റിലയന്‍സ് ജിയോയുടെ 4G ഫീച്ചര്‍ ഫോണ്‍ ഈ മാസം വിപണിയിലെത്തുന്നു

|

ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ ഈ മാസം വിപണിയിലെത്തുമെന്ന് സൂചന. ജിയോ ഫോണ്‍ 2-ന്റെ പിന്‍ഗാമിക്ക് നല്‍കിയിരിക്കുന്ന പേര് ജിയോ ഫോണ്‍ 3 എന്നാണ്. ഫോണ്‍ എന്ന് വിപണിയിലെത്തുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

റിലയന്‍സ് ജിയോയുടെ 4G ഫീച്ചര്‍ ഫോണ്‍ ഈ മാസം വിപണിയിലെത്തുന്നു

 

ഓഗസ്റ്റ് 12-ന് നടക്കുന്ന 42-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ ഫീച്ചര്‍ ഫോണ്‍ വിപണില്‍ ജിയോ ഫോണിന്റെ വിഹിതം 47 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.

ജിയോ ഫോണ്‍ 3-ന്റെ സവിശേഷതകള്‍

ജിയോ ഫോണ്‍ 3-ന്റെ സവിശേഷതകള്‍

മീഡിയടെക് ചിപ്‌സെറ്റായിരിക്കും പുതിയ ഫോണ്‍ ഉണ്ടാവുകയെന്ന് അഭ്യൂഹങ്ങളുണ്ട്. ജിയോയും മീഡിയടെക്കും ചേര്‍ന്ന് 4G ഫീച്ചര്‍ ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരു കമ്പനികളും ഇതേക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

4G ഫീച്ചര്‍ ഫോണ്‍

4G ഫീച്ചര്‍ ഫോണ്‍

4G ഫീച്ചര്‍ ഫോണ്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മീഡിയടെക് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ബിസിനസ്സ് യൂണിറ്റ് മേധാവി ടിഎല്‍ ലീ വ്യക്തമാക്കിയിട്ടുണ്ട്. അധികം വൈകാതെ ഫോണ്‍ പുറത്തിറക്കാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് ഗോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ടി റിലയന്‍സുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഫോണുകള്‍ LYF എന്ന ബ്രാന്‍ഡിലാകും വിപണിയിലെത്തുക.

ജിയോയും മീഡിയടെക്കും
 

ജിയോയും മീഡിയടെക്കും

ഇതിനിടെയാണ് ജിയോയും മീഡിയടെക്കും ചേര്‍ന്ന് 4G ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. അടുത്തിടെ മീഡിയടെക്ക് അടുത്തിടെ ഹെലിയോ G90, G90T എന്നീ SoC-കള്‍ പുറത്തിറക്കിയിരുന്നു. ഇവ രണ്ടും ഗെയിമിംഗിന് പ്രാധാന്യം നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ളവയാണ്. ഹെലിയോ G90T SoC-യോടുകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം ഷവോമി ആരംഭിച്ചുകഴിഞ്ഞു.

Most Read Articles
Best Mobiles in India

English summary
The company has been facing challenges in the feature phone segment as well with reports suggesting that the share of JioPhone in the feature phones market in India plunged to 28% fin the April- June quarter this year from a very healthy 47% share that it had during the same period the previous year. This data comes from a recent Counterpoint study in which indications are clear that there has been a sharp decline in the demand for the JioPhone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X