Home
Mobile

സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോയുടെ പുതിയ പ്ലാനുകൾ

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. 1,499 രൂപ, 4,199 രൂപ എന്നീ നിരക്കുകളിലാണ് കമ്പനി പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലേക്ക് സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനുകളുടെ പ്രത്യേകതയാണ്. ദീർഘ കാലത്തേക്കുള്ള വാലിഡിറ്റിയും നിരവധി ആനുകൂല്യങ്ങളും ഈ പ്ലാനുകളിൽ ലഭ്യമാണ്. 4,199 രൂപയുടെയും 1,499 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

റിലയൻസ്

റിലയൻസ് ജിയോയുടെ പുതിയ 1,499 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും 1,499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോൾ ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും പുതിയ പ്ലാനിന് ഒപ്പമുണ്ട്. ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ, പ്രീമിയം സ്ബ്സ്ക്രിപ്ഷനും 1,499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ജിയോ നൽകുന്നുണ്ട്. 1,499 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ജിയോ ടിവി, ജിയോ സിനിമ പോലെയുള്ള ജിയോ ആപ്പുകളിലേക്കും കോംപ്ലിമെന്ററി ആക്‌സസ് ലഭിക്കും.

ജിയോ

4,199 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ജിയോ അവതരിപ്പിച്ച മറ്റൊരു പുതിയ ഓഫർ. 4,199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൽപ്പം ചെലവ് കൂടിയതാണെന്ന് യൂസേഴ്സിന് തോന്നാം. പക്ഷേ ഇതൊരു വാർഷിക പ്ലാൻ ആണ് എന്നതാണ് പ്രധാന മേന്മ. 4,199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്. പ്രതിദിനം 3 ജിബി ഡാറ്റയും 4,199 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

വോയ്‌സ് കോൾ

അൺലിമിറ്റഡ് വോയ്‌സ് കോൾ ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും പുതിയ പ്ലാനിന് ഒപ്പം ജിയോ ലഭ്യമാക്കുന്നുണ്ട്. ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ, പ്രീമിയം സ്ബ്സ്ക്രിപ്ഷനും 4,199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കും. മറ്റെല്ലാ ജിയോ പ്രീപെയ്ഡ് പ്ലാനുകൾക്കും സമാനമായി നിങ്ങൾക്ക് ജിയോ ആപ്പുകളിലേക്കും ആക്‌സസ് ലഭിക്കും.

ജിയോ റീചാർജ്: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സജീവമാക്കാം

ജിയോ റീചാർജ്: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സജീവമാക്കാം

നിങ്ങൾ ജിയോ അവതരിപ്പിച്ച 1,499 രൂപ അല്ലെങ്കിൽ 4,199 രൂപ പ്രീപെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുത്തു എന്ന് കരുതുക. നിങ്ങളുടെ മൈജിയോ അക്കൌണ്ടിൽ ഒരു ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം കൂപ്പൺ കോഡ് ലഭിക്കും. ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം അംഗത്വം ലഭിക്കാൻ ഉപയോക്താക്കൾക്ക് ഈ കൂപ്പൺ കോഡ് ഉപയോഗിക്കാം.

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ

ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആക്റ്റിവേറ്റ് ചെയ്യാൻ നിങ്ങൾ "hotstar.com/in/subscribe/promo" എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അതിന് ശേഷം നിങ്ങൾ നിങ്ങളുടെ ജിയോ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. തുടർന്ന് നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒടിപി എന്റർ ചെയ്യണം. ഇതിന് ശേഷം നിങ്ങളുടെ ജിയോ അക്കൌണ്ടിൽ ലഭിച്ച കൂപ്പൺ കോഡ് എന്റർ ചെയ്യുക. ഇത്രയും സ്റ്റെപ്പുകൾ പിന്തുടർന്ന് കഴിഞ്ഞാൽ ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആക്റ്റിവേറ്റ് ആകും.

സ്വകാര്യ ടെലിക്കോം കമ്പനി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ഡിസംബർ മാസത്തിലെ ട്രായ് കണക്കുകൾ പുറത്ത് വന്നപ്പോൾ ജിയോയുടെ യൂസർ ബേസ് ഇടിഞ്ഞിരുന്നു. 12.9 മില്യൺ യൂസേഴ്സിനെയാണ് ഡിസംബറിൽ കമ്പനിക്ക് നഷ്ടമായത്. എങ്കിലും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനി എന്ന ഖ്യാതി ജിയോയ്ക്ക് തന്നെ സ്വന്തം. 415.71 മില്യൺ യൂസേഴ്സാണ് ജിയോയ്ക്ക് നിലവിലുള്ളത്.

യൂസർ ബേസ്

നവംബറിലെ നിരക്ക് വർധനവിന് പിന്നാലെ ജിയോയുടെ യൂസർ ബേസ് ഇടിഞ്ഞത്. ആക്റ്റീവ് അല്ലാത്ത സബ്സ്ക്രൈബേഴ്സിനെയും മൊബൈൽ റീചാർജിങിനായി അധികം പണം മുടക്കാത്തവരയെും തങ്ങളുടെ യൂസർ ബേസിൽ നിന്ന് ഒഴിവാക്കാനും കൂടി ലക്ഷ്യമിട്ടാണ് സ്വകാര്യ കമ്പനികൾ നിരക്ക് വർധനവ് കൊണ്ട് വന്നത്. ഇതിനാൽ തന്നെ യൂസേഴ്സിന്റെ എണ്ണം കുറയുമെന്ന് കണക്ക് കൂട്ടിയിരുന്നു. എങ്കിലും റിലയൻസ് ജിയോയിൽ നിന്നും ഇത്ര വലിയൊരു കൊഴിഞ്ഞ് പോക്ക് പ്രതീക്ഷിച്ചിരുന്നില്ല.

മൊബൈൽ

ഇന്ത്യയിലെ ആകെ മൊബൈൽ യൂസേഴ്സിന്റെ എണ്ണവും കുറഞ്ഞിട്ടുണ്ട്. മില്യൺ ഇടിവോടെ 1.15 ബില്യൺ ആണ് രാജ്യത്തെ ആകെ മൊബൈൽ യൂസേഴ്സിന്റെ എണ്ണം. റിലയൻസ് ജിയോ തിരിച്ചടി നേരിട്ടപ്പോൾ രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎലിന് വലിയ നേട്ടത്തിന്റെ കാലമായിരുന്നു ഡിസംബർ. 1.1 മില്യൺ പുതിയ യൂസേഴ്സാണ് ഡിസംബറിൽ ബിഎസ്എൻഎൽ കണക്ഷൻ എടുത്തത്. വോഡഫോൺ ഐഡിയയ്ക്ക് പതിവ് പോലെ നഷ്ടം മാത്രമാണ് കണക്കുകളിൽ ഉള്ളത്.

സ്വകാര്യ കമ്പനി

ഡിസംബറിൽ 1.6 മില്യൺ യൂസേഴ്സിനേക്കൂടി വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായി. ആകെയുള്ള യൂസേഴ്സിന്റെ എണ്ണം 265.51 മില്യണായും കുറഞ്ഞു. സ്വകാര്യ കമ്പനികളിൽ എയർടെലിന് മാത്രമാണ് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത്. ഡിസംബറിൽ 0.47 മില്യൺ യൂസേഴ്സിനെയാണ് എയർടെലിന് പുതിയതായി ലഭിച്ചത്. നിരക്ക് വർധനവ് നടത്തിയിട്ടും എയർടെലിന് തിരിച്ചടി ഉണ്ടായില്ലെന്നത് ശ്രദ്ധേയമായി. മികച്ച രീതിയിൽ സേവനങ്ങൾ ലഭ്യമാക്കിയതാണ് എയർടെലിന്റെ നേട്ടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.

Best Mobiles in India

English summary
Reliance Jio, the country's largest private telecom company, has introduced two new prepaid plans. The company has introduced new plans at Rs 1,499 and Rs 4,199 respectively. These plans also feature a free premium subscription to the Disney Plus Hotstar, an OTT platform.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X