റെഡ്മി നോട്ട് 9 ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്ക് എത്തും: വില, ഓഫറുകൾ
ഷവോമി റെഡ്മി നോട്ട് 9 സ്മാർട്ഫോൺ വീണ്ടും ആമസോൺ ഇന്ത്യയിൽ ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് വിൽപനയ്ക്ക് എത്തിക്കും. ഷവോമിയുടെ നോട്ട് 9 സീരീസിന്റെ അവസാന വേരിയന്റാണ് റെഡ്മി നോട്ട് 9 സ്മാർട്ഫോൺ. ഈ ഹാൻഡ്‌സെറ്റ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതുവരെ ഈ ഡിവൈസിന്റെ വിൽപന ഒന്നിലധികം തവണ നടന്നിട്ടുണ്ട്. നിങ്ങൾ ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ റെഡ്മി നോട്ട് 9 നല്ലൊരു ഓപ്ഷനായിരിക്കും. റെഡ്മി നോട്ട് 9 നെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് ഇവിടെ പരിശോധിക്കാവുന്നതാണ്.

റെഡ്മി നോട്ട് 9: വിലയും ഓഫറുകളും
റെഡ്മി നോട്ട് 9 4 ജിബി / 64 ജിബി വേരിയന്റിന് 11,999 രൂപയാണ് വില വരുന്നത്. 4 ജിബി / 128 ജിബി വേരിയന്റിന് 13,499 രൂപയും, 6 ജിബി / 128 ജിബി വേരിയന്റിന് 14,999 രൂപയുമാണ് വില വരുന്നത്. എംഐ.കോം, ആമസോൺ ഇന്ത്യ തുടങ്ങിയ ഓൺലൈൻ വിൽപന പ്ലാറ്റ്ഫോമുകൾ വഴിയും, എംഐ സ്റ്റോറുകളിലും ഓഫ്‌ലൈനിലൂടെയും ഷവോമി ഈ സ്മാർട്ട്‌ഫോൺ വില്പനയ്ക്ക് എത്തിക്കും.

റെഡ്മി നോട്ട് 9: സവിശേഷതകൾ
6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2340 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഷവോമി റെഡ്മി നോട്ട് 9ന് നൽകിയിരിക്കുന്നത്. 6 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 85 ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിൻറെ സുഗമമായ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി വരുന്ന ഈ സ്മാർട്ട്‌ഫോൺ എംഐയുഐ 11ൽ പ്രവർത്തിക്കുന്നു. ഈ പുതിയ സ്മാർട്ട്ഫോണിൽ പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഡിസൈനാണ് വരുന്നത്. ഇത് കട്ട്ഔട്ട് സ്ക്രീനിന്റെ മുകളിൽ ഇടതുവശത്തായി സ്ഥാപിച്ചിരിക്കുന്നു.

സെൽഫികൾ പകർത്തുന്നതിനും വീഡിയോ കോളുകൾ പ്രവർത്തനക്ഷമമാക്കുവാൻ റെഡ്മി നോട്ട് 9ൻറെ മുൻവശത്തായി 13 മെഗാപിക്സൽ ക്യാമറ സെൻസർ നൽകിയിരിക്കുന്നു. നിങ്ങളുടെ സെൽഫ് പോർട്രെയിറ്റ് ഷോട്ടുകൾ വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷത വരുന്ന സെൽഫി ക്യാമറയാണ് ഇതിൽ വരുന്നത്. റെഡ്മി നോട്ട് 9 ന് 64 ജിബി, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്, കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പെൻഡിബിൾ മെമ്മറിയും ലഭിക്കുന്നു.

റെഡ്മി നോട്ട് 9 ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി വരുന്നു. 48 മെഗാപിക്സൽ പ്രൈമറി സാംസങ് ജിഎം 1 സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവ 118 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്നു. 2 മെഗാപിക്സൽ സെൻസറുള്ള മാക്രോ ഷൂട്ടറും ഷവോമി ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന നാലാമത്തെ ക്യാമറ 2 മെഗാപിക്സൽ ഡെപ്ത് സെൻസറാണ്. 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,020mAh ബാറ്ററിയും റെഡ്മി നോട്ട് 9ൽ വരുന്നു. റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഐആർ ബ്ലാസ്റ്ററും ഇതിലുണ്ട്.


Click it and Unblock the Notifications