മോട്ടറോള, പോക്കോ, വൺപ്ലസ്... റിപ്പബ്ലിക് ഡേ ഓഫറിൽ 20000 രൂപയ്ക്കുള്ളിൽ കിട്ടുന്ന 5 മികച്ച ഫോണുകൾ
റിപ്പബ്ലിക് ഡേയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി, ഫ്ലിപ്പ്കാർട്ടിലും ആമസോണിലും റിപ്പബ്ലിക് ഡേ ഓഫർ സെയിലുകൾ ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ലഭ്യമാകൂ. സ്മാർട്ട്ഫോണുകൾക്ക് ധാരാളം മികച്ച ഡീലുകൾ ഈ രണ്ട് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളും റിപ്പബ്ലിക് ഡേ സെയിലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ധാരാളം സ്മാർട്ട്ഫോണുകൾ ദിവസവും പുറത്തിറങ്ങുന്നതിനാൽ ഏത് വാങ്ങണം എന്ന ആശയക്കുഴപ്പം പലർക്കും നിലനിൽക്കുന്നു. ക്യാമറ, പെർഫോമൻസ്, തുടങ്ങിയവയ്ക്ക് ഒരേപോലെ പ്രാധാന്യം നൽകിയെത്തുന്ന മികച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ ധാരാളമുണ്ട്. ഇപ്പോൾ നടക്കുന്ന ഓഫർ സെയിലിൽ 20000 രൂപയിൽ താഴെ വിലയിലെത്തുന്ന മികച്ച ഓപ്ഷനുകൾ പരിചയപ്പെടാം.

മോട്ടോ ജി34 5ജി: ബജറ്റ് വിലയിൽ ആർക്കും വാങ്ങാൻ സാധിക്കുന്ന ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ എന്ന നിലയ്ക്ക് സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റുമായി മോട്ടറോള കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് മോട്ടോ ജി34 5ജി. ഈ പ്രോസസർ ഉപയോഗിച്ച് പുറത്തിറക്കുന്ന 12,000 രൂപയിൽ താഴെ വിലയുള്ള ആദ്യത്തെ ഫോണാണ് മോട്ടോ ജി34.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേ, 16GB റാം (8GB+ 8GB വെർച്വൽ റാം), 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 50എംപി മെയിൻ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 20W ടർബോചാർജ്ജിംഗ് പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായി എത്തുന്ന ഈ ഫോണിന്റെ വില ആരംഭിക്കുന്നത് 10,999 രൂപമുതലാണ്.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്: വൺപ്ലസ് നോർഡ് സിഇ3 ലൈറ്റ് 5ജിയെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ എന്നാണ് ആമസോൺ വിശേഷിപ്പിച്ചിരിക്കുന്നത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 13.1-ലാണ് പ്രവർത്തനം.
108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ലെൻസും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 67W SUPERVOOC ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയുമായി 19,999 രൂപ പ്രാരംഭ വിലയിലാണ് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്.
പോക്കോ എം6: ഡൈമൻസിറ്റി 6100+ ചിപ്പ് ഫീച്ചർ ചെയ്യുന്ന ഈ ഫോണിന് വലിയ 6.74 ഇഞ്ച് LCD സ്‌ക്രീനും 50MP ക്യാമറയും ഉണ്ട്. ബജറ്റ് വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ഒരു ഫോൺ തേടുന്നവർക്ക് പോക്കോ എം6 പരിഗണിക്കാം. ഇതിന്റെ 6 ജിബി റാം വേരിയന്റ് 10,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ലാവ അഗ്നി 2 5ജി: മീഡിയടെക്കിന്റെ ഡൈമൻസിറ്റി 7050 പ്രോസസറാണിതിന്റെ കരുത്ത്. 8ജിബി/ 256ജിബി മോഡൽ 21,999 രൂപ വിലയിലാണ് എത്തിയത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് FHD+ സ്‌ക്രീൻ, 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,700എംഎഎച്ച് ബാറ്ററി, 50 എംപിയടങ്ങുന്ന ക്വാഡ് ക്യാമറ സജ്ജീകരണം എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
സാംസങ് ഗാലക്സി എം34 5ജി: 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് AMOLED ഡിസ്‌പ്ലേ, എക്സിനോസ് 1280 ചിപ്സെറ്റ്, 50എംപി+ 8എംപി+ 2എംപി ട്രിപ്പിൾ റിയർ ക്യാമറ, 12 എംപി ഫ്രണ്ട്ക്യാമറ, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ, പ്രാരംഭവേരിയന്റ് 17,999 രൂപ വിലയിൽ ലോഞ്ച് ചെയ്തു.
20000 രൂപയിൽ താഴെ വിലയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളിൽ മികച്ച ചില ഓപ്ഷനുകളാണ് ഇവ. ഇപ്പോൾ നടക്കുന്ന ആമസോൺ, ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലുകളിൽ ഈ ഫോണുകൾ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും സഹിതം ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications








