Home
Mobile

റെഡ്മി നോട്ട് 9 പ്രോ ഇന്ത്യയിൽ ഓപ്പൺ സെയിലിൽ ലഭ്യമാകും: വില, സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ ഇപ്പോൾ ആമസോൺ, എംഐ.കോം വഴി ഇന്ത്യയിൽ ഓപ്പൺ സെയിലിനായി ലഭ്യമാകും. മാർച്ചിൽ അവതരിപ്പിച്ചതുമുതൽ ഫ്ലാഷ് വിൽപ്പനയിലൂടെ ഈ സ്മാർട്ട്ഫോൺ വിപണിയിൽ വന്നിരുന്നു. റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്‌ഫോണും ഈ മാസം ആദ്യം ഓപ്പൺ വിൽപ്പനയിലായിരുന്നു. റെഡ്മി നോട്ട് 9 പ്രോയിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഈ ഡിവൈസിന് കരുത്തേകുന്നത്. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഇതോടപ്പം വരുന്നു.

റെഡ്മി നോട്ട് 9 പ്രോ: ഇന്ത്യയിൽ വരുന്ന വില

റെഡ്മി നോട്ട് 9 പ്രോ: ഇന്ത്യയിൽ വരുന്ന വില

റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയും, 4 ജിബി റാം + 128 ജിബി പതിപ്പിന് 15,999 രൂപയും, 6 ജിബി റാം + 128 ജിബി പതിപ്പിന് 16,999 രൂപയുമാണ് വില വരുന്നത്. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റെർസ്റ്റെല്ലർ ബ്ലാക്ക്, ഷാംപെയ്ൻ ഗോൾഡ് തുടങ്ങിയ കളർ ഓപ്ഷനുകളിൽ റെഡ്മി നോട്ട് 9 പ്രോ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഒരു ദിവസം മുൻപാണ് ഷവോമി ഷാംപെയ്ൻ ഗോൾഡ് കളർ വേരിയന്റ് അവതരിപ്പിച്ചത്. റെഡ്മി നോട്ട് 9 പ്രോ ഇപ്പോൾ ആമസോൺ.ഇൻ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങുവാൻ ഇപ്പോൾ ലഭ്യമാണ്.

റെഡ്മി നോട്ട് 9 പ്രോ: സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തി വരുന്ന എംഐയുഐ 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഡ്യൂവൽ നാനോ സിമുള്ള റെഡ്മി നോട്ട് 9 പ്രോ പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ-എച്ച്ഡി+ 1080x2400 പിക്‌സൽ ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. 20:9 ആസ്പെക്ട് റെഷിയോ വരുന്ന ഈ ഹാൻഡ്‌സെറ്റിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭിക്കുന്നു. ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720G SoC പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോയുടെ പ്രവർത്തനക്ഷമത മികച്ചതാക്കുന്നത്. അഡ്രിനോ 618 ജിപിയു, 6 ജിബി LPDDR4X റാം തുടങ്ങിയവയുമായി ഈ പ്രോസസർ പെയർ ചെയ്തിരിക്കുന്നു.

റെഡ്മി നോട്ട് 9 പ്രോ: ക്യാമറ സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ: ക്യാമറ സവിശേഷതകൾ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്ന റെഡ്മി നോട്ട് 9 പ്രോയ്ക്ക് 48-മെഗാപിക്സൽ സാംസങ് ഐസോസെൽ ജിഎം 2 പ്രൈമറി സെൻസർ, 8-മെഗാപിക്സൽ സെക്കണ്ടറി സെൻസർ, മാക്രോ ലെൻസുള്ള 5-മെഗാപിക്സൽ ടെർഷ്യറി സെൻസർ, 2-മെഗാപിക്സൽ ക്വാട്ടർണറി സെൻസർ എന്നിവ അടങ്ങുന്ന പിൻ ക്യാമറ സജ്ജീകരണം വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുന്ന സവിശേഷതകൾ വരുന്ന 16 മെഗാപിക്സൽ ക്യാമറ മുൻഭാഗത്തായി ക്രമീകരിച്ചിട്ടുണ്ട്.

5,020mAh ബാറ്ററി

128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ 512 ജിബി വരെ വിപുലീകരിക്കുവാൻ കഴിയും. 4G വോൾട്ടെ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ്/ A-GPS, യുഎസ്ബി ടൈപ്പ്-സി, ഒരു 3.5mm ഹെഡ്‍ഫോൺ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഓപ്‌ഷനുകളാണ് റെഡ്മി നോട്ട് 9 പ്രോയിൽ വരുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുമായി ഈ സ്മാർട്ട്‌ഫോൺ വരുന്നു.

Best Mobiles in India

English summary
Redmi Note 9 Pro will now be available open-sell through Amazon and Mi.com in India. The phone has been provided via flash sales since its launch in March and now it finally gets ready for grabs around the clock.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X