മോശമാക്കിയില്ല! 7560mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ്ങുമായി റെഡ്മി ടർബോ 5 ലോഞ്ച് ചെയ്തു
ഷവോമി തങ്ങളുടെ റെഡ്മി ടർബോ 5 സീരീസിൽ റെഡ്മി ടർബോ 5 മാക്സ് മോഡലിനൊപ്പം റെഡ്മി ടർബോ 5 (REDMI Turbo 5) ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഉപയോക്താക്കളെ അതിവേഗം ആകർഷിക്കാൻ വലിയ ബാറ്ററി ശേഷിയോടെയാണ് ഇപ്പോൾ ബ്രാൻഡുകൾ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാറുള്ളത്. ഈ സീരീസിലെ തന്നെ റെഡ്മി ടർബോ 5 മാക്സ് മോഡൽ 9000mAh ബാറ്ററി സഹിതം ആണ് അവതരിപ്പിക്കപ്പെട്ടത്. മാക്സ് മോഡലിനെക്കാൾ അൽപ്പം വില കുറഞ്ഞ മോഡലാണ് റെഡ്മി ടർബോ 5. മാക്സ് മോഡലിന്റെ അത്ര ബാറ്ററി ശേഷിയില്ലെങ്കിലും ടർബോ 5ലെ ബാറ്ററി ശേഷിയും മോശമല്ല.
100W ഫാസ്റ്റ് ചാർജിങ് സഹിതം 7560mAh ബാറ്ററി ശേഷി റെഡ്മി ടർബോ 5-ൽ ഉണ്ട്. 27W വയർഡ് റിവേഴ്സ് ചാർജിംഗിനെ പിന്തുണയും 100W PPS ഫാസ്റ്റ് ചാർജിംഗ് പ്രോട്ടോക്കോളും ഈ ടർബോ 5 ന്റെ ഫീച്ചറുകളിൽപ്പെടുന്നു. ഡൈമെൻസിറ്റി 8500-അൾട്രാ പ്രോസസർ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്.

ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ അതേ 3D ഐസ്-സീൽഡ് സർക്കുലേറ്റിംഗ് കോൾഡ് പമ്പ് കൂളിംഗ് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു. "ഇന്റഗ്രേറ്റഡ് CPU/GPU/DDR ഫ്രീക്വൻസി ട്യൂണിംഗ്" എന്ന് അവകാശപ്പെടുന്ന ഏറ്റവും പുതിയ "റാംപേജ് എഞ്ചിൻ" ഇതിൽ ഉൾപ്പെടുന്നു. മെറ്റൽ ഫ്രെയിമും ഗ്ലാസ് ബാക്ക് പാനലും റെഡ്മി ടർബോ 5ന് ഉണ്ട്.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2756 x 1268 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 2560Hz വരെ തൽക്ഷണ സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.4GHz വരെ ഒക്ടാ-കോർ ഡൈമെൻസിറ്റി 8500-അൾട്രാ 4nm ചിപ്സെറ്റ് ആണ് ഈ ടർബോ 5ന്റെ കരുത്ത്. ആം മാലി G720 MC8 GPU, 12GB / 16GB LPDDR5X അൾട്രാ റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ്3-ൽ ആണ് പ്രവർത്തനം.
1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ), 1080p 60fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്‌സി, 7560mAh ബാറ്ററി, 100W ഫാസ്റ്റ് ചാർജിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 157.53 x 75.19 x 8.18mm വലിപ്പവും 204 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വില
റെഡ്മി ടർബോ 5 5ജിയുടെ 12GB+256GB വേരിയന്റിന് 1999 യുവാൻ (26,430 രൂപ), 16GB+256GB വേരിയന്റിന് 2299 യുവാൻ (ഏകദേശം 30,395 രൂപ), 12GB+512GB വേരിയന്റിന് 2299 യുവാൻ (ഏകദേശം 30,395 രൂപ), 16GB+512GB വേരിയന്റിന് 2599 യുവാൻ (ഏകദേശം 34,365 രൂപ) എന്നിങ്ങനെയാണ് വില. ഷാഡോ ബ്ലാക്ക്, ലൈറ്റ് സീ ഗ്രീൻ, ഓസ്പിഷ്യസ് ക്ലൗഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ എത്തിയിരിക്കുന്നു.


Click it and Unblock the Notifications








