Home
Mobile

റെഡ്മി നോട്ട് 9 പ്രോ മാക്സ് ഓപ്പൺ സെയിൽ ഇപ്പോൾ ലഭ്യമാണ്: വില, വിൽപന ഓഫറുകൾ

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രോ മാക്സ് ഇപ്പോൾ ഓപ്പൺ സെയിലിൽ ലഭ്യമാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യ്തത് മുതൽ ഫ്ലാഷ് സെയിൽവഴി ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. ഷവോമി ഇപ്പോൾ ആമസോണിലും എംഐ.കോമിലും എല്ലായ്പ്പോഴും വിൽപനയ്ക്കായി ഈ ഹാൻഡ്‌സെറ്റ് ലഭ്യമാക്കുന്നു. ഷവോമിയുടെ എല്ലാ ഓഫ്‌ലൈൻ ചാനലുകളിലും ഇത് ലഭ്യമാക്കും. ഈ സ്മാർട്ഫോൺ വേരിയന്റുകളുടെ വിലകൾ മാറ്റമില്ലാതെ തന്നെ തുടരുന്നു. റെഡ്മി നോട്ട് 9 പ്രോയുടെ ഒരു പ്രീമിയം പതിപ്പായി റെഡ്മി നോട്ട് 9 പ്രോ മാക്സ് വന്നു.

റെഡ്മി നോട്ട് 9 പ്രോ മാക്സ് ഓപ്പൺ സെയിൽ വില

റെഡ്മി നോട്ട് 9 പ്രോ മാക്സ് ഓപ്പൺ സെയിൽ വില

റെഡ്മി നോട്ട് 9 പ്രോ മാക്‌സിന് വേഗതയേറിയ ചാർജിംഗ് അഡാപ്റ്ററും മികച്ച ക്യാമറകളും ലഭിച്ചു. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 16,999 രൂപ വിലയാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റിനായി 19,999 രൂപ വരെ വില വരുന്നു. ഓഫറുകളുടെ ഭാഗമായി, എയർടെല്ലിന്റെ 298 രൂപ, 398 രൂപ റീചാർജ് പ്ലാനുകളിൽ ഡ്യൂവൽ ഡാറ്റ ആനുകൂല്യങ്ങൾ ഷവോമി വാഗ്ദാനം ചെയ്യുന്നു. ആമസോണിലെ ഇഎംഐ ഓപ്ഷനുകൾ 800 രൂപയിൽ നിന്നും ആരംഭിക്കുന്നു.

റെഡ്മി നോട്ട് 9 പ്രോ മാക്സ്: സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്: സവിശേഷതകൾ

ഷവോമിയിൽ നിന്നുള്ള ഏറ്റവും സവിശേഷതകളുള്ള ഒരു മികച്ച സ്മാർട്ഫോണാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. പ്രോ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഫോണിന് മികച്ച ഫ്രണ്ട്, റിയർ ക്യാമറകൾ ലഭിക്കുന്നു. കൂടാതെ, ഈ ഹാൻഡ്‌സെറ്റിന് വേഗതയേറിയ 33W ഫാസ്റ്റ് ചാർജിംഗ് സിസ്റ്റവും ലഭിക്കുന്നു. ബാക്കി സവിശേഷതകളും രൂപകൽപ്പനകളും മാറ്റമില്ലാതെ തന്നെ ഈ സ്മാർട്ഫോണിൽ വരുന്നു. 6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയും മുൻ ക്യാമറയ്‌ക്കായി മുകളിൽ ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടും നോട്ട് 9 പ്രോ മാക്‌സിൽ ഉണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ് സെയിൽ

ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 720 ജി ചിപ്‌സെറ്റാണ് ഷവോമി നൽകിയിരിക്കുന്നത്. ഒരാൾക്ക് 8 ജിബി റാമും 128 ജിബി സ്റ്റോറേജും തിരഞ്ഞെടുക്കാവുന്നതാണ്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വിപുലീകരിക്കുന്നതിനുള്ള ഒരു ഓപ്ഷനുമുണ്ട്. എല്ലാ ഷവോമി സ്മാർട്ട്ഫോണുകൾക്കും സമാനമായി ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്‌റ്റം അടിസ്ഥാനമാക്കി എംഐയുഐ 11 ൽ മാക്സ് പ്രവർത്തിക്കുന്നു. ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സിന് 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ലഭിക്കും.

റെഡ്മി നോട്ട് 9 പ്രോ മാക്സ് ഓഫറുകൾ

പുറകിലത്തെ ക്യാമറകൾക്ക് 64 മെഗാപിക്സൽ സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉണ്ട്. നിങ്ങൾക്ക് 5 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ലഭിക്കും. ഈ സ്മാർട്ഫോണിൽ 30 എഫ്പി‌എസിൽ 4 കെ വീഡിയോകൾ റെക്കോർഡ് ചെയ്യാനാകും. 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോ മാസിന് ചാർജ് നൽകുന്നത്. ചാർജിംഗിനും ഡാറ്റ കൈമാറ്റത്തിനുമായി ഒരു യുഎസ്ബി-സി പോർട്ട് ഉണ്ട്. മൂന്ന് കളർ വേരിയന്റുകളിലാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്, കൂടാതെ ഒരു ഗ്ലാസ് റിയർ പാനലും ഇതിൽ വരുന്നു. ഒരു പ്രൊട്ടക്‌ഷൻ കേസും ഷവോമി ഇതിൽ കൊണ്ടുവരുന്നു.

Best Mobiles in India

English summary
Xiaomi's Redmi Note 9 Pro Max now went on open sale. Ever since it launched in India, the phone has been available to buy via flash sales. Now Xiaomi makes it available for purchase on Amazon and Mi.com all the time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X