റെഡ്മി നോട്ട് 9 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ വെളിപ്പെടുത്തി ലോഞ്ച് പോസ്റ്റർ

|

നവംബർ 26 ന് ചൈനയിൽ റെഡ്മി നോട്ട് 9 സീരീസ് ഷവോമി പുറത്തിറക്കുവാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോഞ്ച് തിയതിയോടൊപ്പം ഈ സ്മാർട്ട്ഫോണിന്റെ രൂപകൽപ്പനയും ഷവോമി ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുതിയ റെഡ്മി നോട്ട് 9 മോഡലുകൾ നിരന്തരം ചോർച്ചയിൽ വരുന്നുണ്ട്. ചൈനയിലെ റെഡ്മി നോട്ട് 9 സീരീസ് രണ്ട് 5 ജി മോഡലുകളും 4 ജി മോഡലുകളിലുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, 4 ജി വേരിയന്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണമായി ലഭ്യമായിട്ടില്ല. പക്ഷേ, ഇത് ഇന്ത്യയിൽ നിന്നും വാങ്ങുന്ന റെഡ്മി നോട്ട് 9ൻറെ സവിശേഷതകൾ അടിസ്ഥാനമാക്കിയുള്ളതാകാമെന്ന് പറയുന്നു.

റെഡ്മി നോട്ട് 9 5 ജി
 

5 ജി വേരിയന്റുകൾക്ക് പുതിയ രൂപകല്പനയാണെങ്കിലും ഇന്ത്യയിൽ നിന്നും ലഭിക്കുന്ന റെഡ്മി നോട്ട് 9 പ്രോ മോഡലുകളുമായി അവയ്ക്ക് ധാരാളം സാമ്യതകളുണ്ട്. ഇതിൻറെ രൂപകൽപ്പന ഷവോമി എംഐ 10ടി ലൈറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നൽകിയതായി പറയുന്നു. വാസ്തവത്തിൽ, ചോർന്ന സവിശേഷതകൾ പരിശോധിച്ചുകഴിഞ്ഞാൽ ഈ സ്മാർട്ട്ഫോണുകൾ എംഐ 10ടി ലൈറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ഹാൻഡ്സെറ്റിൻറെ ലോഞ്ച് തീയതിയും ഫോണിന്റെ രൂപകൽപ്പനയുടെ ഒരു ഭാഗവും ഷവോമി സൂചിപ്പിക്കുന്നുണ്ടെങ്കിലും ചോർച്ചകൾ കൂടുതൽ വിശദാംശങ്ങൾ നൽകി.

സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസർ

ക്വാൽകോം, മീഡിയടെക് എന്നിവയിൽ നിന്നുള്ള ഏറ്റവും പുതിയ ചിപ്‌സെറ്റുകൾ ഉപയോഗിച്ച് 5 ജി കണക്റ്റിവിറ്റിയുള്ള രണ്ട് മോഡലുകൾ വിപണിയിൽ ലഭ്യമാകും. 8 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റുമായി വരുന്ന സീരിസിലെ ഒരു ഫ്രന്റ്ലൈൻ മോഡലാണ് റെഡ്മി നോട്ട് 9 പ്രോ 5 ജി. ഈ ഹാൻഡ്‌സെറ്റിന് 120 ഹെർട്സ് റിഫ്രഷ് റേറ്റ് 6.67 ഇഞ്ച് ഫ്യൂൾ എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുണ്ട്‌. ഡിസ്‌പ്ലേയ്ക്ക് മുകളിലായി ഒരു പഞ്ച്-ഹോൾ കട്ട്‌ഔട്ടിൽ സെൽഫികൾ എടുക്കുന്നതിന് 16 മെഗാപിക്സൽ ക്യാമറയുമുണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 4,820mAh ബാറ്ററിയാണ് ഈ ഡിവൈസിൽ വരുന്നത്. ഫിംഗർപ്രിന്റ് സെൻസറും ക്യാമറയുടെ രൂപകൽപ്പനയും ടീസർ ചിത്രം കാണിക്കുന്നു.

നവംബർ 24ന് ലോഞ്ച് ചെയ്യാനിരിക്കെ പോക്കോ എം3 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പുറത്ത്നവംബർ 24ന് ലോഞ്ച് ചെയ്യാനിരിക്കെ പോക്കോ എം3 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പുറത്ത്

റെഡ്മി നോട്ട് 9 5 ജി ക്യാമറ
 

റെഡ്മി നോട്ട് 9 പ്രോ 5 ജി യുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് ഇതിൻറെ പ്രധാന ക്യാമറ സെറ്റപ്പ്. പ്രോ വേരിയന്റിൽ 108 മെഗാപിക്സൽ പ്രധാന സെൻസർ അവതരിപ്പിക്കുമെന്ന് ലീക്കുകളിൽ വെളിപ്പെടുത്തിരുന്നു. ഇത് ശരിയാണെങ്കിൽ, റെഡ്മി നോട്ട് 9 പ്രോ 5 ജി ഒരു വലിയ ക്യാമറ സെൻസറിന്റെ ആദ്യത്തെ മാസ്-മാർക്കറ്റ് മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ആയിരിക്കും. ഇതുവരെ ഷവോമിയുടെ സ്വന്തം എംഐ 10 സീരീസ് സ്മാർട്ഫോണുകൾക്കും മോട്ടറോളയുടെ ഫ്രന്റ്ലൈൻ ഫോണുകൾക്കും മാത്രമാണ് ഈ ക്യാമറ സെൻസർ ലഭിച്ചിരുന്നത്.

റെഡ്മി നോട്ട് 9 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

റെഡ്മി നോട്ട് 9 5 ജിയിൽ 6.53 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി + ഡിസ്പ്ലേയായിരിക്കും ലഭിക്കുക. ഈ മീഡിയടെക് ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റുമായി വരുന്ന ഈ ഫോണിന്റെ വാനില എഡിഷന് 22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. റെഡ്മി നോട്ട് 9 5 ജിയിൽ 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് വരുന്നത്.

5ജി സപ്പോർട്ടുള്ള ചിപ്പ്സെറ്റുമായി റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ വരുന്നു5ജി സപ്പോർട്ടുള്ള ചിപ്പ്സെറ്റുമായി റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ വരുന്നു

Most Read Articles
Best Mobiles in India

English summary
The Redmi Note 9 series is being unveiled by Xiaomi in China on November 26. Xiaomi has also teased the phone's design along with the launch date, which is not surprising in itself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X