തിരഞ്ഞെടുത്ത വിപണികളിൽ മാത്രമായി റെഡ്മി നോട്ട് 8 (2021) ഷവോമി അവതരിപ്പിച്ചേക്കും
സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച സ്മാർട്ട്‌ഫോണുകൾ വീണ്ടും റീബ്രാൻഡ് ചെയ്യുകയോ അല്ലെങ്കിൽ വീണ്ടും തിരഞ്ഞെടുത്ത വിപണികളിൽ അവതരിപ്പിക്കുകയോ ചെയ്യുന്നു. പക്ഷേ, രണ്ട് വർഷം പഴക്കമുള്ള ഒരു സ്മാർട്ട്ഫോൺ വീണ്ടും അവതരിപ്പിക്കുകയെന്നത് പലപ്പോഴും നടക്കാത്ത ഒന്നാണ്. എന്നാൽ, അത്തരത്തിൽ ഒരു സ്മാർട്ഫോൺ കൃത്യമായി അവതരിപ്പിക്കുവാൻ ഷവോമി ഒരുങ്ങുന്നു. രണ്ട് വർഷം പഴക്കമുള്ള റെഡ്മി നോട്ട് 8 സ്മാർട്ഫോൺ ബ്രാൻഡ് ഉടൻ തന്നെ തിരികെ കൊണ്ടുവരും. മോഡൽ നമ്പർ M1908C3JGG യുള്ള ഒരു ഷവോമി സ്മാർട്ട്ഫോൺ എഫ്സിസിയിൽ പ്രത്യക്ഷപ്പെട്ടു. ഷവോമിയുടെ പേജുകളിലൊന്ന് റെഡ്മി നോട്ട് 8 സ്ഥിരീകരിച്ചതായി ലീക്കർ കാക്പർ സ്ക്രിസ്പെക് പറയുന്നു. എവിടെ നിന്നുമാണ് ഈ വിവരം ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

റെഡ്മി നോട്ട് 8 വീണ്ടും അവതരിപ്പിക്കുന്നതിന് മുൻപ് ഷവോമി ചില മാറ്റങ്ങൾ വരുത്തുമെന്ന് എഫ്‌സിസി ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഹീലിയോ ജി 85 ചിപ്‌സെറ്റ്, 4,000 എംഎഎച്ച് ബാറ്ററി, എംഐയുഐ 12.5 എന്നിവയുമായാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്. യൂറോപ്യൻ യൂണിയനും റഷ്യയും ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത വിപണികളിൽ മാത്രമേ ഇത് വിപണിയിലെത്തുകയുള്ളൂ. റെഡ്മി നോട്ട് 8 ഇന്ത്യയിൽ ഷവോമി അവതരിപ്പിക്കുമോ ഇല്ലയോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, 48 എംപി മെയിൻ സെൻസറുള്ള ക്വാഡ് ക്യാമറ സംവിധാനം, വാട്ടർ ഡ്രോപ്പ് ഡിസ്പ്ലേ, 128 ജിബി വരെ സ്റ്റോറേജ് എന്നിവ ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്ന് ഒരു പ്രത്യേക പോസ്റ്റ് വെളിപ്പെടുത്തുന്നു. നിലവിലെ ഓഫറുകളുമായി രണ്ട് വർഷം പഴക്കമുള്ള സ്മാർട്ട്ഫോൺ എങ്ങനെ വിപണിയിൽ മത്സരിക്കുന്നുവെന്നതും രസകരമായിരിക്കും. റെഡ്മി നോട്ട് 8 ആദ്യമായി അവതരിപ്പിച്ചതിന് ശേഷം രൂപകൽപ്പനയിലും ഹാർഡ്‌വെയറിലും വളരെയധികം മാറ്റങ്ങൾക്ക് വിധേയമായി. ഫുൾ എച്ച്ഡി + റെസല്യൂഷൻ ഡിസ്‌പ്ലേ, റിയർ ഫിംഗർപ്രിന്റ് സ്‌കാനർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയുമായാണ് ഈ സ്നാർട്ഫോൺ വന്നത്.

അമോലെഡ് ഡിസ്പ്ലേകൾ, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, ഒരു വലിയ 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകൾ ഷവോമിയുടെ സ്വന്തം റെഡ്മി നോട്ട് 10 ലൈനപ്പിൽ ഉണ്ട്. വാസ്തവത്തിൽ, കമ്പനി അടുത്തിടെ റെഡ്മി നോട്ട് 10 സീരീസ് റെഡ്മി നോട്ട് 10 എസിലേക്ക് നാലാമത്തെ ഓഫർ ചേർത്തു. 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ ജി 95 ചിപ്പ്, 6 ജിബി റാം, 128 ജിബി വരെ സ്റ്റോറേജ്, 33 എം ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി, 64 എംപി മെയിൻ സെൻസറുള്ള ക്വാഡ് ക്യാമറ എന്നിവയാണ് ഈ പുതിയ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുള്ളത്. ഈ പുതുക്കിയ റെഡ്മി നോട്ട് 8 ഇതിനകം തന്നെ എഫ്‌സിസി ലിസ്റ്റിംഗിൽ ഇടംപിടിച്ചുകഴിഞ്ഞു.


Click it and Unblock the Notifications








