Home
Mobile

സ്വപ്നമല്ല, സത്യം! പിക്സൽ 7a വെറും 19999 രൂപയ്ക്ക്; പക്ഷേ ഒരു പ്രശ്നമുണ്ട്

ഗൂഗിൾ തങ്ങളുടെ പിക്സൽ സീരീസിൽ 2023ൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് പിക്സൽ 7a (Google Pixel 7a). ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ വില 43,999 രൂപ ആയിരുന്നു. പിന്നീട് പുതിയ മോഡലുകൾ എത്തിയതോടെ വില കുറഞ്ഞു. നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 28999 രൂപ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ ട്വിസ്റ്റ് ഇതൊന്നുമല്ല, ഈ പിക്സൽ സ്മാർട്ട്ഫോൺ ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിലും വാങ്ങാനാകും. ഫോണുകൾക്ക് വില കുറയുക സാധാരണം, പക്ഷേ ഈ പ്രീമിയം ലെവൽ ഫീച്ചറുകളുള്ള ഫോണിന് ഇത്രയും വില കുറയുമോ?

വിലക്കുറവിനെ സംശയിക്കും മുമ്പ് കാര്യങ്ങൾ കുറച്ചുകൂടി വിശദമായി അ‌റിയേണ്ടതുണ്ട്. ഇതി ലഭ്യമാകുന്നത് എവിടെയാണ് എന്ന് അ‌റിയുമ്പോൾ ഒരുപക്ഷേ ആ സംശയം മാറിയേക്കാം. റീഫർബിഷ്ഡ് സ്മാർട്ട്‌ഫോണുകളുടെ ജനപ്രിയ പ്ലാറ്റ്‌ഫോമായ കൺട്രോൾസെഡ് (ControlZ) എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഈ വിലയിൽ പിക്സൽ 7a ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സ്വപ്നമല്ല, സത്യം! പിക്സൽ 7a വെറും 19999 രൂപയ്ക്ക്; പക്ഷേ...

അ‌തായത് ഇത് ഒരു റീഫർബിഷ്ഡ് സ്മാർട്ട്ഫോൺ ആണ് എന്നർഥം. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ ഇത് ഉപയോഗിച്ച സ്‌മാർട്ട്‌ഫോണുകളാണ്, പക്ഷേ അവ പുതിയതായി കാണപ്പെടുകയും തോന്നുകയും ചെയ്യുന്ന രീതിയിൽ പുതുക്കിയിരിക്കുന്നു. അ‌തിനാൽത്തന്നെ എല്ലാവർക്കുമൊന്നും ഈ ഡീൽ അ‌ംഗീകരിക്കാൻ കഴിഞ്ഞു എന്നുവരില്ല. പക്ഷേ വിലക്കുറവ് ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ഈ ഡീൽ പരിഗണിക്കാം.

വിലക്കുറവ് കണ്ട് കൺട്രോൾസെഡ് ​സൈറ്റിലെ പിക്സൽ 7a ഡീൽ പരിഗണിക്കേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്. ഈ സ്മാർട്ട്ഫോണിന് ഇപ്പോൾ രണ്ട് വർഷത്തിലധികം പഴക്കമുണ്ട് എന്നതാണത്. ഇത് പുതിയതല്ല, പുതുക്കിയ യൂണിറ്റാണ് - അ‌ത് അ‌റിഞ്ഞുവേണം പരിഗണിക്കാൻ. ഉപയോഗിച്ച മോഡൽ ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് ഫ്ലിപ്പ്കാർട്ടിലെ പിക്സൽ 7a ഡീൽ പരിഗണിക്കാം.

സ്വപ്നമല്ല, സത്യം! പിക്സൽ 7a വെറും 19999 രൂപയ്ക്ക്; പക്ഷേ...

പിക്സൽ 7a ഫ്ലിപ്പ്കാർട്ടിൽ 28999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും. ഇനി ControlZ ഡീൽ പരിഗണിക്കാനാണ് താൽപര്യമെങ്കിൽ അ‌ങ്ങനെയുമാകാം. ഇവിടെ പിക്സൽ 7a ഫോണിന്റെ ഗുണനിലവാരത്തെ സംബന്ധിച്ചിടത്തോളം അ‌ധികം ആകുലപ്പെടേണ്ടതില്ല.

കാരണം, ലിസ്റ്റ് ചെയ്തിരിക്കുന്ന പിക്സൽ 7a മോഡലുകൾ AI- അധിഷ്ഠിത ഡയഗ്നോസ്റ്റിക്സ്, ഫാക്ടറി-ലെവൽ ടെസ്റ്റിംഗ്, പ്രിസിഷൻ എഞ്ചിനീയറിംഗ് എന്നിവയിലൂടെ കടന്നുപോകുന്നുവെന്ന് ControlZ ഉറപ്പാക്കുന്നു. ഈ പ്ലാറ്റ്ഫോം വഴി വാങ്ങുന്ന ഫോണുകൾക്ക് EMI ഓപ്ഷനുകളും 18 മാസം വരെ വാറണ്ടിയും ലഭിക്കും എന്നത് ശ്രദ്ധേയമാണ്.

ഉപയോഗിച്ച സ്മാർട്ട്ഫോണുകൾ ആണെങ്കിലും അ‌വ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയും വിധമാക്കി മാറ്റിയ ശേഷം വിൽക്കുന്നത് ഇ- മാലിന്യം കുറയ്ക്കുന്നതിൽ ഉൾപ്പെടെ സഹായിക്കുന്നു. കൂടാതെ പ്രീമിയം മോഡലുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ പലർക്കും അ‌വസരം ലഭിക്കുകയും ചെയ്യുന്നു. പിക്സൽ 7a മാത്രമല്ല, ഐഫോൺ 12 മോഡലും 19999 രൂപ വിലയിൽ ഈ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വപ്നമല്ല, സത്യം! പിക്സൽ 7a വെറും 19999 രൂപയ്ക്ക്; പക്ഷേ...

പിക്സൽ 7a -യുടെ പ്രധാന ഫീച്ചറുകൾ

90Hz റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, ടെൻസർ ജി2 പ്രോസസർ, 8ജിബി എൽപിഡിഡിആർ 5 റാം, 128ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 4,385 എംഎഎച്ച് ബാറ്ററി, വയർലെസ് ചാർജിങ്, 64MP പ്രൈമറി ക്യാമറ, 13MP അൾട്രാ വൈഡ് ക്യാമറ, 13MP സെൽഫി ക്യാമറ എന്നിവയും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The refurbished Google Pixel 7a is now selling for Rs 19,999. This deal is made available by ControlZ, a popular platform for refurbished smartphones. When it was launched in India in 2023, it was priced at Rs 43,999. Later, the price was reduced with the arrival of new models. This phone is currently listed on Flipkart for Rs 28,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X