റെഡ്മി നോട്ട് 9 പുതിയ ഷാഡോ ബ്ലാക്ക് കളർ ഓപ്ഷൻ അവതരിപ്പിച്ചു: വില, സവിശേഷതകൾ
റെഡ്മി നോട്ട് 9 ന് (Redmi Note 9) ഇന്ത്യയിൽ പുതിയ ഷാഡോ ബ്ലാക്ക് കളർ ഓപ്ഷൻ ലഭിക്കുന്നതാണ്. ജൂണിൽ രാജ്യത്ത് ആരംഭിച്ച റെഡ്മി നോട്ട് 9 തുടക്കത്തിൽ അക്വാ ഗ്രീൻ, ആർട്ടിക് വൈറ്റ്, പെബിൾ ഗ്രേ എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് വന്നത്. ഓഗസ്റ്റിൽ ആമസോൺ പ്രൈം ഡേ വിൽപ്പന ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നാലാമത്തെ കളർ ഓപ്ഷൻ - സ്കാർലറ്റ് റെഡ് അവതരിപ്പിച്ചു. ഇപ്പോൾ, ഷവോമി സബ് ബ്രാൻഡിൽ നിന്ന് പോക്കറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണിലേക്ക് അഞ്ചാമത്തെ കളർ ഓപ്ഷൻ കൂടി ചേർത്തിരിക്കുകയാണ്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ വരുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് റെഡ്മി നോട്ട് 9 വിപണിയിൽ വരുന്നത്. റെഡ്മി നോട്ട് 9 ന്റെ ഷാഡോ ബ്ലാക്ക് കളർ ഓപ്ഷൻ പുതിയതല്ല. ഈ സ്മാർട്ട്ഫോണിന്റെ ഗ്ലോബൽ വേരിയന്റിനായി ഓഗസ്റ്റിൽ ഫീനിക്സ് ബ്ലാക്ക് എന്ന് വിളിക്കുന്ന സമാനമായ കളർ ഓപ്ഷൻ അവതരിപ്പിച്ചു. ഷാഡോ ബ്ലാക്ക് എന്ന് പുനർനാമകരണം ചെയ്ത അതേ കളർ ഓപ്ഷൻ ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണ്.

റെഡ്മി നോട്ട് 9 ഷാഡോ ബ്ലാക്ക്: വില ഇന്ത്യയിൽ
റെഡ്മി നോട്ട് 9 ഷാഡോ ബ്ലാക്ക് 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് ദീപാവലി ഓഫറിന്റെ ഭാഗമായി കമ്പനി വെബ്‌സൈറ്റിൽ 11,499 രൂപയിൽ നിന്ന് വില ആരംഭിക്കുമെന്ന് റെഡ്മി ഇന്ത്യ അറിയിച്ചു. 4 ജിബി + 64 ജിബി സ്റ്റോറേജ് കളർ വേരിയൻറ് കോൺഫിഗറേഷന് 10,999 രൂപയ്‌ക്ക് എംഐ.കോമിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. വെബ്‌സൈറ്റിൽ, ഷാഡോ ബ്ലാക്ക് ഓപ്ഷൻ 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 12,999 രൂപയും, ടോപ്പ് എൻഡ് 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,499 രൂപയുമാണ് വില വരുന്നത്.

റെഡ്മി നോട്ട് 9 ഷാഡോ ബ്ലാക്ക്: സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന റെഡ്മി നോട്ട് 9 ആൻഡ്രോയിഡ് 10 എംഐയുഐ 11ൽ പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഡോട്ട് ഡിസ്‌പ്ലേയിൽ 19.5: 9 ആസ്പെക്ടറ്റ് റേഷിയോയും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭിക്കുന്നു. 6 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 85 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്‍പാൻഡ് ചെയ്യുവാൻ കഴിയും.

റെഡ്മി നോട്ട് 9 ഷാഡോ ബ്ലാക്ക്: ക്യാമറ സവിശേഷതകൾ
48 മെഗാപിക്സൽ പ്രൈമറി സ്നാപ്പർ, 8 മെഗാപിക്സൽ സെൻസർ, രണ്ട് അധിക 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോട്ടോഗ്രാഫിക്കായി റെഡ്മി നോട്ട് 9 ൽ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 13 മെഗാപിക്സൽ ഷൂട്ടർ ഈ ഹാൻഡ്‌സെറ്റിൻറെ മുൻവശത്തായി നൽകിയിരിക്കുന്നു.

22.5W ഫാസ്റ്റ് ചാർജിംഗും 9W റിവേഴ്സ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9ൽ വരുന്നത്. 4 ജി വോൾട്ട്, വൈ-ഫൈ 802.11 എ / ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ ഡിവൈസിൻറെ പിൻഭാഗത്തായി ഫിംഗർപ്രിന്റ് സ്കാനറും നൽകിയിരിക്കുന്നു.


Click it and Unblock the Notifications