Just In
- 12 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 13 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 14 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 16 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
കാത്തിരുന്ന് വലഞ്ഞോ, സാരമില്ല എല്ലാം നല്ലതിനാ! 5ജിയിൽ ഞെട്ടിക്കാൻ ജിയോയുടെ 5ജി ഫോൺ എത്തുന്നു
രാജ്യം 5ജി സേവനങ്ങളിലേക്ക് കടന്നതോടെ 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറാൻ ജനങ്ങളും തയാറെടുക്കുകയാണ്. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്നൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ സാധാരണക്കാർ ഏറെ ആഗ്രഹിക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന ഈ സമയത്ത് അവർ മനസിൽ ആഗ്രഹിച്ചതുപോലൊരു ഫോണുമായി രംഗത്തെത്താൻ വ്യവസായ ഭീമന്മാരായ റിലയൻസ് ജിയോ തയാറെടുത്തിരിക്കുന്നു എന്നാണ് ഇപ്പോൾ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ജിയോയുടെ 5ജി സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ചിൽ ഇടം പിടിച്ചതോടെയാണ് ജിയോ 5ജി ഫോൺ( Jio Phone 5G) ഉടൻ പുറത്തിറങ്ങുമെന്ന് വ്യക്തമായിരിക്കുന്നത്.

സ്മാർട്ട്ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയുമൊക്കെ ബഞ്ച് മാർക്കിങ് പ്ലാറ്റ്ഫോം ആണ് ഗീക്ക്ബെഞ്ച്. സ്മാർട്ട്ഫോണുകൾ വിപണിയിലിറങ്ങുന്നതിന് മുമ്പ് ഗീക്ക്ബെഞ്ചിൽ എത്താറുണ്ട്. തൊട്ടതെല്ലാം പൊന്നാക്കുന്ന ജിയോയുടെ പതിവ് അവരുടെ 5ജി സ്മാർട്ട്ഫോണിലും ഉണ്ടാകും എന്ന വിശ്വാസത്താൽ ജിയോ 5ജി സ്മാർട്ട്ഫോണിനായി കാത്തിരിക്കുന്നവർ ഏറെയാണ്. വിലക്കുറവ് തന്നെയാകും ജിയോ 5ജി സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജിയോ LS1654QB5 എന്ന മോഡൽ നമ്പർ ഉള്ള സ്മാർട്ട്ഫോണാണ് നിലവിൽ ഗീക്ക്ബെഞ്ച് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിപണിയിൽ എത്തുമ്പോൾ ഇതിന്റെ പേര് എന്താകും എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 15000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിക്കുന്നൊരു 5ജി സ്മാർട്ട്ഫോൺ ആകും ജിയോ 5ജി ഫോൺ എന്നാണ് വിലയിരുത്തൽ. ഇതിന്റെ ബേസ് വേരിയന്റ് 8000- 10000 രൂപ വിലയിൽ ലഭ്യമാകും എന്നും സൂചനകളുണ്ട്.

ക്വാൽകോമുമായുള്ള ജിയോയുടെ പങ്കാളിത്തം അംബാനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ജിയോ ഫോൺ 5ജി ഒരു സ്നാപ്ഡ്രാഗൺ ചിപ്പ് പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ജിയോ ഫോണിന് സ്‌നാപ്ഡ്രാഗൺ 480+ SoC കരുത്ത് പകരുമെന്ന് ലിസ്റ്റിങ്ങും സൂചന നൽകുന്നു. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഈ ജിയോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഗൂഗിൾ ഇതിനകം തന്നെ ആൻഡ്രോയിഡ് 13 പുറത്തിറക്കിയതിനാൽ പലർക്കും ഇത് നിരാശാജനകമാണ്.

മറ്റ് സവിശേഷതകളിലേക്ക് വന്നാൽ, ജിയോ ഫോൺ 5ജി 6.5 ഇഞ്ച് HD+ LCD 90Hz സ്‌ക്രീൻ, 5,000എംഎച്ച് ബാറ്ററി, 13 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം എന്നിവ വാഗ്ദാനം ചെയ്യുമെന്ന് ഇതുവരെ പുറത്തു വന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. മുൻവശത്ത്, സെൽഫികൾക്കായി 8 മെഗാപിക്സൽ സെൻസറും ഉണ്ടാകും. 18വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടാകും. 4ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജാകും അടിസ്ഥാന മോഡലിൽ ഉണ്ടാകുക. അഡ്രിനോ 619 ജിപിയു ആകും ഫോണിന്റെ ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുക.

ഗീക്ക്‌ബെഞ്ചിലെ സിംഗിൾ കോർ ടെസ്റ്റിൽ ഫോൺ 549 പോയിന്റും മൾട്ടി കോറിൽ 1,661 പോയിന്റും നേടിയെന്നാണു ലഭ്യമായ റിപ്പോർട്ട്. തങ്ങളുടെ 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കുന്ന തീയതി സംബന്ധിച്ച് ജിയോ ഔദ്യോഗികമായി അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. എങ്കിലും ഗീക്ക്ബെഞ്ചിൽ ഇടം പിടിച്ച സ്ഥിതിക്ക് അധികം വൈകില്ല എന്നാണ് നിഗമനം. അടുത്തു തന്നെ നടക്കാനിരിക്കുന്ന റിലയൻസിന്റെ എജിഎം ഇവന്റിൽ ഈ 5ജി ഫോൺ പുറത്തിറക്കുമെന്നാണ് വിവരം.

രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇതിനോടകം റിലയൻസ് 5ജി ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററാണ് നിലവിൽ റിലയൻസ് ജിയോ. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഒന്നാം സ്ഥാനത്തേക്ക് വന്ന ജിയോയുടെ പ്രവർത്തന മികവ് അവരുടെ 5ജി സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് കനം കൂട്ടുന്നു. അടുത്തിടെ കുറഞ്ഞ വിലയിൽ ലാപ്ടോപ് ഇറക്കിയും ജിയോ തരംഗം സൃഷ്ടിച്ചിരുന്നു. ഈ മികവ് തുടർന്നാൽ 5ജിയോടൊപ്പം രാജ്യം റിലയൻസിന്റെ 5ജി ഫോണിനെയും ഏറ്റെടുക്കാൻ സാധ്യതയുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470