പോണ പോക്ക് കണ്ടിട്ട് രസമുണ്ട്! 9000mAh ബാറ്ററിയുമായി റെഡ്മി ടർബോ 5 മാക്‌സ് ലോഞ്ച് ചെയ്തു
സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ പുതിയ മോഡലുകളിൽ ഉയർന്ന ബാറ്ററി ശേഷി നൽകുന്നത് മത്സര ഐറ്റമാക്കി എടുത്തിരിക്കുന്നു എന്ന് തോന്നുന്നു, കഴിഞ്ഞ വർഷം (2025) 7000mAh ബാറ്ററികൾ ഇന്ത്യയിൽ ഉൾപ്പെടെ സർവ സാധാരണമായി, ഈ വർഷം (2026) അതിന്റെ സ്ഥാനത്ത് 10000mAh ബാറ്ററി ശേഷിയുള്ള ഫോണുകൾ സർവസാധാരണമാകുമെന്ന് തോന്നുന്നു. 9000mAh ബാറ്ററി ശേഷിയുമായി ഷവോമി റെഡ്മി ടർബോ 5 മാക്സ് (REDMI Turbo 5 MAX) എന്ന മോഡൽ ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി പി4 പവർ 5ജി 10001mAh ബാറ്ററിയുമായാണ് എത്തിയത്.
സ്മാർട്ട്ഫോൺ ബാറ്ററി ശേഷികളുടെ ഈ കുതിപ്പ് കണ്ടിട്ട് നല്ല രസമുണ്ട്, എന്നാൽ കേറിക്കേറി ഇത് എങ്ങോട്ടാണ് ഈ പോക്ക് എന്നതാണ് അറിയാത്തത്. എന്തായാലും കരുത്തൻ ബാറ്ററി ശേഷി മാത്രമല്ല, ശക്തമായ മറ്റ് ഫീച്ചറുകളും പുതിയ റെഡ്മി ടർബോ 5 മാക്സിൽ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9500s പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റ് അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും റെഡ്മി ടർബോ 5 മാക്സിന് സ്വന്തം.

ടർബോ സീരീസിലെ റെഡ്മിയുടെ ടോപ്പ്-എൻഡ് സ്മാർട്ട്‌ഫോണായിട്ടാണ് റെഡ്മി ടർബോ 5 മാക്‌സിന്റെ വരവ്. ഫ്ലാഗ്ഷിപ്പ്-ലെവൽ 3D ഐസ്-കൂളിംഗ് പമ്പും ഏറ്റവും പുതിയ "റാംപേജ് എഞ്ചിനും" റെഡ്മി ടർബോ 5 മാക്സിൽ ഉണ്ട്. പുതിയ 6.83 ഇഞ്ച് 1.5K വലിയ സ്‌ക്രീൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തിയിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2772 x 1280 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 2560Hz വരെ ഇൻസ്റ്റന്റ് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

3.73GHz ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G925 MC12 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Xiaomi HyperOS 3 -ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി ടർബോ 5 മാക്സിൽ ഉള്ളത്. അതിൽ 1/1.95″ ലൈറ്റ് ഫ്യൂഷൻ 600 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, EIS), 8MP അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ), 1080p വരെ 60fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.
ഇൻ-ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്‌സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

100W ഫാസ്റ്റ് ചാർജിങ് സഹിതം 9000mAh ബാറ്ററിയാണ് റെഡ്മി ടർബോ 5 മാക്സിൽ ഉള്ളത്. ഇത് 11 മണിക്കൂർ 10 മിനിറ്റ് വരെ ബാറ്ററി ലൈഫ് നൽകുന്നു. കൂടാതെ, 100W PPS ചാർജിംഗ് പ്രോട്ടോക്കോൾ, 27W വയർഡ് റിവേഴ്‌സ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്നു. 162.99 x 77.93 x 8.15mm വലിപ്പവും 219 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.
വില
റെഡ്മി ടർബോ 5 മാക്സിന്റെ 12GB+256GB വേരിയന്റിന് 2499 യുവാൻ (ഏകദേശം 33,040 രൂപ), 16GB+256GB വേരിയന്റിന് 2799 യുവാൻ (ഏകദേശം 37,005 രൂപ), 12GB+512GB വേരിയന്റിന് 2799 യുവാൻ (ഏകദേശം 37,005 രൂപ), 16GB+512GB വേരിയന്റിന് 3099 യുവാൻ (ഏകദേശം 40,970 രൂപ) എന്നിങ്ങനെയാണ് വില. ഷാഡോ ബ്ലാക്ക്, ഓഷ്യൻ ബ്ലൂ, ഓസ്‌പിഷ്യസ് ക്ലൗഡ് വൈറ്റ്, സൺഷൈൻ ഓറഞ്ച് എന്നീ കളർ ഓപ്ഷനുകളിൽ ഇത് എത്തിയിരിക്കുന്നു.


Click it and Unblock the Notifications








