Home
Mobile

റെഡ്മി നോട്ട് 8 പ്രോ കോറൽ ഓറഞ്ച് വേരിയൻറ് ഒരു സ്പെഷ്യൽ എഡിഷനായി അവതരിപ്പിച്ചു

റെഡ്മി നോട്ട് 8 പ്രോ പുറത്തിറങ്ങി ഒരു വർഷത്തിനുശേഷം ഒരു പുതിയ കോറൽ ഓറഞ്ച് കളർ വേരിയന്റ് ഇപ്പോൾ ലഭ്യമാണ്. ഈ വേരിയന്റിനെ കമ്പനി ഒരു പുതിയ പ്രത്യേക എഡിഷനായി സൂചിപ്പിക്കുന്നു. ഇപ്പോൾ ഷവോമി ട്വിറ്ററിൽ അന്താരാഷ്ട്ര ഉപഭോക്താക്കൾക്കായി ഇത് ഔദ്യോഗികമാക്കി. റെഡ്മി നോട്ട് 8 പ്രോയ്ക്ക് ഇപ്പോൾ അഞ്ച് കളർ ഓപ്ഷനുകൾ ഉണ്ട്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഇലക്ട്രിക് ബ്ലൂ വേരിയന്റും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ കോറൽ ഓറഞ്ച് കളർ ഓപ്ഷൻ ആദ്യം ചൈനീസ് വിപണിയിൽ ട്വിലൈറ്റ് ഓറഞ്ച് ആയി ജനുവരിയിൽ അവതരിപ്പിച്ചു.

റെഡ്മി നോട്ട് 8 പ്രോ കോറൽ ഓറഞ്ച് വില

റെഡ്മി നോട്ട് 8 പ്രോ കോറൽ ഓറഞ്ച് വില

റെഡ്മി നോട്ട് 8 പ്രോയുടെ കോറൽ ഓറഞ്ച് വേരിയന്റിന് മറ്റ് കളർ ഓപ്ഷനുകൾക്ക് തുല്യമായ വിലയായിരിക്കാം ഉണ്ടാവുക. കാരണം കമ്പനിയുടെ ട്വീറ്റ് മറ്റൊരു വിലയെ കുറിച്ച് വ്യക്തമാക്കുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ റെഡ്മി നോട്ട് 8 പ്രോ ഇന്ത്യയിൽ പുറത്തിറക്കി. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയുമാണ് വില വരുന്നത്.

പുതിയ കോറൽ ഓറഞ്ച് വേരിയന്റ്

ടോപ്പ്-ഓഫ്-ലൈൻ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 17,999 രൂപയാണ് വില വരുന്നത്. ഈ വർഷം ആദ്യം ജിഎസ്ടി പരിഷ്കരണത്തിന് ശേഷം ഫോൺ 15,999 രൂപയ്ക്ക് വിൽക്കുന്നു. 6 ജിബി + 64 ജിബി മോഡലിനാണ് ഈ വില വരുന്നത്. 6 ജിബി + 128 ജിബി മോഡലിന് 16,999 രൂപയും, 8 ജിബി + 128 ജിബി മോഡലിന് 18,999 രൂപയുമാണ് വില വരുന്നത്. ഈ പുതിയ കോറൽ ഓറഞ്ച് വേരിയന്റ് എപ്പോൾ ഇന്ത്യൻ വിപണിയിലെത്തുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

റെഡ്മി നോട്ട് 8 പ്രോ സവിശേഷതകൾ

റെഡ്മി നോട്ട് 8 പ്രോ സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) സ്‌ക്രീനിൽ 19.5: 9 വീക്ഷണാനുപാവും വരുന്നു. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 90 ടി SoC, 8 ജിബി വരെ റാം എന്നിവയാണ് ഈ ഫോണിന്റെ കരുത്ത്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി റെഡ്മി നോട്ട് 8 പ്രോയിൽ ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ഉൾപ്പെടുത്തിയിരിക്കുന്നു. എഫ് / 1.89 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, അൾട്രാ മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും ഇതിൽ വരുന്നു.

റെഡ്മി നോട്ട് 8 പ്രോ കോറൽ ഓറഞ്ച് സ്മാർട്ഫോൺ

സെൽഫികൾ പകർത്തുന്നതിനായി റെഡ്മി നോട്ട് 8 പ്രോയിൽ 20 മെഗാപിക്സൽ സെൻസറും എഫ് / 2.0 ലെൻസും ഉണ്ട്. റെഡ്മി നോട്ട് 8 പ്രോയിൽ 128 ജിബി വരെ യു‌എഫ്‌എസ് 2.1 ഓൺ‌ബോർഡ് സ്റ്റോറേജ് ഉണ്ട്, ഇത് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വികസിപ്പിക്കാനാകും. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, ഐആർ ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 8 പ്രോയുടെ പിന്തുണ.

Best Mobiles in India

English summary
Nearly a year after its launch, Redmi Note 8 Pro has got a new Coral Orange color version. The company was teasing this version as a new special edition about entering the lineup and Xiaomi has now made it official on Twitter for the foreign customers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X