ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് ജൂൺ 10 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും: വില, സവിശേഷതകൾ
ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. നിങ്ങൾക്ക് ഈ വിൽപ്പനയിൽ പങ്കെടുക്കാനുള്ള അവസരം നഷ്‌ടമായെങ്കിൽ ജൂൺ 10 ന് നിങ്ങൾക്ക് ഈ മിഡ് റേഞ്ച് ഫോൺ അന്ന് നടക്കുവാൻ പോകുന്ന വില്പനയിൽ നിന്നും വാങ്ങാവുന്നതാണ്. റെഡ്മി നോട്ട് 9 പ്രോ മാക്‌സിനൊപ്പം മാർച്ചിൽ തന്നെയാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. മി.കോം, ആമസോൺ ഇന്ത്യ എന്നിവയിലൂടെ ഈ സ്മാർട്ഫോൺ നേടാനാകും. ഇന്ത്യയിലെ ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് വില 16,499 രൂപയാണ്. അതേ വിലയ്ക്ക്, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലുള്ള ഹാൻഡ്‌സെറ്റ് കമ്പനി വിൽക്കുന്നു.

ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് വില
6 ജിബി റാം + 128 ജിബി സ്റ്റോറേജ് വരുന്ന മോഡലിന് ഏകദേശം 17,999 രൂപ വിലവരുന്നു. ടോപ്പ് എൻഡ് 8 ജിബി + 128 ജിബി കോൺഫിഗറേഷന്റെ വില 19,999 രൂപയാണ്. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ വാങ്ങാൻ ലഭ്യമാണ്. ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപന വിശദാംശങ്ങൾ മി.കോം സൈറ്റിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് സവിശേഷതകൾ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് വിൽപന
ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് ഓൺലൈൻ വിൽപന
ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി പരിശോധിച്ചാൽ, 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, GPS / A-GPS, ഇൻഫ്രാറെഡ് (IR), NavIC, USB ടൈപ്പ്-C, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഉള്ളത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 33W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഫോണിലുള്ളത്.


Click it and Unblock the Notifications