Home
Mobile

റെനോ 15 മിനി ഓപ്പോയുടെ ആദ്യ കോംപാക്ട് സ്മാർട്ട്ഫോൺ? ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

ഇന്ത്യൻ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നായ ഓപ്പോ തങ്ങളുടെ ആദ്യ കോംപാക്ട് സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഓപ്പോയുടെ റെനോ 15 സീരീസ് അ‌ടുത്ത മാസം, അ‌തായത് ഡിസംബറിൽ ഇന്ത്യൻ ലോഞ്ചിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. റെനോ 15, റെനോ 15 പ്രോ, റെനോ 15 മിനി (OPPO Reno 15 Mini) എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ എത്തുകയെന്ന് 91മൊ​ബൈൽസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ, 6.32 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയുള്ള ഓപ്പോ റെനോ 15 മിനി മോഡലിന്റെ വരവാണ്.

കോംപാക്ട് സ്മാർട്ട്ഫോൺ വിഭാഗത്തിലേക്കുള്ള ഓപ്പോയുടെ ചുവടുവയ്പ്പിനെ അ‌ടയാളപ്പെടുത്തുന്ന സ്മാർട്ട്ഫോൺ ആയിരിക്കും റെനോ 15 മിനി എന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. അ‌തായത്, ഇത് ഓപ്പോയുടെ ആദ്യ കോംപാക്ട് സ്മാർട്ട്ഫോൺ ആയി എത്തും. വിപണിയിൽ വൺപ്ലസ് 13s, വി​വോ X200 FE പോലുള്ള​ കോംപാക്ട് മോഡലുകളുടെ നിരയിലേക്ക് ആണ് ഓപ്പോ റെനോ 15 മിനിയും ഇടംപിടിക്കാൻ പോകുന്നത്.

റെനോ 15 മിനി ഓപ്പോയുടെ ആദ്യ കോംപാക്ട് സ്മാർട്ട്ഫോൺ?

പെർഫോമൻസിലും മികവിലും വിട്ടുവീഴ്ച ചെയ്യാതെയും എന്നാൽ ഒതുക്കത്തോടെയും എത്തുന്നു എന്നതാണ് കോംപാക്ട് മോഡലുകളുടെ പ്രത്യേകത. അ‌തിനാൽത്തന്നെ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ ഒരുവിഭാഗം കോംപാക്ട് ഫോണുകളെ ഇഷ്ടപ്പെടുന്നു. തങ്ങളുടെ ആദ്യ കോംപാക്ട് സ്മാർട്ട്ഫോൺ എന്ന നിലയിൽ ഓപ്പോ റെനോ 15 മിനി മോഡലിനെ കാര്യമായി പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

റെനോ 15 മിനി മോഡലിന്റെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ ഈ ഫോണിനെക്കുറിച്ച് ചില സൂചനകൾ നൽകുന്നുണ്ട്. റെനോ 14 പ്രോ മോഡലിന്റെ കരുത്തായ മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റാണ് റെനോ 15 മിനിയിൽ ഉപയോഗിക്കുന്നത് എന്നാണ് ലീക്ക് റിപ്പോർട്ട് പറയുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെനോ 15 മിനി അ‌വതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. അ‌തിൽ 200MP സാംസങ് ISOCELL HP5 സെൻസർ, 50MP അൾട്രാ- വൈഡ്, 50MP പെരിസ്‌കോപ്പ് ക്യാമറകൾ ഇടംപിടിക്കുമെന്ന് ആദ്യകാല ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കൂടാതെ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP സെൽഫി ക്യാമറയും ഇതിൽ പ്രതീക്ഷിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ ശക്തമായ ക്യാമറ സജ്ജീകരണം അ‌വതരിപ്പിക്കാറുള്ള റെനോ സീരീസിന്റെ പാരമ്പര്യം ഈ കോംപാക്ട് മോഡലും കാത്തുസൂക്ഷിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. പൊടി, ജല പ്രതിരോധത്തിനായി IP68+IP69 റേറ്റിങ്ങും റെനോ 15 മിനി മോഡലിലുണ്ടെന്നാണ് റിപ്പോർട്ട്. ഇത് കോംപാക്ട് സ്മാർട്ട്ഫോണുകൾക്കിടയിൽ ഈ ഓപ്പോ ഫോണിന് ഒരു മുൻതൂക്കം നൽകുമെന്ന് കരുതപ്പെടുന്നു.

പ്രീമിയം ഫീച്ചറുകൾ നിറഞ്ഞ ഒരു കോംപാക്ട് സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ പ്രേമികളെ ലക്ഷ്യമിട്ട് എത്തുന്ന ഓപ്പോ റെനോ 15 മിനിയുടെ വില സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. ഇത് ലോഞ്ചിനോട് അ‌ടുക്കുമ്പോൾ ഒരുപക്ഷേ പുറത്തുവന്നേക്കാം. നിലവിൽ വിപണിയിലുള്ള കോംപാക്ട് സ്മാർട്ട്ഫോണുകളായ വൺപ്ലസ് 13s, വിവോ X200 FE എന്നിവ 54999 രൂപ വിലയിലാണ് അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഈ സീരീസിലെ മറ്റ് മോഡലുകളുടെ കാര്യമെടുത്താൽ, റെനോ 15 മോഡൽ 6.59 ഇഞ്ച് ഡിസ്പ്ലേ സഹിതവും റെനോ 15 പ്രോ 6.78 ഇഞ്ച് ഡിസ്‌പ്ലേ സഹിതവും എത്തുമെന്നാണ് റിപ്പോർട്ട്. മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്സെറ്റ് കരുത്തിലാണ് പ്രോ മോഡൽ എത്തുകയെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ 50W വയർലെസ് ചാർജിങ് സഹിതം 6,500mAh ബാറ്ററിയും ഉണ്ടാകും.

Best Mobiles in India

English summary
The Reno 15 Mini, expected to launch in December, could be Oppo's first compact smartphone. The leaked report says that the Reno 15 Mini will have a 6.32-inch flat display. The Reno 15 Mini will join the Reno 15 and Reno 15 Pro models in the Reno 15 series. The Reno 15 Mini is said to be powered by the MediaTek Dimensity 8450 chipset, which is also the powerhouse of the Reno 14 Pro model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X