8 series, which was released over two years ago.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X