Just In
- 10 hrs ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 10 hrs ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
- 12 hrs ago
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- 14 hrs ago
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
Don't Miss
- News
'അന്ന് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനെ രൂക്ഷമായി വിമർശിച്ച് മേജർ രവി
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Movies
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള് മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
ഓപ്പോ എ15 സ്മാർട്ട്‌ഫോണിന് കിഴിവ് നൽകാൻ റിലയൻസ് ജിയോ ഓപ്പോയുമായി കൈകോർക്കുന്നു
ഓപ്പോ എ15 സ്മാർട്ട്ഫോൺ ഡിസ്കൗണ്ട് വിലയിൽ അവതരിപ്പിക്കാൻ റിലയൻസ് ജിയോ ഓപ്പോയുമായി കൈകോർക്കുന്നു. ഈ പങ്കാളിത്തത്തിൻറെ ഭാഗമായി ഓപ്പോ സ്മാർട്ട്‌ഫോണിൻറെ 3 ജിബി റാം വേരിയന്റ് രാജ്യത്ത് 9,999 രൂപയ്ക്ക് വിൽക്കുന്നു. ഓപ്പോ എ15 സ്മാർട്ട്‌ഫോണിൻറെ വില യഥാർത്ഥത്തിൽ 10,440 രൂപയാണ്. എന്നാൽ ഈ പങ്കാളിത്തം 999 രൂപ കിഴിവ് ഈ സ്മാർട്ഫോണിന് നൽകുന്നു.

റിലയൻസ് ജിയോയും ഓപ്പോയും തമ്മിലുള്ള പങ്കാളിത്തം
വിലയിൽ കിഴിവ് നൽകുന്നതിനു പുറമേ, പുതുതായി അവതരിപ്പിച്ച സ്മാർട്ട്ഫോൺ വാങ്ങുന്ന റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി ഓപ്പോ ഒരു പ്രത്യേക ഓഫറും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ജിയോ എക്‌സ്‌ക്ലൂസീവ് ഓഫറുകൾക്ക് കീഴിൽ ഈ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിൽ ഒരു സ്മാർട്ട്‌ഫോൺ വാങ്ങാൻ കഴിയുമെന്ന് ഓപ്പോ പ്രഖ്യാപിച്ചു. നിലവിലുള്ളതും പുതിയതുമായ എല്ലാ ഉപയോക്താക്കൾക്കും ഈ ഓഫർ ലഭ്യമാണ്. ഇതുകൂടാതെ, എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും ജിയോ ഓഫറുകളോടെയും അല്ലാതെയും 3 ജിബി വേരിയന്റുകൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് അനുവാദമുണ്ടെന്ന് സ്മാർട്ട്ഫോൺ കമ്പനി വ്യക്തമാക്കി.

ഡാറ്റയ്ക്കും വോയ്‌സ് സേവനങ്ങൾക്കും ഉപഭോക്താക്കൾക്ക് ജിയോ സിം കാർഡുകൾ ഉണ്ടായിരിക്കണം. സ്മാർട്ട് 5 എ എന്ന പേരിൽ പുതുതായി പുറത്തിറക്കിയ സ്മാർട്ട്‌ഫോണിനായി റിലയൻസ് ജിയോ ഇൻഫിനിക്സിനൊപ്പം ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഈ വികസനം. ഈ പങ്കാളിത്തത്തിന് കീഴിൽ, ഇൻഫിനിക്സ് സ്മാർട്ട് 5 എ സ്മാർട്ട്ഫോൺ 550 രൂപ ഇളവിൽ ലഭിക്കുന്നു. തുക ഉപഭോക്താവിൻറെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. കൂടാതെ, ഉപഭോക്താക്കൾക്ക് 1,199 രൂപയ്ക്ക് അടുത്ത ആനുകൂല്യങ്ങൾ ലഭിക്കും. ഈ സ്മാർട്ട്ഫോണിന് ഇപ്പോൾ 6,000 രൂപ വില വരുന്നു. ഈ ഓഫറുകൾക്കായി സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ റിലയൻസ് ജിയോയുമായി കൈകോർക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ഓപ്പോ എ15 സ്മാർട്ഫോണിൻറെ സവിശേഷതകൾ
ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒ.എസ് 7.2ലാണ് ഓപ്പോ എ15 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് 6.52 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയും 720 x 1,600 പിക്‌സൽ റെസല്യൂഷനുമുണ്ട്. 3 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 എസ്ഒസിയാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഈ സ്മാർട്ഫോണിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഓപ്പോ ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

10W ചാർജിംഗ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 4,230 mAh ബാറ്ററിയാണ് ഓപ്പോ എ15 സ്മാർട്ട്ഫോണിൽ ഉള്ളത്. 13 എംപി പ്രധാന സെൻസർ, 2 എംപി മാക്രോ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. ഓപ്പോ എ15 സ്മാർട്ട്ഫോണിൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് കമ്പനി നൽകിയിട്ടുള്ളത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470