Home
Mobile

3000 ബാങ്ക് ഡിസ്കൗണ്ട്, എക്സ്ട്രാ 1000 ഡിസ്കൗണ്ട്; ഈ ഐക്യൂ നിയോ മോഡലിന്റെ വില താഴെയിറക്കി ഡിസ്കൗണ്ട്

2026ന്റെ തുടക്കത്തിൽ സ്മാർട്ട്ഫോൺ ആരാധകരെ നിരാശരാക്കിയ കാര്യങ്ങളിൽ ഒന്നായിരുന്നു ഐക്യൂ നിയോ 10 (iQOO Neo 10) മോഡലിന്റെ വില വർധന. നിലവിലുണ്ടായിരുന്ന വിലയെക്കാൾ വളരെ വലിയ വർധനയായിരുന്നു ഈ മോഡലിന് ഉണ്ടായത്. കഴിഞ്ഞ വർഷം മേയിൽ ഇന്ത്യയിലെത്തിയ ഐക്യൂ നിയോ 10 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 31,999 രൂപയും, 8GB + 256GB മോഡലിന് 33,999 രൂപയും, 12GB + 256GB മോഡലിന് 35,999 രൂപയും, ടോപ്പ്-എൻഡ് 16GB + 512GB മോഡലിന് 40,999 രൂപയുമായിരുന്നു വില.

എന്നാൽ 2026 ആരംഭിച്ചതോടെ ഐക്യൂ നിയോ 10 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 36,999 രൂപയും, 8GB + 256GB മോഡലിന് 38,999 രൂപയും, 12GB+ 256GB മോഡലിന് 40,999 രൂപയും, ടോപ്പ്-എൻഡ് 16GB + 512GB മോഡലിന് 45,999 രൂപയുമായി വില. അ‌തായത് ലോഞ്ച് വിലയെക്കാൾ വില വളരെ കൂടി.

ഈ ഐക്യൂ നിയോ മോഡലിന്റെ വില താഴെയിറക്കി ഡിസ്കൗണ്ട്

ഇപ്പോൾ വിവിധ സ്മാർട്ട്ഫോണുകൾക്ക് ബ്രാൻഡുകളും ഇ​-കൊമേഴ്സ് പ്ലാറ്റ്​ഫോമുകളും റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ റിപ്പബ്ലിക് ഡേ ഡിസ്കൗണ്ടിന്റെ സഹായത്താൽ ഐക്യൂ നിയോ 10 5ജി ഇപ്പോഴുള്ള വിലയെക്കാൾ അ‌ൽപ്പം മെച്ചപ്പെട്ട വിലയിൽ വാങ്ങാൻ അ‌വസരം ഉണ്ട്, അ‌ടുത്തിടെ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിൽ ഈ ഐക്യൂ ഫോൺ ഇപ്പോൾ വാങ്ങാനാകും.

യഥാർഥ വിലയിൽ തന്നെയാണ് ഐക്യൂ നിയോ 10 5ജി ഇപ്പോൾ ഔദ്യോഗിക ​വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ 1000 രൂപ സ്റ്റുഡന്റ് ഓഫർ, എക്സ്ട്രാ 1000 രൂപ ന്യൂകമർ ഡിസ്കൗണ്ട് എന്നിവയും ലഭ്യമാക്കിയിരിക്കുന്നു. ഇവ പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് സമയത്ത് ലഭ്യമായിരുന്നതിന് സമാനമായ വിലയിൽ ഐക്യൂ നിയോ 10 5ജി വാങ്ങാനാകും.

ഈ ഐക്യൂ നിയോ മോഡലിന്റെ വില താഴെയിറക്കി ഡിസ്കൗണ്ട്

ഇൻഫെർണോ റെഡ്, ടൈറ്റാനിയം ക്രോം നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. വില 30000 രൂപയ്ക്ക് മുകളിൽ വരുന്ന ഈ ഐക്യൂ ഫോൺ 2025ലെ നാല് ഹിറ്റ് ഐക്യൂ സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്നാണ്. ഹാർഡ്‌വെയർ ലെവൽ 1.5K+144FPS സൂപ്പർ-റെസല്യൂഷനും സൂപ്പർ-ഫ്രെയിം കൺകറൻസിയും വാഗ്ദാനം ചെയ്യുന്ന Q1 സ്വതന്ത്ര ഗ്രാഫിക്‌സ് ചിപ്പും പരമാവധി 7K ഐസ് ഡോം VC ലിക്വിഡ് കൂളിംഗും ഈ ഫോണിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ നിയോ 10ൽ നൽകിയിരിക്കുന്നത്. അ‌തിൽ 1/ 1.95 ഇഞ്ച് സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഐക്യൂ നിയോ 10 5ജിയിലുണ്ട്. 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, അഡ്രിനോ 825 GPU, 8GB / 16GB LPDDR5x അൾട്രാ (9600Mbps) റാം, 128GB (UFS 3.1) / 256GB/ 512GB UFS 4.1 സ്റ്റോറേജ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ഈ ഐക്യൂ നിയോ മോഡലിന്റെ വില താഴെയിറക്കി ഡിസ്കൗണ്ട്

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമായുള്ള ഫൺടച്ച് OS 15ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. IP65 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G SA/NSA, ഡ്യുവൽ 4G VoLTE, 120W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, 100W PPS/PD ഫ്ലാഷ് ചാർജിങ്, 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ് പിന്തുണകളോടെ 7000mAh സിലിക്കൺ ബ്ലൂവോൾട്ട് ബാറ്ററി എന്നിവയും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Republic Day Sale is offering a bank discount of Rs 3,000 on the iQoo Neo 10 5G. The current price is Rs 36,999 for the 8GB+128GB base variant, Rs 38,999 for the 8GB + 256GB model, Rs 40,999 for the 12GB + 256GB model, and Rs 45,999 for the top-end 16GB + 512GB model. If you take advantage of the discounts available now, you can buy the iQoo Neo 10 5G at a price close to what it was available at the time of launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X