ഇനി ഇവിടെ കളി മാറും! ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ് കരുത്തിൽ വരുന്നു റെഡ്മി ടർബോ 4 പ്രോ
ഷവോമി തങ്ങളുടെ റെഡ്മി ടർബോ സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇറക്കാൻ പോകുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ റെഡ്മി ടർബോ 4 ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റെഡ്മി ടർബോ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി റെഡ്മി ടർബോ 4 പ്രോ പുറത്തിറക്കാൻ പോകുന്നത്. പുതി ഫോൺ ഏപ്രിൽ 24ന് ലോഞ്ച് ചെയ്യുമെന്ന് ഷവോമി സ്ഥിരീകരിച്ചു. വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിൽ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8s Gen 4 SoC ആയിരിക്കും ഉണ്ടാകുക എന്നും ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രീമിയം ലുക്കിൽ ആയിരിക്കും ഷവോമി റെഡ്മി ടർബോ 4 പ്രോ അവതരിപ്പിക്കുക. ഇതിൽ ഒരു ഫ്ലാഗ്ഷിപ്പ് മെറ്റൽ ഫ്രെയിം ഉണ്ടായിരിക്കും. വൈറ്റ്, ഗ്രീൻ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാകും ഈ ടർബോ 4 പ്രോ എത്തുക എന്നാണ് റെഡ്മി ചൈന മേധാവി തോമസ് വാങ് വെളിപ്പെടുത്തിയിരിക്കുന്നത്.

മുൻവശത്ത് വലിയ R- ആംഗിൾ ഡിസൈൻ, അൾട്രാ- നാരോ യൂണിഫോം ബെസലുകൾ, മെറ്റൽ ഫ്രെയിം, പിന്നിൽ ഒരു സോഫ്റ്റ് മിസ്റ്റ് ഗ്ലാസ് ബാക്ക് കവർ എന്നിവയോടെ എത്തുന്ന റെഡ്മി ടർബോ 4 പ്രോ ആദ്യ കാഴ്ചയിൽത്തന്നെ ആരാധകരെ കൈയിലെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
റെഡ്മി ടർബോ 4 പ്രോയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.83 ഇഞ്ച് (2800 x 1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേയാകും ഈ ഫോണിൽ ഉണ്ടാകുക. 3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആയിരിക്കും ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം അഡ്രിനോ 825 ജിപിയുവും ഉണ്ടാകും.
12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകൾ സഹിതമാകും റെഡ്മി ടർബോ 4 പ്രോ എത്തുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി ടർബോ 4 പ്രോയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ OIS, EIS സഹിതം 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഉണ്ടാകും. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 20MP ഫ്രണ്ട് ക്യാമറയും പ്രതീക്ഷിക്കാം.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ് -സി തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉണ്ടാകും.

90W ഫാസ്റ്റ് ചാർജിംഗുള്ള 7550mAh ബാറ്ററിയാണ് ഈ ടർബോ സീരീസ് ഫോണിന്റെ മറ്റൊരു ആകർഷണം. ഇപ്പോൾ സ്മാർട്ട്ഫോൺ ബാറ്ററിയുടെ ശേഷിയുടെ കാര്യത്തിൽ സ്മാർട്ട്ഫോൺ കമ്പനികൾ മത്സരിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഇതിലെ 7550mAh ബാറ്ററി. 63.1 x 77.93 x 7.98mm വലിപ്പവും 219g ഭാരവുമാണ് ഈ ഫോണിന് ഉണ്ടാകുക. കൂടുതൽ ഡീറ്റെയിൽസ് ചൈനയിലെ ലോഞ്ചിന് ശേഷമറിയാം.


Click it and Unblock the Notifications