റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ

|

ഷവോമി ഇപ്പോൾ മറ്റൊരു പ്ലാറ്റ്ഫോമിൽ മറ്റൊരു റെഡ്മി നോട്ട് 8 പ്രോ വിൽപ്പന നടത്തുകയാണ്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഗെയിമിംഗ് പ്രോസസർ, 64 മെഗാപിക്സൽ മെയിൻ ഷൂട്ടർ എന്നിവയും അതിലേറെയും സവിശേഷതകളുള്ളതാണ് ഈ ബജറ്റ് റെഡ്മി ഫോൺ. റെഡ്മി നോട്ട് 8 പ്രോ ഇപ്പോൾ ഉപഭോക്താക്കൾക്ക് ആമസോൺ.ഇൻ, മി.കോം എന്നിവ വഴി സ്വന്തമാക്കാവുന്നതാണ്. ഹാലോ വൈറ്റ്, ഗാമ ഗ്രീൻ, ഷാഡോ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രോ ലഭ്യമാകും. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് ഇതിനകം തന്നെ റെഡ്മി നോട്ട് 8 സീരീസിന്റെ 10 ദശലക്ഷത്തിലധികം യൂണിറ്റുകൾ ആഗോളതലത്തിൽ വിറ്റു. ഹാൻഡ്‌സെറ്റ് ഇപ്പോൾ ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. അതിനാൽ റെഡ്മി നോട്ട് 8 പ്രോ സ്മാർട്ട്ഫോൺ വാങ്ങാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഇവിടെ അതിനെക്കുറിച്ച് കൂടുതലറിയാവുന്നതാണ്.

റെഡ്മി നോട്ട് 8 പ്രോ: ഇന്ത്യയിലെ വില, വേരിയന്റുകൾ, സവിശേഷതകൾ, വിൽപ്പന വിശദാംശങ്ങൾ
 

റെഡ്മി നോട്ട് 8 പ്രോ: ഇന്ത്യയിലെ വില, വേരിയന്റുകൾ, സവിശേഷതകൾ, വിൽപ്പന വിശദാംശങ്ങൾ

6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 8 പ്രോയ്ക്ക് 14,999 രൂപ വിലയാണ് വരുന്നത്. 128 ജിബി സ്റ്റോറേജുള്ള 6 ജിബി, 8 ജിബി റാം വേരിയന്റുകൾ യഥാക്രമം 15,999 രൂപയ്ക്കും 17,999 രൂപയ്ക്കും ലഭ്യമാണ്. റെഡ്മി നോട്ട് 8 പ്രോയുടെ ഫ്ലാഷ് വിൽപ്പന ഇപ്പോൾ ആമസോൺ ഇന്ത്യ, മി.കോം വഴി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഓഫറുകളെ സംബന്ധിച്ചിടത്തോളം, റെഡ്മി നോട്ട് 8 പ്രോയിൽ നിങ്ങൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. എന്നാൽ ഇതിനായി, മി.കോമിലെ നിങ്ങളുടെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കേണ്ടി വരും. ഇതേ ഓഫർ ഇഎംഐയിലും ലഭ്യമാണ്.

ഷവോമി റെഡ്മി നോട്ട് 8 പ്രോ

കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷയുള്ള 6.53 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രോയുടെ സവിശേഷത. 8 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമായാണ് ഇത് വരുന്നത്. 256 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജിനായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇതിലുണ്ട്.

ഈ സ്മാർട്ഫോൺ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 90 ടി ഗെയിമിംഗ് പ്രോസസർ പായ്ക്ക് ചെയ്യുന്നു. 64 മെഗാപിക്സൽ മെയിൻ ഷൂട്ടർ ഉള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണമുണ്ട്. മാക്രോ, ഡെപ്ത് സെൻസിംഗിനായി 8 മെഗാപിക്സൽ അൾട്രാ വൈഡ്, ഡ്യുവൽ 2 മെഗാപിക്സൽ ഷൂട്ടർ ഈ സ്മാർട്ഫോണിൽ ഉൾക്കൊള്ളുന്നു. റെഡ്മി ഫോണിൽ 20 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്.

ഷവോമി റെഡ്മി നോട്ട് 8 പ്രോയുടെ സവിശേഷത

ഈ സ്മാർട്ഫോണിന് പിന്നിലായി ഫിംഗർപ്രിന്റ് സെൻസർ സവിശേഷത ലഭ്യമാക്കിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിംഗ് ടെക്കിനെ പിന്തുണയ്‌ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 8 പ്രോയിൽ വരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളുടെ കാര്യത്തിൽ, ഈ സ്മാർട്ഫോൺ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4 ജി എൽടിഇ എന്നിവ പിന്തുണയ്ക്കുന്നു. ചാർജ്ജ് ചെയ്യുന്നതിന് യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കി ഉപകരണം MIUI 10 പ്രവർത്തിപ്പിക്കുന്നു. ഇപ്പോൾ റെഡ്മി നോട്ട് 8 പ്രോ സ്മാർട്ഫോൺ സ്വന്തമാക്കാനുള്ള ഒരവസരമാണ് ഷവോമി ഒരുക്കിയിട്ടുള്ളത്. നല്ല വിലക്കിഴിവിൽ ഈ സ്മാർട്ഫോൺ നിങ്ങൾക്ക് ആമസോണിൽ നിന്നും സ്വന്തമാക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
Xiaomi’s Redmi Note 8 Pro will be available in Halo White, Gamma Green and Shadow Black color options. The Chinese smartphone maker has already sold more than 10 million units of the Redmi Note 8 series globally.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X