സ്നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായി റെഡ്മി നോട്ട് 9 പ്രോ 5 ജി സ്മാർട്ഫോൺ വരുന്നു

|

വിവിധ രാജ്യങ്ങളിൽ പുതിയ ഫോണുകളും മറ്റ് പ്രോഡക്റ്റുകളും അവതരിപ്പിച്ചതിന് ശേഷം ഒരു ഇടവേളയിലായിരുന്നു ജനപ്രിയ ബ്രാൻഡായ ഷവോമി. ഇപ്പോൾ ചൈനയിലേക്ക് ഒരു റെഡ്മി നോട്ട് 9 സീരീസ് സ്മാർട്ഫോൺ കൊണ്ടുവരാൻ തയ്യാറായി കൊണ്ടിരിക്കുകയാണ്. ഇത് 2020 മാർച്ച് മുതൽ ആഗോളതലത്തിൽ ലഭ്യമായികൊണ്ടിരിക്കുന്ന ഒരു 5 ജി സീരീസ് ഹാൻഡ്‌സെറ്റാണ്. ലീക്കുകളെയും ടീസറുകളെയും അടിസ്ഥാനമാക്കി ചൈനീസ് വിപണിയിലെ നോട്ട് 9 പ്രോ (Redmi Note 9 Pro 5G) തികച്ചും ഒരു പുതിയ സ്മാർട്ട്ഫോണാണ്. കൂടാതെ, റെഡ്മി അതിന്റെ ജനപ്രിയ മിഡ്‌റേഞ്ചിലേക്ക് ചില പുതിയ അപ്ഗ്രേഡുകളുമായി വരുന്നു.

റെഡ്മി നോട്ട് 9 പ്രോ 5 ജി

ഏറ്റവും പുതിയ ലീക്കുകളും ടീസറുകളും ഈ ഹാൻഡ്‌സെറ്റിൻറെ പിന്നിലായി വരുന്ന ക്യാമറകളിലേക്കും രൂപകൽപ്പനയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നോട്ട് 9 പ്രോയ്ക്ക് ആദ്യമായി 108 മെഗാപിക്സൽ ക്യാമറ അതിന്റെ പ്രധാന സെൻസറായി ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജനപ്രിയ ടിപ്പ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ബാക്കിയുള്ള ക്യാമറ സെൻസറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. ഈ പുതിയ റെഡ്മി നോട്ട് 9 പ്രോ 5 ജി ഹാൻഡ്‌സെറ്റ് റെഡ്മി നോട്ട് 9 പ്രോ ടി ആയി ഇന്ത്യയിലേക്ക് വന്നാൽ അത് മൊബൈൽ ഫോട്ടോഗ്രാഫർമാർക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും.

റെഡ്മി നോട്ട് 9 പ്രോ 5 ജി ക്യാമറ

108 മെഗാപിക്സൽ ക്യാമറയാണ് സ്മാർട്ട്‌ഫോണുകളുടെ നോട്ട് സീരീസിലേക്കുള്ള ഏറ്റവും വലിയ അപ്‌ഗ്രേഡ്. ഫ്ലാഗ്ഷിപ്പ് എംഐ 10 ടി പ്രോയുടെ ക്യാമറ പോലെ ലെൻസ് മതിയായതല്ലെങ്കിലും വലിയ ക്യാമറ സെൻസറിന്റെ സാന്നിധ്യം ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ സ്ഥിരീകരിക്കുന്നുണ്ട്. 108 മെഗാപിക്സൽ ക്യാമറയ്‌ക്കൊപ്പം റെഡ്മി നോട്ട് 9 പ്രോ 5 ജിയിൽ അജ്ഞാത റെസല്യൂഷന്റെ അൾട്രാ വൈഡ് ക്യാമറയും ഉണ്ടാകും. ഒരു ടെലിഫോട്ടോ ക്യാമറയും ഈ ഫോണിന് ലഭിക്കുന്നതാണ്. ഈ സവിശേഷത ഒരു നോട്ട് സീരീസ് ഡിവൈസിൽ വരുന്നത് ആദ്യമായിട്ടാണ്.

 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

സ്നാപ്ഡ്രാഗൺ 750 ജി 5 ജി

മാക്രോ സെൻസറിനായി അവസാന ക്യാമറ ഷവോമി ഇവിട ഉപയോഗിക്കുന്നു. ഇത് ഇന്ത്യയിലെ റെഡ്മി നോട്ട് 9 പ്രോയിൽ നിന്നുള്ളതാണെന്ന് അഭ്യൂഹമുണ്ട്. പുതിയ റെഡ്മി നോട്ട് 9 പ്രോയ്ക്ക് ഒരു സ്നാപ്ഡ്രാഗൺ 750 ജി 5 ജി ചിപ്സെറ്റാണ് കരുത്ത് നൽകുന്നത്. അതുവഴി നോട്ട് സീരീസിലേക്ക് 5 ജി വരുന്നുവെന്ന് സ്ഥിരീകരിക്കുന്നു. സ്നാപ്ഡ്രാഗൺ 750 ജി അടുത്തിടെ പുറത്തിറക്കിയ മിഡ്‌റേഞ്ച് 5 ജി ചിപ്‌സെറ്റാണ് സ്‌നാപ്ഡ്രാഗൺ 750 ജി. റെഡ്മി നോട്ട് 9 പ്രോയിൽ ഈ ചിപ്പിന്റെ സാന്നിധ്യം സ്നാപ്ഡ്രാഗൺ 720 ജി വരുന്ന മോഡലിനേക്കാൾ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കും.

സ്നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായി റെഡ്മി നോട്ട് 9 പ്രോ 5 ജി

ടീസർ ഫോട്ടോയിൽ പുതിയ സ്മാർട്ട്ഫോണിന്റെ രൂപകൽപ്പനയും ഷവോമി സ്ഥിരീകരിച്ചു. ഇതുവരെയുള്ള ചോർച്ച കാണിക്കുന്നത്, ഗ്ലാസ്‌ റിയർ പാനലിനൊപ്പം ഫോണിന് പിന്നിൽ ഒരു വലിയ വൃത്താകൃതി ലഭിക്കുമെന്നാണ്. സ്ഥിരീകരിച്ച നിറങ്ങളിലൊന്ന് ഫോണിന്റെ 'റിഫ്ലക്റ്റീവ് ഗ്രേഡിയന്റിൽ വരുന്ന ഡാർക്ക് ബ്ലൂ' വേരിയന്റാണ്. എന്നാൽ, ഫോണിന്റെ മുൻഭാഗം ദൃശ്യമല്ലെങ്കിലും ഇത് പോക്കോ എക്സ് 3, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവയുമായി സാമ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സെൽഫി ക്യാമറയ്ക്ക് ഒരൊറ്റ പഞ്ച്-ഹോൾ കട്ട്ഔട്ടുമായി വരുന്നു.

ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളുംഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

Best Mobiles in India

English summary
In China, however, the Redmi Note 9 series is finally ready to be launched, a series that has been globally available, albeit in 5 G flavor, since March 2020. The Note 9 Pro for the Chinese market is a brand new phone based on the leaks and teasers and Redmi is bringing some major updates to its famous midrange.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X