Home
Mobile

ശരിയാടാ, 'ടർബോ ജോസ്' റെഡ്മി ടർബോ 3യുടെ ആശാൻ തന്നെ! ഗ്ലാമർ വെളിപ്പെടുത്തി ചിത്രം, ലോഞ്ച് 10ന്

സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ (Turbo Movie). ഭ്രമയുഗത്തിന്റെ വിജയത്തിന് ശേഷം ബോക്സോഫീസ് പൂരപ്പറമ്പാക്കാൻ ടർബോ ജോസായി മമ്മൂട്ടി എത്തുന്ന ഈ ചിത്രം മേയിൽ റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ സിനിമാ പ്രേമികൾ മാത്രമല്ല സ്മാർട്ട്ഫോൺ പ്രേമികളും ടർബോയ്ക്കായുള്ള കാത്തിരുപ്പിലാണ്.

എന്നാൽ, സിനിമാ പ്രേമികൾ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ടർബോ ജോസ് അ‌ല്ല, സ്മാർട്ട്ഫോൺ വിപണി ഇളക്കി മറിക്കാൻ എത്തുന്ന റെഡ്മിയുടെ ടർബോ 3 (Redmi Turbo 3) ആണ് ഇവിടുത്തെ നായകൻ. പേരിൽ മാത്രമല്ല മറ്റൊരു കാര്യത്തിലും ടർബോ 3യും മമ്മൂട്ടിയും തമ്മിൽ ബന്ധമുണ്ട്.

'ടർബോ ജോസ്' റെഡ്മി ടർബോ 3യുടെ ആശാൻ തന്നെ! ലോഞ്ച് 10ന്

ഗ്ലാമർ എന്ന വാക്കിന്റെ പര്യായ പദമായി നിരവധി പേർ മമ്മൂട്ടിയെന്ന പേര് ഓർത്തുപോകാറുണ്ട്. അ‌തേ ഗ്ലാമർ തന്നെയാണ് ടർബോ 3യെയും മമ്മൂട്ടിയെയും ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം. ഏപ്രിൽ 10 ന് ചൈനയിൽ റെഡ്മി ടർബോ 3 ലോഞ്ച് ചെയ്യുമെന്ന് ഷവോമി സ്ഥിരീകരിച്ചു. ഇതോടൊപ്പം ഫോണിന്റെ ചിത്രവും പുറത്തുവിട്ടു.

മൂന്ന് വ്യത്യസ്ത നിറങ്ങളിൽ അ‌തീവ ഗ്ലാമറോടെയാണ് റെഡ്മി ഈ ടർബോ 3 ഒരുക്കിയിരിക്കുന്നത് എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. അ‌ൾട്രാ തിൻ നാരോ എഡ്ജ് സ്ക്രീൻ, കർവ്ഡ് ഡി​സൈൻ, ഡയമണ്ട് സ്കെൽറ്റൺ സ്ട്രക്ചർ എന്നിവയോടെ എത്തുന്ന ടർബോ 3യ്ക്ക് 179 ഗ്രാം ഭാരവും 7.8 എംഎം കനവും ഉണ്ടാകും.

'ടർബോ ജോസ്' റെഡ്മി ടർബോ 3യുടെ ആശാൻ തന്നെ! ലോഞ്ച് 10ന്

ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് ആണ് റെഡ്മി ടർബോ 3യിൽ ഉണ്ടാകുക എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. AnTuTu 10-ൽ 1.75 ദശലക്ഷം പോയിൻ്റുകൾ ടർബോ 3 നേടിയതായി കമ്പനി പറയുന്നു. 16GB വരെ റാമും 1TB വരെ സ്റ്റോറേജും ഇതിലുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ ദശകത്തിലെ പുതിയ സീരീസിൻ്റെ ആദ്യ മാസ്റ്റർപീസ് ആയിരിക്കും ടർബോ 3 എന്ന് റെഡ്മി ബ്രാൻഡിൻ്റെ ജനറൽ മാനേജർ വാങ് ടെങ് തോമസ് പറഞ്ഞു. മിഡ്-റേഞ്ച് പെർഫോമൻസ് ലാൻഡ്‌സ്‌കേപ്പിനെ പുനർരൂപകൽപ്പന ചെയ്യുന്ന പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്ന സീരീസായിരിക്കും ടർബോയെന്നും അ‌ദ്ദേഹം വെളിപ്പെടുത്തി.

അ‌തേസമയം, ഏപ്രിൽ 10 ന് ചൈനയിൽ പുറത്തിറങ്ങുന്ന ഈ സ്മാർട്ട്ഫോൺ അ‌തേ പേരിൽ ആയിരിക്കില്ല മറ്റ് വിപണികളിലേക്ക് എത്തുക. ഇന്ത്യ അ‌ടക്കമുള്ള ആഗോള വിപണികളിൽ പോക്കോ എഫ്6 എന്ന മോഡലായിട്ടാകും ഈ ഫോൺ ലോഞ്ച് ചെയ്യപ്പെടുക എന്നാണ് റിപ്പോർട്ട്. മികച്ച പെർഫോമൻസ് ഈ സ്മാർട്ട്ഫോണിൽ നിന്ന് പ്രതീക്ഷിക്കാമെന്ന് കമ്പനി പറയുന്നു.

'ടർബോ ജോസ്' റെഡ്മി ടർബോ 3യുടെ ആശാൻ തന്നെ! ലോഞ്ച് 10ന്

റെഡ്മി ടർബോ 3യുടെ പ്രധാന ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് OIS ഉള്ള 200MP പ്രൈമറി ക്യാമറ നയിക്കുന്ന റിയർ ക്യാമറ യൂണിറ്റാകും ഇതിൽ ഉണ്ടാകുക എന്നാണ്. കൂടെ 50എംപി IMX882 സെൻസറും പ്രതീക്ഷിക്കുന്നു. സെൽഫികൾക്കായി, ഇതിന് 20 എംപി മുൻ ക്യാമറ നൽകിയേക്കാം.

120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ, ആൻഡ്രോയിഡ് 14, 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററി എന്നിവയൊക്കെയാണ് ഇതിൽ പ്രതീക്ഷിക്കുന്ന മറ്റ് പ്രധാന ഫീച്ചറുകൾ. ഇന്ത്യയിൽ റെഡ്മി ടർബോ 3 ഓപ്പോ എഫ്6 ആയി ലോഞ്ച് ചെയ്യുക, ഏകദേശം 40,000 രൂപ വിലയിൽ ആയിരിക്കുമെന്നും ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു.

More from GizBot

Best Mobiles in India

English summary
Xiaomi has confirmed that the Redmi Turbo 3 will be launched in China on April 10. Images of this smartphone have also been released. It has already been confirmed that the Redmi Turbo 3 will be powered by the latest Snapdragon 8s Gen 3 chipset. The company says the Turbo 3 scored 1.75 million points on AnTuTu 10.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X