Home
Mobile

ബാറ്ററി ഊരിമാറ്റാം, ചട്ടങ്ങൾ തിരുത്തിക്കുറിച്ച് നോക്കിയ സി02 എത്തി! വിലയിൽ ഞെട്ടിക്കില്ല

പുതിയ നോക്കിയ എൻട്രിലെവൻ സ്മാർട്ട്ഫോണുമായി ഇന്ത്യൻ മൊ​ബൈൽ വിപണിയിൽ സാന്നിധ്യം​ ശക്തമാക്കാൻ ഒരുങ്ങി നോക്കിയ. ഒരുപിടി മാറ്റങ്ങളുമായി പുതിയ നോക്കിയ സി02(Nokia C02 ) എന്ന സ്മാർട്ട്ഫോണാണ് കമ്പനി പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്നത്. ബാറ്ററി ഊരിമാറ്റാം എന്നതാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

ഇപ്പോൾ സ്മാർട്ട്ഫോണുകളിലെ ബാറ്ററി പൊതുവെ ഊരാൻ പറ്റാത്ത വിധത്തിലാണ് വരുന്നത്. എന്നാൽ ആ പതിവ് രീതിയിൽനിന്ന് മാറിയാണ് നോക്കിയ സി02 വിന്റെ വരവ്. അ‌ധികം അ‌വകാശവാദങ്ങളോ ബഹളങ്ങളോ ഇല്ലാതെ ഏറെ നിശബ്ദമായാണ് നോക്കിയ ഈ സ്മാർട്ട്ഫോണിനെ അ‌വതരിപ്പിച്ചിരിക്കുന്നത്. എങ്കിലും ആകർഷകമായ ഒരുപിടി സവിശേഷതകളോടെയാണ് നോക്കിയ സി02 വിന്റെ വരവ്.

ബാറ്ററി ഊരിമാറ്റാം, ചട്ടങ്ങൾ തിരുത്തിക്കുറിച്ച് നോക്കിയ സി02 എത്തി!

2ജിബി+32ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ക്വാഡ് കോർ ചിപ്സെറ്റ് കരുത്തിലാണ് നോക്കിയ സി02 വിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാൻ സാധിക്കും. ചാർക്കോൾ ഗ്രേ, ഡാർക്ക് സിയാൻ കളർ ഓപ്ഷനുകളിൽ ആണ് നോക്കിയ സി02 ലഭ്യമാകുക.

FWVGA+ (480 x 854 പിക്സൽസ്) റെസല്യൂഷനും 18:9 ആസ്‌പെക്‌ട് റേഷ്യോയും ഉള്ള 5.45 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) ലാണ് പ്രവർത്തനം. കട്ടിയുള്ള ബെസലുകളും നാനോ ടെക്‌സ്‌ചർ ബാക്ക് ഉള്ള പോളികാർബണേറ്റ് ഫ്രെയിമും നോക്കിയ ഈ ഫോണിൽ നൽകിയിരിക്കുന്നു.

പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP52 റേറ്റിംഗ് ഉണ്ട്. കൂടാതെ 5ക്യു ചാർജിങ് പിന്തുണയുള്ള 3,000എംഎഎച്ച് ബാറ്ററിയും ഈ നോക്കിയ ഫോൺ പായ്ക്ക് ചെയ്യുന്നു. വൈഫൈ, ബ്ലൂടൂത്ത് 4.2, മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്.

ബാറ്ററി ഊരിമാറ്റാം, ചട്ടങ്ങൾ തിരുത്തിക്കുറിച്ച് നോക്കിയ സി02 എത്തി!

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ 5 മെഗാപിക്‌സൽ പിൻ ക്യാമറയും 2 മെഗാപിക്‌സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ആണ് നോക്കിയ സി02 വിൽ ഉള്ളത്. പോർട്രെയിറ്റ് മോഡ്, ടൈം-ലാപ്‌സ്, ബ്യൂട്ടിഫിക്കേഷൻ സപ്പോർട്ട്, എൽഇഡി ഫ്ലാഷ് എന്നിവയാണ് പിൻ ക്യാമറയുടെ സവിശേഷതകൾ. 191 ഗ്രാം ആണ് ഭാരം.

നോക്കിയയുടെ ഔദ്യോഗിക വെബ്​സൈറ്റ് ആയ Nokia.com വഴിയും മറ്റ് റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഇത് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹാൻഡ്‌സെറ്റ് ഇതിനകം തന്നെ കമ്പനിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും വിൽപ്പന എന്നുമുതലാണ് ആരംഭിക്കുക, വില എത്രയാണ് എന്നിങ്ങനെയുള്ള വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിലയും വിൽപ്പന തീയതിയും കമ്പനി ഔദ്യോഗികമായി ഉടൻ പുറത്തുവിടും.

ബാറ്ററി ഊരിമാറ്റാം, ചട്ടങ്ങൾ തിരുത്തിക്കുറിച്ച് നോക്കിയ സി02 എത്തി!

കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട നോക്കിയയുടെ തന്നെ എക്സ് 30 5ജി സ്മാർട്ട്ഫോൺ ഏറെ ചർച്ചയായിരുന്നു. 50എംപി റിയർ ക്യാമറ, സ്‌നാപ്‌ഡ്രാഗൺ ചിപ്‌സെറ്റ്, 4200 എംഎഎച്ച് ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഈ 5ജി ഫോൺ എത്തിയത്. ഇന്ത്യയിൽ 48,999 രൂപ പ്രാരംഭ വിലയിലാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയത്.

50 എംപി പ്യുവർവ്യൂ ക്യാമറയും 13 എംപി അൾട്രാ വൈഡ് ക്യാമറയുമാണ് നോക്കിയ എക്സ് 30 5ജി സ്മാർട്ട്ഫോണിൽ കമ്പനി നൽകിയത്. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 90hz റിഫ്രഷ് റേറ്റുള്ള 6.43-ഇഞ്ച് പ്യുവർ ഡിസ്‌പ്ലേയാണ് എക്സ് 30യുടെ മറ്റൊരു പ്രത്യേകത. പ്രീ-ഇൻസ്റ്റാൾഡ് ആയി വരുന്ന ഗോപ്രോ ക്വിക്ക് ആപ്പും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

More from GizBot

Best Mobiles in India

English summary
Nokia is all set to strengthen its presence in the Indian mobile market with the new Nokia E11 smartphone. The company has recently launched a new smartphone called the Nokia C02 with a few changes. One of the biggest features of this smartphone is that the battery is removable. The Nokia C02 will be available in charcoal grey and dark cyan colour options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X