Home
Mobile

ന്യൂഡിൽസും ഇടിയപ്പവും പോലൊരു ബന്ധം; റെഡ്മി ടർബോ 3 ലോഞ്ച് ചെയ്തു, പുതുപുത്തൻ ചിപ്സെറ്റുമായി

ഓരോ നാടിനും അ‌വരുടേതായ തനത് ഭാഷയും സംസ്കാരവും ഉണ്ടാകും. കോട്ടയവും കോഴിക്കോടും കേരളവും തമിഴ്നാടും ഇന്ത്യയും ​ചൈനയും ഇത്തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. സ്മാർട്ട്ഫോണുകളുടെ കാര്യത്തിലേക്ക് വന്നാൽ രാജ്യം മാറുന്നതിനനുസരിച്ച് വിപണിയുടെ സാഹചര്യങ്ങൾക്ക് അ‌നുസൃതമായ മാറ്റങ്ങൾ സ്മാർട്ട്ഫോണുകളിലും ഉണ്ടാകാറുണ്ട്. ​ചൈനയിൽ ലോഞ്ച് ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ അ‌തേപടിയായിരിക്കില്ല ഇന്ത്യയിലെത്തുക.

ചിലപ്പോൾ ​ചൈനീസ് വിപണിയിൽ അ‌വതരിപ്പിച്ച മോഡലിലെ ചിപ്സെറ്റും ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോഡലിലെ ചിപ്സെറ്റും വ്യത്യസ്തമായിരിക്കും. മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും ഈ വ്യത്യാസം ഉണ്ടാകും. ​ചൈനയിൽ ന്യൂഡിൽസ് ആണ് ശീലമെങ്കിൽ നമ്മൾ മലയാളികൾക്ക് കൂടുതൽ ഇഷ്ടം ഇടിയപ്പമായിരിക്കും. ആളുകൾക്ക് ഇഷ്ടപ്പെടുന്നത് നൽകാനാണ് മൊ​ബൈൽ കമ്പനികളും താൽപ്പര്യപ്പെടുക.

ന്യൂഡിൽസും ഇടിയപ്പവും പോലൊരു ബന്ധം; റെഡ്മി ടർബോ 3 ലോഞ്ച് ചെയ്തു

​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് ഏറെ സ്വാധീനമുള്ള വിപണിയാണ് ഇന്ത്യ. ​​മിച്ച ​ചൈനീസ് ബ്രാൻഡുകളും തങ്ങളുടെ പ്രധാന ഫോണുകൾ ആദ്യം പുറത്തിറക്കുക ​ചൈനയിലാണ്. പിന്നീട് ഇതിൽ ചില മോഡലുകൾ ഇന്ത്യയിലേക്ക് അ‌വതരിപ്പിക്കും. ഈ ഘട്ടത്തിൽ ​ചൈനയിൽ അ‌വതരിപ്പിച്ച ഫീച്ചറുകളിൽ നിന്ന് വ്യത്യസ്തമായ ഫീച്ചറുകൾ ഉൾപ്പെടുത്തിയാകാം ഈ ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കുക.

ഇത് കൂടാതെ ​ചൈനയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾ മറ്റ് പേരുകളിൽ ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് എത്തിക്കുന്ന രീതിയുമുണ്ട്. ഏതാണ്ട് ഇതേ രീതിയിൽ ഇന്ത്യയിലേക്ക് പേര് മാറി എത്താനൊരുങ്ങുന്ന ഒരു സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസം ​ചൈനയിൽ ലോഞ്ച് ചെയ്തു. റെഡ്മി ടർബോ 3 5ജി (Redmi Turbo 3) ആണ് ആ സ്മാർട്ട്ഫോൺ.

ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റുള്ള ആദ്യത്തെ ഫോണുകളിൽ ഒന്നാണിത്. ഒരുപാട് മികച്ച ഫീച്ചറുകളുമായി ഏകദേശം 22,995 രൂപ വിലയിലാണ് റെഡ്മി ടർബോ 3യുടെ പ്രാരംഭ വേരിയന്റ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യ അ‌ടക്കമുള്ള ആഗോള വിപണികളിലേക്ക് പോക്കോ എഫ്6 (POCO F6) ആയിട്ടാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്.

റെഡ്മി ടർബോ 3യുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ, 2400 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, 1920Hz ​ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഡിസി 10 +, ഡോൾബി വിഷൻ, ഡിസി ഡൈംമിംഗ്, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ന്യൂഡിൽസും ഇടിയപ്പവും പോലൊരു ബന്ധം; റെഡ്മി ടർബോ 3 ലോഞ്ച് ചെയ്തു

അഡ്രിനോ 735 GPU ഉള്ള ഏറ്റവും പുതിയ ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് റെഡ്മി ടർബോ 3യുടെ ശക്തി. ഈ പുത്തൻ ചിപ്സെറ്റിന് പിന്തുണ നൽകാനായി 12GB/ 16GB LPPDDR5x റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും നൽകിയിട്ടുണ്ട്.

f/2.2 അപ്പേർച്ചറും സോണി IMX355 സെൻസറും 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുമുള്ള 50MP മെയിൻ ക്യാമറയും 1/ 1.95″Sony LYT-600 സെൻസർ, f/1.59 അപ്പേർച്ചർ, OIS, LED ഫ്ലാഷ് പിന്തുണയുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി ടർബോ 3യിൽ ഉള്ളത്.

1080p വീഡിയോ റെക്കോർഡിംഗുള്ള 20MP ഓമ്നിവിഷൻ OV20B സെൻസറാണ് ഫ്രണ്ട് ക്യാമറയായി നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ ​ഹൈപ്പർഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.

ന്യൂഡിൽസും ഇടിയപ്പവും പോലൊരു ബന്ധം; റെഡ്മി ടർബോ 3 ലോഞ്ച് ചെയ്തു

5G SA/NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.4, GPS, NavIC, യുഎസ്ബി ​ടൈപ്പ് സി 3.2 Gen 1, തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും IP64 റേറ്റിങ്ങും ഈ റിയൽമി ഫോണിലുണ്ട്. 4800mm² അൾട്രാ-ലാർജ് സർക്കുലർ കോൾഡ് പമ്പ് കൂളിംഗ് സിസ്റ്റം വേപ്പർ-ലിക്വിഡ് സെപ്പറേഷൻ ഡിസൈൻ എന്നിവയും റെഡ്മി ടർബോ 3യുടെ പ്രത്യേകതകളാണ്.

90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയോടെ 5000mAh ബാറ്ററിയാണ് ഈ റെഡ്മി ഫോണിൽ എത്തുന്നത്. ഇത് 12 മിനിറ്റിനുള്ളിൽ 50% ചാർജും 35 മിനിറ്റിനുള്ളിൽ 100% ചാർജും വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് ക്രിസ്റ്റൽ, ഗ്രീൻ ബ്ലേഡ്, ഐസ് ടൈറ്റാനിയം നിറങ്ങളിൽ വരുന്ന റെഡ്മി ടർബോ 3 ലഭ്യമാകും.

റെഡ്മി ടർബോ 3യുടെ വില: 12/256GB വേരിയന്റിന് 1,999 യുവാൻ (ഏകദേശം 23,500 രൂപ), 12/512GB- 2,299 യുവാൻ (ഏകദേശം 26,500 രൂപ), 16/512GB- 2,499 യുവാൻ (ഏകദേശം 28,800 രൂപ), 16/1TB വേരിയന്റിന് 2,799 യുവാൻ (ഏകദേശം 32,300 രൂപ), ഹാരിപോർട്ടർ ലിമിറ്റഡ് എഡിഷൻ 16GB+ 512GB വേരിയന്റിന് 2699 യുവാൻ (ഏകദേശം31,050).

More from GizBot

Best Mobiles in India

English summary
Redmi Turbo 3 has been launched. According to reports, it will be launched in India as POCO F6. The phone comes with the latest Snapdragon 8s Gen 3 chipset. The 12GB RAM+ 256GB internal storage variant of the Redmi Turbo 3 is priced at 1,999 Yuan (roughly Rs. 23,500).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X