Home
Mobile

റെഡ്മി നോട്ട് 8 പ്രോ വിൽപന ഇപ്പോൾ ആമസോൺ ഇന്ത്യ, മി.കോമിൽ ആരംഭിച്ചു

ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രോ സ്മാർട്ട്‌ഫോൺ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. ഹാലോ വൈറ്റ്, ഗാമ ഗ്രീൻ, ഷാഡോ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. റെഡ്മി നോട്ട് 8 സീരീസിന്റെ 10 ദശലക്ഷം യൂണിറ്റ് ആഗോളതലത്തിൽ വിറ്റതായി ഷവോമി അറിയിച്ചു. ഈ ബ്രാൻഡിന്റെ റെഡ്മി നോട്ട് 8 സീരീസ് വിൽപ്പന ഇതിനകം ഇന്ത്യയിൽ ഒരു ദശലക്ഷം യൂണിറ്റുകൾ മറികടന്നു. നോട്ട് 8 പ്രോയെക്കുറിച്ച് വിശദമായി ഇവിടെ നോക്കാം.

റെഡ്മി നോട്ട് 8 പ്രോയുടെ ഫ്ലാഷ് വിൽപ്പന

റെഡ്മി നോട്ട് 8 പ്രോയുടെ ഫ്ലാഷ് വിൽപ്പന

6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 8 പ്രോയ്ക്ക് 14,999 രൂപ വില വരും. 128 ജിബി സ്റ്റോറേജുള്ള 6 ജിബി, 8 ജിബി റാം വേരിയന്റുകൾ യഥാക്രമം 15,999 രൂപയ്ക്കും 17,999 രൂപയ്ക്കും ലഭിക്കും. റെഡ്മി നോട്ട് 8 പ്രോയുടെ ഫ്ലാഷ് വിൽപ്പന ഇപ്പോൾ ആമസോൺ ഇന്ത്യ, മി.കോം വഴി ആരംഭിച്ചിരിക്കുകയാണ്.

ഷവോമി റെഡ്മി നോട്ട് 8 പ്രോ

ഷവോമി റെഡ്മി നോട്ട് 8 പ്രോ

കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷണത്തോടുകൂടിയ 6.53 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രോയുടെ സവിശേഷത. 8 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമായാണ് ഇത് വരുന്നത്. 256 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജിനായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇതിലുണ്ട്.

ക്വാഡ് റിയർ ക്യാമറ

ക്വാഡ് റിയർ ക്യാമറ

ഈ സ്മാർട്ഫോൺ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 90 ടി ഗെയിമിംഗ് പ്രോസസർ പായ്ക്ക് ചെയ്യുന്നു. 64 മെഗാപിക്സൽ മെയിൻ ഷൂട്ടർ ഉള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണമുണ്ട്. മാക്രോ, ഡെപ്ത് സെൻസിംഗിനായി 8 മെഗാപിക്സൽ അൾട്രാ വൈഡ്, ഡ്യുവൽ 2 മെഗാപിക്സൽ ഷൂട്ടർ ഈ സ്മാർട്ഫോണിൽ ഉൾക്കൊള്ളുന്നു. റെഡ്മി ഫോണിൽ 20 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്.

 ഫിംഗർപ്രിന്റ് സെൻസർ സവിശേഷത

ഫിംഗർപ്രിന്റ് സെൻസർ സവിശേഷത

ഈ സ്മാർട്ഫോണിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ സവിശേഷത കൊണ്ടുവന്നിരിക്കുന്നു. ഫാസ്റ്റ് ചാർജിംഗ് സവിശേഷതയെ പിന്തുണയ്‌ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 8 പ്രോയിൽ വരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളുടെ കാര്യത്തിൽ ഈ സ്മാർട്ഫോൺ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4 ജി എൽടിഇ എന്നിവ പിന്തുണയ്ക്കുന്നു. ചാർജ് ചെയ്യുന്നതിന് യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കി ഉപകരണം MIUI 10 പ്രവർത്തിക്കുന്നു.

Best Mobiles in India

English summary
The Redmi Note 8 Pro with 6GB RAM and 64GB storage will cost you Rs 14,999. The 6GB and 8GB RAM variants with 128GB storage will be available for Rs 15,999 and Rs 17,999 respectively. The Redmi Note 8 Pro’s flash sale will kick off at 12:00PM today via Amazon India and Mi.com.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X