Home
Mobile

റെഡ്മി നോട്ട് 9 ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ

ജൂലൈയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 9 ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും വിൽപ്പനയ്‌ക്കെത്തുന്നു. ആമസോൺ, എംഐ.കോം വഴി ഈ ഹാൻഡ്സെറ്റ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും ക്വാഡ് റിയർ ക്യാമറകളും റെഡ്മി നോട്ട് 9 ന്റെ പ്രധാന സവിശേഷതകളാണ്. 6 ജിബി വരെ റാമും 22.5W ഫാസ്റ്റ് ചാർജിംഗും റെഡ്മി നോട്ട് 9ൽ വരുന്നു. റെഡ്മി നോട്ട് 9 സാംസങ് ഗാലക്‌സി എം 11, മോട്ടോ ജി 9 എന്നിവയുമായി മത്സരിക്കുന്നു. ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷവോമി മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നി ശ്രേണിയിൽ വരുന്ന മറ്റൊരു ഡിവൈസാണ് റെഡ്മി നോട്ട് 9.

റെഡ്മി നോട്ട് 9: ഇന്ത്യയിൽ വരുന്ന വില

റെഡ്മി നോട്ട് 9: ഇന്ത്യയിൽ വരുന്ന വില

ഇന്ത്യയിൽ റെഡ്മി നോട്ട് 9 4 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11,999 രൂപയും, 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയും, ടോപ്പ്-ഓഫ്-ലൈൻ 6 ജിബി + 128 ജിബി മോഡലിന് 14,999 രൂപയുമാണ് വില വരുന്നത്. റെഡ്മി നോട്ട് 9 അക്വാ ഗ്രീൻ, അക്വാ വൈറ്റ്, പെബിൾ ഗ്രേ, സ്കാർലറ്റ് റെഡ് കളർ ഓപ്ഷനുകളിൽ വരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ, എംഐ.കോം വഴി ഈ സ്മാർട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

റെഡ്മി നോട്ട് 9: സവിശേഷതകൾ

റെഡ്മി നോട്ട് 9: സവിശേഷതകൾ

ഡ്യുവൽ നാനോ സിം സവിശേഷത വരുന്ന റെഡ്മി നോട്ട് 9 ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തി എംഐയുഐ11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + 1,080x2,340 പിക്‌സൽ ഐപിഎസ്‌ ഡിസ്പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭിക്കുന്നു. 19.5:9 ആസ്പെക്ട് റേഷ്യോയിൽ വരുന്ന ഈ ഡിവൈസിന് മീഡിയടെക് ഹീലിയോ ജി 85 ഒക്ട-കോർ പ്രോസസറാണ് കരുത്ത് പകരുന്നത്. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്‌ഷനുകൾ ഒരു മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വിപുലീകരിക്കാവുന്നതാണ്.

റെഡ്മി നോട്ട് 9: ക്യാമറ

റെഡ്മി നോട്ട് 9: ക്യാമറ

48 മെഗാപിക്സൽ സാംസങ് ജിഎം1 എഫ്/ 1.79 ലെൻസുമായി പ്രൈമറി സെൻസറും, അൾട്രാ വൈഡ് ആംഗിൾ എഫ്/ 2.2 ലെൻസുമായി 8 മെഗാപിക്സൽ സെക്കന്ററി സെൻസറും, എഫ്/ 2.4 മാക്രോ ലെൻസുമായി 2 മെഗാപിക്സൽ സെൻസറും, എഫ്/ 2.4 ലെൻസുമായി 2 മെഗാപിക്സൽ ഡെപ്ത് സെൻസറും റെഡ്മി നോട്ട് 9 ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ വരുന്നു. സെൽഫികൾ പകർത്തുവാൻ ഹാൻഡ്‌സെറ്റിന്റെ മുൻവശത്തായി 13 മെഗാപിക്സലിന്റെ പഞ്ച്-ഹോൾ സെൽഫി ക്യാമറയുമുണ്ട്.

22.5W ഫാസ്റ്റ് ചാർജിങ് പിന്തുണ

22.5W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9ൽ വരുന്നത്. ഈ ഹാൻഡ്സെറ്റിനെ ചാർജർ സ്മാർട്ഫോണിനൊപ്പം നിങ്ങൾക്ക് ലഭിക്കുന്നതാണ്. വൈ-ഫൈ, യൂഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, ഇൻഫ്രാറെഡ് ഐആർ ബ്ലാസ്റ്റർ, ജിപിഎസ്, എ-ജിപിഎസ് തുടങ്ങിയ കണക്ടിവിറ്റി ഓപ്‌ഷനുകളാണ് ഈ ഡിവൈസിൽ വരുന്നത്.

Best Mobiles in India

English summary
Redmi Note 9 is expected to go on sale in India again today. The Redmi phone that was launched in July will be available via Amazon and Mi.com for purchase. The Redmi Note 9's key highlights include a hole-punch panel style and quad rear cameras.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X