3ജിയുടെ മൂര്‍ത്തീഭാവമായി എല്‍ജി ഒപ്റ്റിമസ്

Posted By: Staff

3ജിയുടെ മൂര്‍ത്തീഭാവമായി എല്‍ജി ഒപ്റ്റിമസ്

ഇത് 3ജി ഗാഡ്ജറ്റുകളുടെ കാലമാണ്. ആളുകള്‍ വലിയ തോതില്‍ 3ജി ആവശ്യപ്പെടുന്നതുകൊണ്ടുതന്നെ നെറ്റ് വര്‍ക്ക് ഓപറേറ്റര്‍മാരെല്ലാം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 3ജി സൗകര്യമൊരുക്കി കൊടുക്കുന്നതില്‍ ബദ്ധശ്രദ്ധരുമാണ്.

കൂടുതല്‍ സൗകര്യപ്രദവും, വേഗത്തിലുള്ളതുമായ 3ജി സേവനവുമായി രംഗത്തെത്തുകയാണ് റിലയന്‍സ്, എല്‍ജി കൂട്ടുകെട്ട്. എല്‍ജി ഒപ്റ്റിമസ് 3ഡിയാണ് കൂട്ടുകെട്ടിന്റെ ഫലമായി ഉപഭോക്താക്കള്‍ക്കു ലഭിക്കാന്‍ പോകുന്നത്. മണി ബാക്ക് പ്ലാനിലൂടെ കൂടുതലാളുകളെ ആകര്‍ഷിക്കുകയാണ് ഇവിടെ റിലയന്‍സ് സ്വീകരിക്കുന്ന വില്‍പന തന്ത്രം.

രണ്ടു വര്‍ഷം കൊണ്ട് 33,000 രൂപവരെയാണ് ഈ മണി ബാക്ക് ഓഫര്‍ വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച സ്വീകാര്യത ഉപയോഗപ്പെടുത്താന്‍ റിലയന്‍സ് ഏര്‍പ്പെടുത്തകിയിരിക്കുന്ന ഈ ഓഫര്‍ തല്‍കാലംഎല്‍ജി ഒപ്റ്റിമസ് 3ഡിയ്ക്കു മാത്രമേ ലഭിക്കൂ.

പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു ഈ ഓഫര്‍ ലഠഭിക്കും. റിലയന്‍സില്‍ നിന്നും റിലയന്‍സിലേക്കും, റിലയന്‍സില്‍ നിന്നും മറ്റു നെറ്റ് വര്‍ക്കുകളിലേക്കും ഉള്ള വോയ്‌സ് കോള്‍, റിലയന്ഡസില്‍ നിന്നുള്ള എസ്ടിഡി എസ്എംഎസ് എന്നിവയിലൊക്കെ ഈ ഓഫര്‍ ബധകമായിരിക്കും.

ജിബി ഡാറ്റാ ഉപയോഗം, വീഡിയോ കോളുകള്‍, മൊബൈല്‍ ടിവി പാക്ക് എന്നീ 3ജി സൗകര്യങ്ങള്‍ എല്‍ജി ഒപ്റ്റിമസ് 3ഡിയില്‍ ലഭ്യമാണ്.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നാണ് എല്‍ജി ഒപ്റ്റിമസ് 3ഡി. 2.2 ഫ്രയോ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിനെ 2.3 വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.

4.3 ഇഞ്ച് 3ഡി എല്‍ഇഡി ഡിസ്‌പ്ലേയുള്ള ഇതിന്റെ ക്യാമറ 5 മെഗാപിക്‌സലാണ്. മികച്ച ശബ്ദ സംവിധാനവും ഇതിനു സ്വന്തമാണ്. യുഎസ്ബി ഡാറ്റാ കേബിളിനൊപ്പം, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളും ഈ ആന്‍ഡ്രോയിഡ് ഫോണിലുണ്ട്. കൂടാതെ ജിപിഎസ് സംവിധാനവുമുണ്ട്.

3ജി മോഡിലുള്ള ബാറ്ററി ബാക്ക് അപ്പും ഉപയോഗപ്പെടുത്തിയിരിക്കുന്ന ആ ഹാന്‍ഡ്‌സെറ്റില്‍ എല്ലാതരത്തിലുള്ള 3ജി സൗകര്യങ്ങളും ലഭ്യമാണ്. ഇന്ത്യയില്‍ ഇതിന്റെ വില 35,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot