Home
Mobile

വീണ്ടും ആ നല്ലകാലം എത്തി! നത്തിങ് ഫോൺ 2 ന് ഒറ്റയടിക്ക് 10000 രൂപ ഡിസ്കൗണ്ട്, അ‌ധിക ഡിസ്കൗണ്ട് വേറെയും

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ് ഫ്ലിപ്പ്കാർട്ടുമായി ചേർന്നുകൊണ്ടുള്ള തങ്ങളുടെ റിപ്പബ്ലിക് ഡേ 2024 സെയിൽ പ്രഖ്യാപിച്ചു. ജനുവരി 14 ന് ആണ് ഫ്ലിപ്പ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫർ സെയിൽ ആരംഭിക്കുന്നത്. ഇതിന്റെ ഓഫറുകൾ ഇതുവരെ ഫ്ലിപ്പ്കാർട്ട് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നത്തിങ് തങ്ങളുടെ ഓഫർ പ്രഖ്യാപിക്കുകയായിരുന്നു.

നത്തിങ്ങിന്റെ ഏറ്റവും പുതിയ ഓഫർ പ്രകാരം ലോഞ്ച് ചെയ്തപ്പോൾ ഇന്ത്യയിൽ 44,999 രൂപ വിലയുണ്ടായിരുന്ന നത്തിങ് ഫോൺ 2 ഇപ്പോൾ അ‌തിൽനിന്ന് 10000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും. അ‌തായത് നത്തിങ് ഫോൺ 2വിന്റെ 12ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റ് 34,999 രൂപയ്ക്ക് ലഭിക്കും.

നത്തിങ് ഫോൺ 2 ന് ഒറ്റയടിക്ക് 10000 രൂപ ഡിസ്കൗണ്ട്

ഇത് കൂടാതെ ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ടും നത്തിങ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുപുറമെ, ​ഒരു സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 3,000 രൂപ ബോണസിനും അർഹതയുണ്ട്. ഈ എക്‌സ്‌ചേഞ്ച് ബോണസ് 2024 റിപ്പബ്ലിക് ഡേ ഓഫർ സെയിൽ കാലയളവിൽ മാത്രമാണ് ലഭ്യമാകുക.

ശക്തമായ പ്രോസസ്സറും മികച്ച ബാറ്ററിയും മികച്ച സോഫ്റ്റ്‌വെയർ എക്സ്പീരീയൻസും സ്‌പെസിഫിക്കേഷനുകളും സമ്മാനിക്കുന്ന മികച്ചൊരു സ്മാർട്ട്ഫോൺ തന്നെയാണ് നത്തിങ് ഫോൺ 2. എന്നാൽ ലോഞ്ച് ചെയ്ത സമയത്ത് 44000 രൂപയ്ക്ക് മുകളിൽ എത്തിയതിനാൽ ഈ ഫോൺ വാങ്ങുന്നത് പലർക്കും അ‌ൽപ്പം ബുദ്ധിമുട്ടായി മാറിയിരുന്നു.

നത്തിങ് ഫോൺ 2 ന് ഒറ്റയടിക്ക് 10000 രൂപ ഡിസ്കൗണ്ട്

പിന്നീട് ഇന്ത്യൻ സാഹചര്യങ്ങൾ പരിഗണിച്ച നത്തിങ് തങ്ങളുടെ നത്തിങ് ഫോൺ 2വിന്റെ വേരിയന്റുകളുടെ ഇന്ത്യയിലെ വില കുറച്ചിരുന്നു. എല്ലാ വേരിയന്റിലും 5000 രൂപയുടെ കുറവാണ് വരുത്തിയത്. അ‌തിനാൽ ലോഞ്ച് വിലയെക്കാൾ 5000 രൂപ കുറവിലാണ് ഇപ്പോൾ നത്തിങ് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിൽ കൂടി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കൂടുതൽ ഡിസ്കൗണ്ടിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നു. ഓഫർ സെയിൽ ഡിസ്കൗണ്ടും ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്തിയാൽ 30000 രൂപയിൽ താഴെ വിലയിൽ നത്തിങ് ഫോൺ 2 വരും ദിവസങ്ങളിൽ വാങ്ങാൻ സാധിക്കും.

ഈ വിലയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുള്ളതിൽ മികച്ച സ്മാർട്ട്ഫോൺ തന്നെയാണ് നത്തിങ് ഫോൺ 2. ഈ ഫോൺ വാങ്ങാൻ ആഗ്രഹം ഉണ്ടായിട്ടും അ‌ത്രയും ഉയർന്ന വില ചെലവഴിക്കാൻ കഴിയാത്തതിനാൽ 30000 രൂപയ്ക്ക് ഉള്ളിൽ നിൽക്കുന്ന ഫോണുകൾ വാങ്ങിയ ആളുകളുണ്ട്. എന്നാൽ ഇപ്പോൾ ചുരുങ്ങിയ കാലത്തേക്ക് ആണെങ്കിലും 30000 രൂപ വിലയിൽ നത്തിങ് 2 ലഭ്യമായിരിക്കുന്നു.

നത്തിങ് ഫോൺ 2 ന് ഒറ്റയടിക്ക് 10000 രൂപ ഡിസ്കൗണ്ട്

നത്തിങ് ഫോൺ 2 ന്റെ പ്രധാന സവിശേഷതകൾ: ക്വാൽക്കോമിന്റെ 4nm സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റാണ് നത്തിങ് 2വിന്റെ കരുത്ത്. 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ LTPO OLED ഡിസ്‌പ്ലേ, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, SGS ലോ ബ്ലൂ ലൈറ്റ്, HDR10+ സർട്ടിഫിക്കേഷൻ എന്നിവയിതിലുണ്ട്.

12 ജിബി വരെ റാം, 512ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും നത്തിങ് ഫോൺ 2വിൽ നൽകിയിരിക്കുന്നു. 50എംപിയുടെ പ്രധാന ക്യാമറയും 50-മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് കമ്പനിയൊരുക്കിയിരിക്കുന്നത്. 32 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ.

32 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് 2.0-ലാണ് പ്രവർത്തനം. 5G, 4G LTE, ബ്ലൂടൂത്ത് 5.3, NFC, GPS/A-GPS, NavIC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 45W ഫാസ്റ്റ്ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,700mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Leading smartphone brand Nothing has announced its Republic Day 2024 sale in association with Flipkart. According to Nothing's latest offer, the Nothing Phone 2, which was priced at Rs 44,999 at the time of launch, can now be bought at a discount of Rs 10,000. That means the 12GB RAM + 128GB storage variant of the Nothing Phone 2 will be available for Rs 34,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X