Home
Mobile

സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റുള്ള ആദ്യ സ്മാർട്ട്ഫോൺ! തലയെടുപ്പോടെ റെഡ്മി ടർബോ 4 പ്രോ എത്തി

സ്മാർട്ട്ഫോൺ പ്രേമികളെ ആവേശത്തിലാഴ്ത്തി ഒരു കരുത്തൻ സ്മാർട്ട്ഫോൺ കൂടി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. ​ സ്‌നാപ്ഡ്രാഗൺ 8s Gen4 SoC നൽകുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി റെഡ്മി ടർബോ 4 പ്രോ (REDMI Turbo 4 Pro) ആണ് ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ലോഞ്ച് നടന്നത് ​ചൈനയിലാണ് എന്നുകരുതി ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ നിരാശരാകേണ്ടതില്ല. കാരണം അ‌ധികം ​വൈകാതെ തന്നെ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തും. എന്നാൽ പേരിൽ ചെറിയ വ്യത്യാസം കാണും എന്നുമാത്രം. അ‌തായത് ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിൽ പോക്കോ F7 എന്ന പേരിൽ ആണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക.

6000 ചതുരശ്ര മില്ലിമീറ്റർ ഡ്യുവൽ-ലൂപ്പ് 3D ഐസ് കൂളിംഗും റേജ് എഞ്ചിൻ 4.0 സോഫ്റ്റ്‌വെയർ ട്യൂണിംഗ് സാങ്കേതികവിദ്യയും ഈ റെഡ്മി സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 12.4mm കോർണർ റേഡിയസുള്ള ഒരു വലിയ R കോർണർ ഡിസൈൻ ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. CNC + സാൻഡ്‌ബ്ലാസ്റ്റിംഗ് സാങ്കേതികവിദ്യയും ഏവിയേഷൻ അലുമിനിയം അലോയ് (7.98mm കനം) കൊണ്ട് നിർമ്മിച്ച ഒരു മെറ്റൽ മിഡിൽ ഫ്രെയിമും ഇതിൽ ഉപയോഗിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ് തലയെടുപ്പോടെ റെഡ്മി ടർബോ 4 പ്രോ എത്തി

IP66/68/69 സർട്ടിഫിക്കേഷൻ സഹിതമാണ് റെഡ്മി ടർബോ 4 പ്രോ എത്തിയിരിക്കുന്നത്. ഫുൾ മെറ്റൽ റിയർ ക്യാമറ മൊഡ്യൂൾ എന്നിവയുമുണ്ട്. സ്റ്റാൻഡേർഡ് പതിപ്പിൽ ഓപ്ഷണൽ ത്രീ-കളർ സോഫ്റ്റ് മിസ്റ്റ് ഗ്ലാസ് ബാക്ക് കവർ ഉണ്ട്. 7550mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. കിലോമീറ്റർ ലെവൽ നെറ്റ്‌വർക്ക്-ഫ്രീ സാങ്കേതികവിദ്യയും ഫോൺ പിന്തുണയ്ക്കുന്നു.

റെഡ്മി ടർബോ 4 പ്രോയുടെ പ്രധാന ഫീച്ചറുകൾ

6.83 ഇഞ്ച് (2800 x 1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2560Hz വരെ തൽക്ഷണ സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് ഐ പ്രൊട്ടക്ഷൻ, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ് തലയെടുപ്പോടെ റെഡ്മി ടർബോ 4 പ്രോ എത്തി

3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. അഡ്രിനോ 825 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസ് 2ൽ ആണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/1.95″ LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, EIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറ, f/2.2 അപ്പേർച്ചർ, 1080p 60fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം നൽകിയിട്ടുണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്സി, 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7550mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ് തലയെടുപ്പോടെ റെഡ്മി ടർബോ 4 പ്രോ എത്തി

റെഡ്മി ടർബോ 4 പ്രോയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 2199 യുവാൻ (ഏകദേശം 25,760 രൂപ) ആണ് വില. 16GB + 256GB വേരിയന്റിന് 2299 യുവാനും (ഏകദേശം 26,935 രൂപ), 12GB + 512GB വേരിയന്റിന് 2499 യുവാനും (ഏകദേശം 29,280 രൂപ), 16GB + 512GB വേരിയന്റിന് 2699 യുവാനും (ഏകദേശം 31,620 രൂപ) നൽകണം.

16GB + 512GB മോഡലിൽ മാത്രം വരുന്ന ഒരു REDMI ടർബോ 4 പ്രോ ഹാരി പോട്ടർ ലിമിറ്റഡ് എഡിഷനും ഉണ്ട്. ഈ ഹാരി പോട്ടർ വേരിയന്റിന് 2799 യുവാൻ (ഏകദേശം 32,795 രൂപ) ആണ് വില. അ‌തേപോലെ റെഡ്മി ടർബോ 4 പ്രോ 16GB + 1TB വേരിയന്റിലും ലഭ്യമാണ്. ഇതിന് 2999 യുവാൻ (ഏകദേശം 35,135 രൂപ) ആണ് വില.

Best Mobiles in India

English summary
Redmi Turbo 4 Pro launched with 7550mAh battery. Its 12GB + 256GB base variant is priced at 2199 Yuan (approximately Rs. 25,760). It is the first smartphone to be powered by Snapdragon 8s Gen4 SoC. There is also a REDMI Turbo 4 Pro Harry Potter Limited Edition that comes in only 16GB + 512GB model. This Harry Potter variant is priced at 2799 Yuan (approximately Rs. 32,795).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X